മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്

July 28th, 2023

manipur-and-north-east-states-of-india-ePathram
ന്യൂഡല്‍ഹി : പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) യുടെ പ്രതിനിധി സംഘം 2023 ജൂലായ് 29, 30 തീയ്യതികളില്‍ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

പാര്‍ലമെന്‍റിലെ പ്രതിഷേധം ശക്തമായതിന് ശേഷമുളള ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സന്ദര്‍ശന ത്തില്‍ ഇരുപതില്‍ അധികം എം. പി. മാര്‍ ഉണ്ടാകും. പാര്‍ലമെന്‍റ് മെംബര്‍മാര്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗിക പ്രതിനിധികളെ അയക്കും.

മണിപ്പൂര്‍ കലാപത്തില്‍ ഏകദേശം 150 പേര്‍ മരിച്ചു. 50,000 ത്തോളം പേര്‍ പലായനം ചെയ്തു എന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യ പ്രതിനിധി സംഘം താഴ്വരയിലെയും മലയോര മേഖലയിലെ ആളുകളേയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. Image Credit : WiKi

* ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്

2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

December 14th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.

indian-rupee-note-2000-removed-from-sbi-atm-ePathram
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Sushil Modi Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

വടക്കുഞ്ചേരി ബസ്സപകടം : ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

October 7th, 2022

high-court-of-kerala-ePathram-
കൊച്ചി : വടക്കുഞ്ചേരിയിലെ ബസ്സ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി.

കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ബസ്സില്‍ ഉപയോഗിച്ചു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ചോദിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കുവാന്‍ മാർഗ്ഗങ്ങൾ ഇല്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്.

മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബ്ബന്ധമാണ്, റോഡിൽ വഴി വിളക്കുകള്‍ ഉറപ്പാക്കണം എന്നുള്ള നിയമങ്ങൾ നിലവിലുണ്ട് എങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല എന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചു.

നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയമില്ല എന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടി എടുക്കുകയാണു വേണ്ടത് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ ടേക്കിംഗ് നിരോധിക്കുവാന്‍ എന്താണ്ത തടസ്സം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നു എന്ന് ഉറപ്പാക്കണം. നിയമ വ്യവസ്ഥകളെ പാലിക്കാത്ത ഡ്രൈവര്‍ മാരുടെ നിലപാടുകള്‍ തുടരാന്‍ അനുവദിച്ചാല്‍ റോഡുകള്‍ കൊലക്കളം ആയി മാറും എന്നും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വടക്കുഞ്ചേരി ബസ്സപകടം : ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

Page 1 of 2012345...1020...Last »

« Previous « സൂപ്പര്‍ ഫാസ്റ്റിനു പിന്നില്‍ ടൂറിസ്റ്റ് ബസ്സ് ഇടിച്ചു മറിഞ്ഞു : വിദ്യാർത്ഥികൾ അടക്കം 9 മരണം
Next Page » സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha