അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

November 29th, 2015

അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ വെച്ച് നടന്നു. ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാമിന്റെ അദ്ധ്യക്ഷത യിൽ ചേർന്ന പൊതു സമ്മേളന ത്തിൽ പി. ജെ. ജോസഫ് ജോൺ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് കൊയ്ത്തുല്‍സവ ആഘോഷ പരി പാടി കള്‍ ഉദ്‌ഘാടനം ചെയ്‌തു.

തനത് കേരളീയ വിഭവ ങ്ങള്‍ തയ്യാറാക്കുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രുന്നു. ഇതില്‍ പത്തു സ്റ്റാളുകളില്‍ ഇടവക അംഗ ങ്ങളു ടേയും വനിത കളുടേയും നേതൃത്വ ത്തില്‍ തത്സമയം പാചകം ചെയ്തു നല്‍കു കയായിരുന്നു.

നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ എന്നിവയും ആകര്‍ഷകങ്ങ ളായ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും കൊയ്ത്തു ല്‍സവ വേദി യില്‍ അരങ്ങേറി.

പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് വിജയി കൾക്ക് സ്വര്‍ണ്ണ നാണയ ങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി സമ്മാന ങ്ങള്‍ വിതരണം ചെയ്‌തു.

ഇടവക വികാരി പ്രകാശ് ഏബ്രഹാ മിന്റെ നേതൃത്വത്തിൽ നടന്ന കൊയ്‌ ത്തുൽ സവ പ്രദക്ഷിണ ത്തിൽ സ്‌ത്രീ കളും കുട്ടി കളും ഇടവക പാരിഷ് മിഷൻ, യുവ ജന സഖ്യം, യൂത്ത് ഫോറം എന്നീ സംഘടന കളുടെ പ്രവർ ത്തകരും ഉൾ പ്പെടെ ഒട്ടേറെ വിശ്വാസി കൾ അണി നിരന്നു.

സഹ വികാരി ഐസക് മാത്യു, ട്രസ്‌റ്റിമാരായ സി. ഒ. ചെറിയാൻ, ബിനു ജോൺ, സെക്രട്ടറി ജിനു രാജൻ, ജനറൽ കൺവീനർ ഏബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

November 25th, 2015

press-meet-mar-thoma-church-harvest-fest-2015-ePathram
അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം നവംബര്‍ 27 വെള്ളിയാഴ്ച 4 മണി മുതല്‍ മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

തനത് കേരളീയ വിഭവ ങ്ങള്‍ ലഭ്യമാകുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രിക്കും. പത്തു സ്റ്റാളുകളില്‍ ഭക്ഷണം തത്സമയം പാചകം ചെയ്തു നല്‍കുന്നതിനു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത.

നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ തുടങ്ങി 50 സ്റ്റാളു കളാണ് ഒരുക്കുക എന്ന് ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാം അറിയിച്ചു.

ഇത് കൂടാതെ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും സംഘടി പ്പിച്ചിട്ടുണ്ട്. എന്‍ട്രി കൂപ്പണു കളി ലൂടെ നടത്തുന്ന നറുക്കെടുപ്പിലെ വിജയി കള്‍ക്ക് 20 സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

പതിനായിര ത്തോളം പേരെ പ്രതീക്ഷി ക്കുന്ന കൊയ്ത്തുല്‍സവ ത്തില്‍ നിന്നും ലഭി ക്കുന്ന വരുമാനം, ഇടവക ആവിഷ്കരിച്ച് നടപ്പി ലാക്കുന്ന ജീവ കാരുന്ന്യ പദ്ധതി കള്‍ക്കും വികസന പരിപാടി കള്‍ക്കുമായി ചെലവഴിക്കും. കാന്‍സര്‍ രോഗ ബാധി തര്‍ ക്കായി പ്രത്യേക നിധി രൂപീകരിക്കും. ഒറീസ്സയിലെ ഉത്കല്‍, കര്‍ണാടക യിലെ ദോഡാ ബെല്ലാപ്പൂര്‍, കേരള ത്തിലെ ഉപ്പു കുഴി തുടങ്ങിയ ഗ്രാമ ങ്ങളിലെ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഇടവക നേതൃത്വം നല്‍കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, ഇടവക ട്രസ്റ്റിമാരായ സി. ഒ. ചെറിയാന്‍, ബിനു ജോണ്‍, സെക്രട്ടറി ജിനു രാജന്‍, ജനറല്‍ കണ്‍ വീനര്‍ എബ്രഹാം മാത്യു, പബ്ലി സിറ്റി കണ്‍വീനര്‍ ബിജു ഫിലിപ്പ് എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

Page 30 of 86« First...1020...2829303132...405060...Last »

« Previous Page« Previous « ഭവന്‍സ് സ്കൂള്‍ അഞ്ചാം വാര്‍ഷിക ആഘോഷം മുസ്സഫയില്‍
Next »Next Page » ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha