പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍

March 5th, 2020

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡൽഹി : പത്തു പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലു ബാങ്കുകള്‍ ആക്കി ചുരുക്കും എന്ന് കേന്ദ്ര ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാ രാമന്‍.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയൻറൽ ബാങ്ക് ഓഫ് കോമേസ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കു മായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നി വ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുമായും ലയിപ്പിക്കും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിപ്പിക്കും.

രാജ്യത്ത് അന്തർ ദ്ദേശീയ നിലവാരത്തി ലുള്ള ബാങ്കുകൾ പ്രവര്‍ത്തിക്കുക എന്നതാണ് ബാങ്കു കള്‍  ലയിപ്പി ക്കുന്ന തി ലൂടെ ലക്ഷ്യം വെക്കുന്നത് എന്നും ഏപ്രില്‍ ആദ്യ വാരം തന്നെ ലയന പ്രക്രിയ പൂര്‍ത്തി യാകും എന്നും മന്ത്രി പറഞ്ഞു.

ബാങ്കിംഗ് രംഗത്തെ സമഗ്രമായ മുന്നേറ്റം ലക്ഷ്യ മാക്കി മുന്‍ വര്‍ഷ ങ്ങ ളില്‍ എസ്. ബി. ഐ. യുടെ അഞ്ച് അനു ബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലേക്ക് ലയിപ്പിച്ചി രുന്നു.

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡ യുമായി ലയിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍

ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

February 23rd, 2020

world-food-festival-in-lulu-ePathram
അബുദാബി : രാജ്യമെങ്ങുമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ തുടങ്ങിയ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് ഏഴു വരെ നീണ്ടു നില്‍ക്കും. അബുദാബി വേൾഡ് ട്രേഡ് സെന്റ റിലെ ലുലു വില്‍ ഒരുക്കിയ പ്രത്യേക വേദി യില്‍ പ്രശസ്ത പാചക വിദഗ്ധ യായ മനാൽ അൽ ആലെം ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ ഉല്‍ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബു ബക്കര്‍, മറ്റു ഉന്ന്ത ഉദ്യോഗ സ്ഥര്‍, പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ലോകോത്തര നിലവാരമുള്ള ഭക്ഷ്യ വിഭവ ങ്ങളെ പ്രവാസി സമൂഹത്തിനു പരിചയ പ്പെടുത്തുവാനും രുചിച്ച് അറിയുവാനും വേൾഡ് ഫുഡ് ഫെസ്റ്റിവല്‍ സഹായകമാവും. 25 ഓളം രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 ഓളം പാചക മത്സര ങ്ങൾ ‘വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

February 12th, 2020

logo-life-insurance-lic-india-ePathram
ന്യൂഡല്‍ഹി : ഇന്‍ഷ്വറന്‍സ് രംഗത്തെ  പൊതു മേഖലാ സ്ഥപനങ്ങളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വ റന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ഓറി യന്റല്‍ ഇന്‍ഷ്വറന്‍സ് എന്നീ കമ്പനി കള്‍ ലയിപ്പിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടന്‍ ഉണ്ടാവും.

കടത്തിന്റെ അനുപാതം കുറക്കുക, ലാഭം വര്‍ദ്ധിപ്പി ക്കുക, മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നിങ്ങനെ യുള്ള വിവിധ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് ഈ കമ്പനികള്‍ ലയിപ്പി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും

പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

February 12th, 2020

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. 14 കിലോഗ്രാം സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസ യാണ് പുതിയ വില. എല്ലാ മാസവും പാചക വാതക വില യില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഫെബ്രുവരി മാസ ത്തില്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെ പാചക വാതക ത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പി ക്കുക യാണ് ഉണ്ടായത്. വിവിധ നഗരങ്ങ ളിലെ പുതുക്കിയ വില വിവരം  പാചക വാതക കമ്പനി പുറത്തിറക്കി. സബ്‌സിഡി ലഭിക്കുന്ന ഉപ ഭോക്താ ക്കള്‍ക്ക് ബാങ്ക് എക്കൗണ്ടില്‍ തിരികെ ലഭിക്കും എന്ന് എണ്ണ കമ്പനി അധികൃതര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം

February 4th, 2020

logo-life-insurance-lic-india-ePathram
ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപന മായ എൽ. ഐ. സി. യുടെ (ലൈഫ് ഇന്‍ഷ്വറന്‍സ് കോർപ്പറേഷന്‍) ഓഹരി വിൽപ്പന ഈ വര്‍ഷം തന്നെ ഉണ്ടാവും എന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.

ഓഹരി വിപണിയിൽ എൽ. ഐ. സി.യെ ലിസ്റ്റു ചെയ്യാൻ ചില നിയമ ഭേദഗതികൾ വരുത്തുവാന്‍ ഉണ്ട്. ഇക്കാര്യം നിയമ മന്ത്രാലയവു മായി ചർച്ച ചെയ്യുക യാണ്എന്നും അദ്ദേഹം അറിയിച്ചു. പുതിയ സാമ്പത്തിക വര്‍ഷ ത്തിന്റെ രണ്ടാം പാദ ത്തില്‍ ആയി രിക്കും ഓഹരി വിൽപ്പന ആരംഭിക്കുക എന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.

ഈ സാമ്പത്തിക വർഷം പൊതു മേഖലാ സ്ഥാപനങ്ങ ളുടെ ഓഹരി വിറ്റ് 2.10 ലക്ഷം കോടി രൂപ നേടുവാനാണ് പദ്ധതി എന്ന് ധന മന്ത്രി ബജറ്റിൽ പറഞ്ഞി രുന്നു. എൽ. ഐ. സി. യെ ഓഹരി വിപണി യിൽ ലിസ്റ്റു ചെയ്ത് ഓഹരി കൾ വിൽക്കും എന്നും പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

എൽ. ഐ. സി. യുടെയും ഐ. ഡി. ബി. ഐ. ബാങ്കിന്റെ യും ഓഹരി കള്‍ വിറ്റ് 90,000 കോടി രൂപ നേടുവാന്‍ സർക്കാർ ലക്ഷ്യം വെക്കുന്നു എന്നും ബജറ്റില്‍ സൂചന ഉണ്ടാ യിരുന്നു. ഇതിൽ എൽ. ഐ. സി. യുടെ 10 ശതമാനം ഓഹരി കള്‍ വില്‍ക്കും എന്നും പറഞ്ഞിരുന്നു എങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

എൽ. ഐ. സി. യുടെ ഓഹരികള്‍ പൂര്‍ണ്ണമായും (100 ശത മാനവും) ഐ. ഡി. ബി. ഐ. ബാങ്കിന്റെ 46.5 ശത മാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ അധീനതയിലാണ്.

ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏറ്റവും വലിയ സ്ഥാപന മായ എല്‍. ഐ. സി. യാണ് 70 ശതമാനത്തിലേറെ ഇടപാടു കളും നിയന്ത്രി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം

Page 28 of 72« First...1020...2627282930...405060...Last »

« Previous Page« Previous « നിർദ്ധനരായ കായിക പ്രതിഭ കൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു
Next »Next Page » ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha