ചെന്നൈ : മദ്രാസ് ഹൈക്കോടതി യിലെ മൂന്നു ജഡ്ജി മാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി കെട്ടിടം ജൂൺ 30 വരെ അടച്ചു പൂട്ടി. ജഡ്ജിമാർ ചെന്നൈ യിലെ സ്വകാര്യ ആശുപത്രി കളിൽ ചികിത്സയിലാണ്. കോടതി ജീവന ക്കാരും രോഗ ബാധിതര്‍ എന്നു കണ്ടെത്തി. ഇതോടെ യാണ് കെട്ടിടം അടച്ചു പൂട്ടിയത്.
അടിയന്തിര പ്രാധാന്യം ഉള്ള തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക കേസുകൾ മാത്രം വീഡിയോ കോണ്‍ഫറന്‍ സിംഗ് വഴി പരിഗണിക്കും. ഇതു വഴി വരും ദിവസ ങ്ങളിൽ രണ്ട് ഡിവിഷൻ ബെഞ്ചും മൂന്ന് സിംഗിൾ ബെഞ്ചും വാദം കേൾക്കും.
എന്നാല്‍ വീഡിയോ കോൺഫറന്‍സിംഗ് വിചാരണക്ക് എതിരെ അഭിഭാഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.