പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

April 4th, 2019

തൃശൂര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍ കുട്ടിയെ തീ കൊളുത്തിക്കൊന്നു.എംജിനീയറിംഗ് വിദ്യാര്‍ത്ഥിനി യായ ചിയാരം സ്വദേശി നീതു (22) വിനെ യാണ് വടക്കേ ക്കാട്‌ സ്വദേശി നിതീഷ് തീ കൊളുത്തി കൊല പ്പെടു ത്തി യത്.

ഇന്നു രാവിലെ ചിയാരത്തെ നീതു വിന്റെ വീട്ടി ലേക്ക് കയറി വന്ന നിതീഷ് നീതുവു മായി സംസാരി ക്കുകയും ഇരുവരും വാക്കു തര്‍ക്ക ത്തി ലാവുകയും ചെയ്തു എന്നു പറയ പ്പെടു ന്നു. യുവാവ് കൈയില്‍ കരുതി യിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊ ഴിച്ച് തീ കൊളു ത്തുക യായി രുന്നു.

കുറെ നാളു കളായി ഇയാള്‍ പെണ്‍ കുട്ടി യുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന തായി വീട്ടു കാര്‍ പറഞ്ഞു. ഇയാളെ നാട്ടു കാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

April 3rd, 2019

kochi-in-kerala-flood-2018-ePathram
കൊച്ചി : കേരള ത്തിലെ പ്രളയത്തിനു കാരണം ഡാമു കൾ തുറന്നു വിട്ട തിലെ അപാകത എന്നു ചൂണ്ടി ക്കാ ണിച്ചു കൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്.

എന്നാല്‍ മാനദണ്ഡ ങ്ങള്‍ പാലി ക്കാതെയും മുന്നറി യിപ്പ് നല്‍കാ തെയും ഡാമു കള്‍ തുറ ന്നതു കൊണ്ടാണോ പ്രളയ ത്തിനു കാരണ മായത് എന്നും ഇക്കാര്യ ത്തിൽ വിശദ മായ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഭാവി യിൽ ഇത് ആവർത്തി ക്കാതി രിക്കാൻ നട പടി ഉണ്ടാ വണം എന്നും അമി ക്കസ് ക്യൂറി ജേക്കബ്ബ് പി. അലക്‌സ് ഹൈ ക്കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ പറയുന്നു. 49 പേജു കളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍ പ്പിച്ചി രിക്കുന്നത്.

പ്രളയം നേരി ടുന്ന തില്‍ കേരള സര്‍ ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഒട്ടനവധി ഹര്‍ജി കള്‍ ഹൈക്കോടതിയില്‍ എത്തി യി രുന്നു.

ഇക്കാര്യ ത്തിൽ കോടതിയെ സഹായി ക്കുന്ന തിനു വേണ്ടി ജേക്കബ്ബ് പി. അലക്സിനെ അമിക്കസ് ക്യൂറി യാ യി കോടതി നിയോഗിച്ചത്. പരാതി കൾ പരിഗ ണിച്ചു വിശ ദമായ പഠന ങ്ങൾ ക്കു ശേഷ മാണ് അമി ക്കസ് ക്യൂറി ഇന്നു റിപ്പോർട്ട് സമർ പ്പിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

March 19th, 2019

nederland gunshoot-epathram

ആസ്റ്റർഡാം : നെതർലാൻഡിലെ യൂട്രെച്ച് നഗരത്തിൽ തോക്കുധാരി ട്രാമിനുള്ളിൽ നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വെടിവെപ്പ് നടത്തിയ തോക്കുധാരി കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രാം സർവീസ് താത്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്.തുർക്കി സ്വദേശിയായ ഗോക്മെൻ ടാനിസ് എന്നയാളെയാണ് സംശയിക്കുന്നത്. ഇയാളെ എവിടെവെച്ചു കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

- അവ്നി

വായിക്കുക: , , , ,

Comments Off on നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

ആനയെഴുന്നള്ളിപ്പ് :​ രാവിലെ 10 മണി മുതല്‍ 4 മണി വരെ പാടില്ല

March 14th, 2019

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
തൃശ്ശൂര്‍ : വേനല്‍ കനക്കുകയും ചൂട് അധി കരി ക്കുക യും ചെയ്ത കാലാവസ്ഥ യില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആന എഴു ന്നെള്ളി പ്പുകള്‍ വിലക്കി ക്കൊണ്ട് വനം വകുപ്പ് ഉത്തരവ് ഇറക്കി.

ഈ സമയങ്ങളില്‍ ആന കളെ എഴു ന്നെള്ളി ക്കുന്നതു മാത്ര മല്ല തുറസ്സായ സ്ഥല ങ്ങളില്‍ നിർത്തുന്നതും ലോറി യിൽ കയറ്റി കൊണ്ടു പോകുന്നതും നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ വ്യക്ത മാക്കുന്നു.

ആന ഉടമ കളെയും ഉത്സവ സംഘാട കരെ യും ഇക്കാര്യം അറിയി ക്കുവാനും വീഴ്ച വരുത്തുന്ന വർക്ക് എതിരെ നിയമ നട പടി എടുക്കു വാനും ഉത്തരവ് നിർദ്ദേശിക്കുന്നു.

രാവിലെ 10 മണിക്കും വൈകുന്നേരം മൂന്നര മണിക്കും ഇട യിൽ എഴുന്നള്ളി പ്പുകൾ പാടില്ല എന്നുള്ള വനം വകു പ്പി ന്റെ മുന്‍ ഉത്തരവ് പരിഷ്കരി ച്ചു കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കി യത്. ചൂടിനു മാറ്റം വരുന്ന തോടെ സമയ ക്രമ ത്തിലും മാറ്റം വരും.

ഉത്സവ ചടങ്ങുകൾക്ക് ബുദ്ധി മുട്ട് ഉണ്ടാകും എങ്കിലും കനത്ത ചൂട് ആന കൾക്കും തൊഴി ലാളി കൾക്കും ഉണ്ടാ ക്കുന്ന പ്രയാസ ങ്ങളെ പരി ഗണിച്ച് ആന ഉടമ കളും ആന ഏജൻറു മാരും ഉത്തരവ് അനുസരി ക്കും എന്ന് കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ ഭാര വാഹി കള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ എഴുപതോളം ആനകള്‍ ഇടഞ്ഞ് ഓടു കയും ആന യുടെ ആക്രമണ ത്തി ൽ ആറു പേർ മരി ക്കുകയും ചെയ്തു. വിശ്രമം ഇല്ലാതെ എഴു ന്നെള്ളി പ്പുകളും അസഹ്യമായ ചൂടും കാരണ മാണ് ആന അക്രമ കാരി യാവുന്നത് എന്ന് ആന വിദഗ്ധർ ചൂണ്ടിക്കാണിച്ചു. ഈ സാഹ ചര്യ ത്തിലാണ് ആന എഴു ന്നെള്ളി പ്പു കള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ആനയെഴുന്നള്ളിപ്പ് :​ രാവിലെ 10 മണി മുതല്‍ 4 മണി വരെ പാടില്ല

എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

March 11th, 2019

plane-crash-epathram

അഡിസ് അബാബ : 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , ,

Comments Off on എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Page 8 of 20« First...678910...20...Last »

« Previous Page« Previous « ‘നന്ദി ഒ.സി. ചേട്ടൻ, നിങ്ങളാണ് പ്രചോദനം’ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി ശശി തരൂര്‍
Next »Next Page » ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha