മെറൂണ്‍ അരങ്ങേറി

December 30th, 2015

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരി പ്പിച്ച മെറൂണ്‍ എന്ന നാടകം അരങ്ങേറി.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘മഞ്ഞില്‍ പതിഞ്ഞ നിന്റെ ചോര പ്പാടുകള്‍’ എന്ന പ്രസിദ്ധ കഥ യുടെ സ്വതന്ത്ര ആവിഷ്കാര മാണ് ‘മെറൂണ്‍’.

പ്രണയിച്ച് വിവാഹിതരായ നീന ദാക്കോ യുടേയും, ബില്ലി സാഞ്ച സി ന്റെയും ഹണി മൂണ്‍ യാത്ര ക്കിടയില്‍ നീന യുടെ കൈയില്‍ റോസാ പ്പൂ വിന്റെ മുള്ളു തട്ടിയ ചെറിയൊരു മുറി വില്‍ നിന്നു ണ്ടാവുന്ന രക്ത സ്രാവം കൂടുക യും ആശുപത്രി യില്‍ എത്തിയ ശേഷം മരിക്കു കയും ചെയ്യു ന്ന താണ് പ്രധാന ഇതി വൃത്തം.

മാജിക്കല്‍ റിയലിസം മനോഹര മായി അവത രിപ്പിച്ച ഈ നാടകം ഒരുക്കിയത് അഭിമന്യു വിനയ കുമാര്‍.

പരമ്പരാ ഗത ശൈലി കളെ മാറ്റി മറിച്ച ദീപ വിതാനം ആയി രുന്നു മെറൂണ്‍ എന്ന നാടക ത്തിന്റെ പ്രധാന ആകര്‍ഷണം.

നന്ദന മണി കണ്ഠന്‍, ദേവി അനില്‍, കെ. വി. ബഷീര്‍, ജോസി, അബാദ് ജിന്ന, അശോകന്‍ തുടങ്ങി യവര്‍ പ്രധാന വേഷ ങ്ങളില്‍ എത്തി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on മെറൂണ്‍ അരങ്ങേറി

യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

എം. കെ. അർജുനന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്

October 28th, 2015

yuvakalasahithy-epathram
അബുദാബി : യുവ കലാ സാഹിതി യുടെ കാമ്പിശ്ശേരി കരുണാകരൻ അവാർഡ്, പ്രശസ്ത സംഗീത സംവിധായകൻ എം. കെ. അർജുനന് സമ്മാനിക്കും. അബുദാബി കേരള സോഷ്യൽ സെന്ററിൽ ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സംഘടി പ്പിക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ വെച്ച് സി. പി. ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കാമ്പിശ്ശേരി കരുണാകരന്‍പുരസ്കാരം സമ്മാനിക്കും. സത്യൻ മൊകേരി പ്രശംസാ പത്രം സമർപ്പിക്കും.

സാംസ്കാരിക സമ്മേളന ത്തിനു ശേഷം ഒരുക്കുന്ന യുവ കലാ സന്ധ്യ യിൽ ചലചിത്ര പിന്നണി ഗായിക ഗായത്രി യുടെ നേതൃത്വ ത്തില്‍ നടക്കുന്ന സംഗീത മേള യില്‍ രവി ശങ്കർ, ശ്രീനാഥ് എന്നിവരും ഗള്‍ഫി ലെ ശ്രദ്ധേയ രായ പാട്ടുകാരും സംബന്ധിക്കും.

പരിപാടി കളെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിൽ യുവ കലാ സന്ധ്യ സ്വാഗത സംഘം ചെയർമാൻ ബാബു വടകര, യുവ കലാ സാഹിതി പ്രസിഡന്റ് എം. സുനീർ, സി. എസ്. ചന്ദ്ര ശേഖരൻ, ടി. വി. കുഞ്ഞി കൃഷ്‌ണൻ, പി. എൻ. വിനയചന്ദ്രൻ, എസ്. രാജ്‌കുമാർ എന്നിവർ സംബന്ധിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on എം. കെ. അർജുനന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്

എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

September 6th, 2015

yuva-kala-sahithy-logo-epathram ദുബായ് : സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി യുടെ കൊല പാതക ത്തില്‍ യുവ കലാ സാഹിതി ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രസിഡന്‍റ് അജികണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യ യില്‍ കൂടി വരുന്ന വർഗ്ഗീയതയിലും തീവ്രവാദ പ്രവർത്തനങ്ങളിലും ആശങ്ക രേഖപ്പെടുത്തി.

അന്ധ വിശ്വാസ ങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കും എതിരെ പോരാടുന്ന സാമൂഹ്യ പ്രവർത്ത കരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തന ങ്ങൾ പരിഷ്കൃത സമുഹത്തെ പിറകോട്ടു നയിക്കുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും എന്നും യോഗം വിലയിരുത്തി.

ജനാധിപ ത്യ മതേ തര ശക്തി കളുടെ ജാഗ്രത യോടുള്ള പ്രവർത്തന ങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതി ലോമ ശക്തി കളെ ഇല്ലായ്‍മ ചെയ്യാൻ സാധിക്കുക യുള്ളൂ എന്നും യോഗം അഭിപ്രായപെട്ടു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

യുവ കലാ സാഹിതി നാടക രചനാ മത്സരം

July 15th, 2015

yuva-kala-sahithy-logo-epathram ദുബായ് : യുവ കലാ സാഹിതി ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ ലോക മലയാളി കള്‍ക്കായി നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. നാടക രചനകള്‍ yuvakalasahithy.bulletin at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്ക് 2015 ആഗസ്റ്റ് 15 ന് മുന്‍പായി അയക്കണം. നാടക വേദി കളാല്‍ സാംസ്‌കാരിക വിപ്ലവം രചിച്ച മലയാളിക്ക് നാടകം എന്ന മഹത്തരമായ ആവിഷ്‌കാരം അന്യ മായി കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യ ത്തോടെ ഉള്ള തൂലിക ചലന ങ്ങള്‍ക്ക് ഉണര്‍വ്വേകാന്‍ ‘യുവ കലാ സാഹിതി നാടക പുരസ്‌കാരം 2015’ ലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നാടകം രചിക്കാന്‍ കഴിയുന്ന ഓരോ മലയാളിയും നാടക രചനയിലൂടെ പങ്കാളിത്തം അറിയിക്കണമെന്നും യുവ കലാ സാഹിതി ദുബായ് യൂണിറ്റ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനീഷ് നിലമേല്‍ 00 971 50 14 66 455

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on യുവ കലാ സാഹിതി നാടക രചനാ മത്സരം

Page 4 of 7« First...23456...Last »

« Previous Page« Previous « സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി
Next »Next Page » പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha