ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

September 11th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുവാനുള്ള അവസാന തീയ്യതി 2023 ഡിസംബര്‍ 14 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടിയുള്ള തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സെപ്തംബര്‍ 14 എന്ന അവസാന തിയ്യതി ഡിസംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചത്. യു. ഐ. ഡി. എ. ഐ. പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം.

Aadhaar Updates & Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

August 29th, 2023

isro-first-image-from-moon-chandrayan-3-chaste-ePathram

ബെംഗളൂരു : ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാന്‍-3 നടത്തിയ ആദ്യ പരിശോധനാ ഫലം ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടു. ദക്ഷിണ ധ്രുവത്തിലെ താപ നില സംബന്ധിച്ച വിവരങ്ങളാണ് ഇത്.

ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കുവാന്‍ വേണ്ടി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്‍റ് (ചാസ്തേ-ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ഇത്.

ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്‍റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്‍റെ രൂപത്തിലുള്ള ഉപകരണമാണ് ഇത്. ചാസ്തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപ നിലയിലെ വ്യത്യാസം അളക്കുന്നത്.

മേൽ തട്ടിൽ ചൂട് 60 ഡിഗ്രി വരെ എന്നും 8 സെന്‍റി മീറ്റർ ആഴത്തിൽ മൈനസ് 10 താപ നില എന്നുമുള്ള ആദ്യ ഘട്ട വിവരങ്ങളാണ് പുറത്തു വിട്ടത്.

ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്‍റെ താപ പ്രതി രോധ ശേഷിയും പഠിക്കുവാന്‍ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

റോവറിന്‍റെ സഞ്ചാര പാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയ ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

August 24th, 2023

logo-isro-indian-space-research-organization-ePathram

ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. 23 – 08 – 23 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.04 നു ചാന്ദ്രയാന്‍ ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഭാരതം കരസ്ഥമാക്കി.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ചന്ദ്രനില്‍ ഇറങ്ങുമ്പോൾ ചാന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം പേടകവും ബെംഗളുരു വിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയില്‍ എത്തിയത്. Twitter

- pma

വായിക്കുക: , , , , ,

Comments Off on ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി

August 15th, 2023

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ പൗര സമൂഹമാണ്. ജാതി, മതം, ഭാഷ, പ്രദേശം എന്നിവക്കും മേലെയാണ് ഇന്ത്യൻ പൗരന്‍ എന്ന നമ്മുടെ സ്വത്വം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. നമ്മൾ വെറും വ്യക്തികള്‍ അല്ല ! മറിച്ച് ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ ഒരു വലിയ സമൂഹം തന്നെയാണ്. നമ്മുടെ കുടുംബവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൂടിയുണ്ട് നമുക്ക്. എന്നാൽ എല്ലാറ്റിനും ഉപരിയായി മറ്റൊരു സ്വത്വം നമുക്കുണ്ട്. അതാണ് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം എന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണം. നമ്മുടെ സഹോദരിമാരും പെൺ മക്കളും എല്ലാത്തരം വെല്ലു വിളികളെയും അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.

ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശ്രദ്ധിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

1947 ആഗസ്റ്റ് 15 ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറെ മഹത്തരം ആയിരുന്നു. ഗാന്ധിജിയും മറ്റ് മഹാന്മാരായ നായകന്മാരും ഇന്ത്യ യുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു ന്യായമായ ഇടം നേടി എന്ന് നാം കാണുന്നു. ലോകത്ത് മാനുഷിക മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്. ലോകം എമ്പാടുമുള്ള വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹി പ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. G20 ലോക ജനസംഖ്യ യുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു, അതിനാൽ ആഗോള മുൻഗണനകളെ ശരിയായ ദിശ യിലേക്ക് മാറ്റുന്നതിനുള്ള ഒരു സവിശേഷ അവസരം ആണിത്.

കാലാവസ്ഥാ വ്യതിയാനം എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ചിലയിടങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ വരൾച്ചയും നേരിടേണ്ടി വന്നിരുന്നു. ആഗോള താപനം മൂലമാണ് ഇതെല്ലാം സംഭവിച്ചത്. ഇന്ത്യയും ഇക്കാര്യ ത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതം എന്ന മന്ത്രം നമ്മൾ ലോകത്തിന് നൽകി. അത്യാഗ്രഹത്തിന്‍റെ സ്വഭാവം നമ്മെ പ്രകൃതിയിൽ നിന്ന് വേർതിരിക്കുന്നു. പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും പ്രകൃതി യുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

ആദിവാസി സമൂഹത്തിന് പ്രകൃതിയുമായുള്ള ബന്ധവും അതിന്‍റെ അസ്തിത്വം നില നിർത്തലും ഒറ്റവാക്കിൽ പറഞ്ഞാല്‍ സഹതാപം എന്നാണ്. സ്ത്രീകൾ കൂടുതൽ ആഴത്തിൽ സഹാനുഭൂതി അനുഭവിക്കുന്നു എന്നും രാഷ്ട്ര പതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി

ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍

August 13th, 2023

air-india-maharaja-epathram

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ലോഗോയില്‍ മാറ്റം വരുത്തി ടാറ്റ ഗ്രൂപ്പ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കും എന്നും പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്നും ടാറ്റ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

air-india-kick-out-maharaja-unveiles-new-logo-ePathram

എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഐതി ഹാസിക ചിഹ്നമാണ് മഹാരാജ. അതേ സമയം കമ്പനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തും എന്നും ആ ചിഹ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല എന്നും എയര്‍ ഇന്ത്യ സി. ഇ. ഒ. കാംപല്‍ വില്‍സന്‍ പറഞ്ഞു.

എയര്‍ ഇന്ത്യയെ ലോകോത്തര എയര്‍ലൈന്‍ ആക്കി മാറ്റുവാന്‍ കൂടിയാണ് ലോഗോ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. പുതിയ ഇന്ത്യയെ ആഗോള തലത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുക യാണ് ഉദ്ദേശം എന്നും അധികൃതര്‍ അറിയിച്ചു.

Image Credit : Twitter  & Air India OLD LOGOS

- pma

വായിക്കുക: , , , , , ,

Comments Off on ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍

Page 5 of 96« First...34567...102030...Last »

« Previous Page« Previous « ഗാന ദൃശ്യ അവാര്‍ഡ് : സൃഷ്ടികൾ ക്ഷണിച്ചു
Next »Next Page » ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha