അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു

October 21st, 2026

logo-al-madina-hyper-market-group-ePathram

അബുദാബി : പ്രമുഖ റീട്ടെയിൽ ശൃംഖല അല്‍ മദീന ഹൈപ്പര്‍ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ജനപ്രിയ വാര്‍ഷിക പ്രമോഷൻ പദ്ധതി ‘വിന്‍റര്‍ ഡ്രൈവ് സീസണ്‍- 15 ന് പുതുമയാർന്ന തുടക്കം.

അബുദാബി നോവോട്ടല്‍-ഗേറ്റ് ഹോട്ടലില്‍ നടന്ന വാർത്താ സമ്മേളനത്തിൽ എ-ഐ റോബോട്ടിന്റെ സഹായത്തോടെ വേറിട്ട രീതിയിൽ ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 ലോഗോ ലോഞ്ചിംഗ് നടന്നു. കമ്പനി ഡയറക്ടർമാരും മുതിർന്ന മാനേജ്‌മെന്റ് പ്രതി നിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

al-madina-winter-drive-season-15-logo-release-ePathram

അൽ മദീന അബുദാബി ഡയറക്ടർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, മുഹമ്മദ് പി. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവരും സംബന്ധിച്ചു.

അല്‍ മദീനയിൽ നിന്നും 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസിലൂടെ ‘വിന്‍റര്‍ ഡ്രൈവ്’ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ സമ്മാനം നൽകും.

2026 ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 24 വരെ നീണ്ടു നിൽക്കുന്ന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 അബുദാബി യിലെ അല്‍ മദീന യുടെ 19 ബ്രാഞ്ചുകളിലും നടക്കും.

ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ കൂടാതെ വിവിധ ബ്രാഞ്ചുകളിലൂടെ ഓരോ 15 ദിവസത്തിലും ഐ-ഫോണ്‍, ടെലിവിഷൻ സെറ്റുകൾ, ഫ്രിജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

artificial-intelligence-robot-al-madi-launch-logo-of-al-madina-winter-drive-season-15-ePathram

1971-ൽ സ്ഥാപിതമായ അൽ മദീന ഹൈപ്പർ മാർക്കറ്റ് 15 വർഷം മുമ്പ് അൽ റഹയിൽ ആദ്യ സ്റ്റോർ ആരംഭിച്ചു കൊണ്ടാണ് അബുദാബി വിപണിയിൽ പ്രവേശിച്ചത്. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബി ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കും.

2027-ന്റെ ആദ്യ പാദത്തിൽ  MBZ  സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 എണ്ണം ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം എന്നും വാർത്താ സമ്മേളനത്തിൽ അല്‍ മദീന മാനേജ്‌മെന്റ് അറിയിച്ചു. FB

- pma

വായിക്കുക: , , , , ,

Comments Off on അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു

സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം

August 24th, 2026

aadhaar-not-must-for-mobile-sim-card-ePathram

ന്യൂഡൽഹി : ഇന്ത്യയിൽ ടെലികോം ബോർഡിന്റെ നിബന്ധനകൾ പ്രകാരം രാജ്യത്ത് ഒരു വ്യക്തിക്ക് നിലവിൽ ഒമ്പത് മൊബൈൽ സിം കാർഡുകൾ സ്വന്തം പേരിൽ കൈവശം വെക്കാം എന്നുള്ളതിൽ നിയമപരമായി മാറ്റങ്ങൾ വന്നതായി റിപ്പോർട്ട്.

ഇത് പ്രകാരം 2026 ആഗസ്റ്റ് 24 മുതൽ ഈ വ്യക്തികൾക്ക് പുതിയ കണക്ഷനുകൾ നൽകുന്നത് ടെലികോം സേവന ദാതാക്കൾ പൂർണ്ണമായും തടയും.

ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനു കളുടെ (SIM Card Cap) എണ്ണത്തിൽ, കേന്ദ്ര ടെലികോം മന്ത്രാലയം (Department of Tele communications – DoT) നിർദ്ദേശിച്ച പുതിയ നിബന്ധനകൾ ഇനി മുതൽ കൂടുതൽ കർശ്ശനം ആവും. മാത്രമല്ല ജമ്മു-കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിക്ക് പരമാവധി ആറ് സിമ്മുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

 

- pma

വായിക്കുക: , , , , , , ,

Comments Off on സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം

സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്

July 27th, 2026

clear-out-junk-food-and-soft-drinks-from-supermarkets-cash-counters-ePathram

അബുദാബി : ആരോഗ്യകരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുവാൻ പുതിയ നീക്കവുമായി അധികൃതർ. സൂപ്പർ മാർക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും പ്രദർശിപ്പിച്ചിട്ടുള്ള ജങ്ക് ഫുഡുകൾ, സോഫ്റ്റ്‌ ഡ്രിങ്കുകൾ, വിവിധ തരം ചോക്ലേറ്റ് അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കൾ ‘ടെംപ്‌റ്റേഷൻ സോണു’ കളിൽ നിന്നും നീക്കം ചെയ്യണം എന്നും അധികൃതർ നിർദ്ദേശിച്ചു.

അബുദാബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

uae-bans-junk-food-sugary-drinks-in-schools-ePathram

സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടം, ക്യാഷ് കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം ഒരുക്കി വെച്ചിട്ടുള്ള ഇത്തരം ഭക്ഷ്യ-പാനീയങ്ങൾ ഏറ്റവും കൂടുതൽ കുട്ടികളാണ് വാങ്ങിക്കുന്നത്.

പണം അടക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ കൈയെത്തും ദൂരത്തുള്ള ജങ്ക് ഫുഡ് വാങ്ങുന്ന ശീലം കുറക്കുക, അതോടൊപ്പം കുടുംബങ്ങളുടെ അനാവശ്യ സാമ്പത്തിക ചെലവ് കുറക്കുക എന്നതും ഈ നീക്ക ത്തിന് പിന്നിലുണ്ട് എന്നാണ് വിലയിരുത്തൽ.

പാക്കേജ് ചെയ്ത ഭക്ഷണ സാധനങ്ങളുടെ പോഷക മൂല്യം തിരിച്ചറിയാൻ കഴിയും വിധം Nutri-Mark ലേബലിംഗ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പോഷക ഗുണമുള്ള ഭഷ്യ വിഭവ ങ്ങൾക്ക് A ഗ്രേഡും കുറഞ്ഞ ഗുണ നിലവാരമുള്ള വസ്തുക്കൾക്ക് E വരെയാണ് ഗ്രേഡിംഗ് നൽകുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്

ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

July 21st, 2026

sheikha-lubna-al-qasimi-inaugurate-golden-dragon-chinese-restaurant-ePathram

ഷാർജ : യു. എ. ഇ. യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’ പുതിയ ഔട്ട് ലെറ്റ് ഷാർജ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. യു. എ. ഇ. മുൻ മന്ത്രിയും പൗര പ്രമുഖയുമായ ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ മലയാളി വ്യവസായിയും സംരംഭകനുമായ കെ. മുരളീധരന്റെ SFC ഗ്രൂപ്പിനു കീഴിലെ ഗോൾഡൻ ഡ്രാഗൺ ചൈനീസ് റെസ്റ്റോറന്റ് ശൃംഖലയുടെ 50-ാം വാർഷിക ആഘോഷ വേളയിലാണ് പുതിയിലെ ശാഖ തുറന്നത്.

sfc-group-golden-dragon-chinese-restaurant-new-outlet-in-sharjah-central-mall-ePathram

SFC നയിക്കുന്ന ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയകരമായ പ്രയാണത്തിൽ ശൈഖ ലുബ്നയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി യാണ് എന്ന് SFC ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു.

1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു. എ. ഇ. യിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ പോലെ മികച്ച ചൈനീസ് വിഭവങ്ങളും ഉന്നത നിലവാരത്തിലുള്ള സേവന വുമാണ് ഉറപ്പു നൽകുന്നത്.

ഞങ്ങൾ മുറുകെപ്പിടിക്കുന്ന ഗുണ നിലവാരവും ആതിഥ്യ മര്യാദയുമാണ് ഈ വിജയത്തിന് പിന്നിൽ. അതിവേഗം വളരുന്ന രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകോത്തര ഡൈനിംഗ് അനുഭവങ്ങൾ സമ്മാനിക്കാനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  Instagram 

- pma

വായിക്കുക: , , , ,

Comments Off on ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

July 1st, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്‌സി (MSC) ഗ്രൂപ്പിന് കൈമാറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി. ജൂലൈ 1-ന് നിയമസഭയിൽ സംസാരിക്കവെ, ഈ ഓഹരി കൈമാറ്റത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി മുൻകൂട്ടി കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കരാർ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ദേശീയ സുരക്ഷയും സംസ്ഥാനത്തിന്റെ പൊതുതാത്പര്യവും മുൻനിർത്തി ഈ ഇടപാട് കൃത്യമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

Comments Off on വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Page 1 of 6412345...102030...Last »

« Previous « എഫ്‌സിആർഎക്കെതിരെ കേരളം
Next Page » പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha