മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

October 28th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖ കളു മായി എയർ പോർട്ടിൽ പ്രവേശി ക്കാം എന്ന് വ്യോമ യാന സുരക്ഷ മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം  ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്‍പ്പി ച്ചു വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കുവാന്‍ കഴിയും.

എല്ലാവര്‍ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന  മോബൈല്‍ ആധാറി നാണ് ഇതില്‍ മുഖ്യ സ്ഥാനം.  പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്‍ക്കു ലറില്‍ പറയുന്നു.

ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന്‍ കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും ക്കാനും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതിനായി വിമാന യാത്രക്ക് എത്തുന്ന വര്‍ മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര്‍ക്കുലര്‍ നിര്‍ദ്ദേ ശിക്കുന്നു.

 *  ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധം

- pma

വായിക്കുക: , , , , ,

Comments Off on മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു

September 7th, 2017

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : പ്രതിരോധ വകുപ്പു മന്ത്രി യായി നിര്‍മ്മലാ സീതാ രാമന്‍ അധികാരം ഏറ്റു. വ്യാഴാഴ്ച രാവിലെ യാണ് മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യില്‍ നിന്നും അധി കാരം ഏറ്റെ ടുത്തത്.

തന്റെ പ്രവര്‍ത്ത നങ്ങളില്‍ പ്രഥമ പരി ഗണന ഇന്ത്യന്‍ സായുധ സേനക്ക് ആയിരിക്കും എന്നും സൈനി കരു ടെയും അവരുടെ കുടുംബ ത്തിന്റെ യും ക്ഷേമ ത്തിനും പ്രത്യേക പരിഗണ നല്‍കും എന്നു മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ഉറപ്പു നല്‍കി.

ഏറ്റവും ആധുനിക മായ ഉപകര ണങ്ങള്‍ സൈനി കര്‍ക്ക് നല്‍കും. സൈന്യവും പ്രതിരോധ മന്ത്രാല യവു മായി ബന്ധ പ്പെട്ട് ദീര്‍ഘ കാല മായി പരി ഹരി ക്കാതെ കിട ക്കുന്ന പ്രശ്‌ന ങ്ങള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ യുള്ള വരു മായി ചര്‍ച്ച നടത്തി പരിഹാരം കാണുവാന്‍ ശ്രമിക്കും എന്നും നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.

നരേന്ദ്ര മോഡി മന്ത്രി സഭ യിൽ വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രിയാ യി 2014 ല്‍ ചുമതല യേറ്റി രുന്ന നിര്‍മ്മലാ സീതാരാമന്ന് അപ്രതീ ക്ഷിത മായാണ് മന്ത്രി സഭാ പുനസ്സംഘ ടന യില്‍ പ്രതി രോധ മന്ത്രി സ്ഥാനം ലഭിച്ചത്.

ഇന്ദിരാ ഗാന്ധി ക്കു ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിത യായി മാറി ഇവര്‍.

- pma

വായിക്കുക: , , , ,

Comments Off on നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു

400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

August 27th, 2017

bomb blast

ഭോപ്പാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ പോലീസുകാരന്‍ സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും.ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ഒന്നും നോക്കാതെ അതും തോളിലേന്തി ഓടുകയായിരുന്നു അഭിഷേക് പട്ടേല്‍.

ബോംബ് പൊട്ടുകയാണെങ്കില്‍ അരക്കിലോ മീറ്റര്‍ പരിധി വരെ ആഘാതം ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് അതും കൊണ്ട് ഓടാനുള്ള കാരണമെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

രാജ്യത്ത് 11 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി

August 8th, 2017

indian-identity-card-pan-card-ePathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ 11.44 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി. നിയമം അനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. എന്നാൽ വ്യാജ പാന്‍ കാര്‍ഡു കളും ഒരാൾക്ക് ഒന്നിൽ അധികം പാന്‍ കാര്‍ഡു കളും കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് കേന്ദ്ര സർക്കാ രിന്റെ ഈ നടപടി. വ്യാജ രേഖ കള്‍ നല്‍കി പാന്‍ കാർഡ് എടുത്തവര്‍ നിയമ നട പടി കൾ നേരി ടേണ്ടി വരും.

നമ്മുടെ പാന്‍ കാർഡ് ഇപ്പോഴും സാധുവാണോ എന്ന് ഇന്‍കം ടാക്‌സ്  ഇ – ഫയലിംഗ് വെബ് സൈറ്റ്   ലിങ്കില്‍ ക്ലിക്ക് ചെയ്തു  മനസ്സിലാക്കാം.

ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോ യിൽ ചോദിച്ചി രിക്കുന്ന വിവര ങ്ങൾ ചേർക്കുക. പാൻ കാർഡു മായി ബന്ധിപ്പി ച്ചിരി ക്കുന്ന മൊബൈൽ നമ്പറിൽ ലഭി ക്കുന്ന ‘വൺ ടൈം പാസ്‌വേഡ്, സൈറ്റിലെ കോള ത്തില്‍ ചേർക്കുക.

പാൻ കാർഡ് അസാധു വാക്കിയിട്ടില്ല എങ്കിൽ നിങ്ങ ളുടെ വിശദാംശ ങ്ങൾക്ക് കൂടെ ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും. നിങ്ങൾ നൽകിയ അതേ വിവര ങ്ങൾ ഉൾക്കൊ ള്ളിച്ച ഒന്നിൽ അധികം പാൻ കാർഡു കൾ ഉണ്ടെങ്കിൽ കൂടുതല്‍ വിശദാംശ ങ്ങൾ നൽകു വാൻ ആവശ്യപ്പെടും.

കഴിഞ്ഞ ജൂലായ് മാസം മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷി ക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം ആക്കി യിരുന്നു.  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തിന് മുമ്പായി ഇത്തവണ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡു മായി ലിങ്ക് ചെയ്യണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിരുന്നു. ഇതു വരെക്കും ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ 2017 ഡിസംബറോടെ പാന്‍ കാര്‍ഡ് അസാധു വാകും.

 

- pma

വായിക്കുക: , , , , , , , ,

Comments Off on രാജ്യത്ത് 11 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

August 1st, 2017

kashmir-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.

ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.

- അവ്നി

വായിക്കുക: , , ,

Comments Off on കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

Page 16 of 18« First...10...1415161718

« Previous Page« Previous « ഇയര്‍ ഓഫ് ഗിവിംഗ് : തൊഴിലാളി കൾക്ക്​ ‘തണല്‍’ ഒരുക്കി മാർത്തോമ്മാ യുവ ജന സഖ്യം
Next »Next Page » കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha