ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.

August 30th, 2025

narendra-modi-government-plans-on-introducing-a-cow-ministry-ePathram
അഹമ്മദാബാദ് : പശുവിനെ സംസ്ഥാന ‘രാജ്മാത’ യായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ഗുജറാത്തിലെ കോൺഗ്രസ്സ് എം. പി. രംഗത്തു വന്നു.

കഴിഞ്ഞ വർഷം 2024 ഒക്ടോബറിൽ നിയമ സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നാടൻ പശുവിന് മഹാരാഷ്ട്ര സർക്കാർ രാജ്മാത പദവി നൽകിയിരുന്നു. അതു പോലെ ഗുജറാത്തിലും സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ഇവിടത്തെ ഏക കോൺഗ്രസ്സ് എം. പി. ഗെനി ബെൻ നാഗാജി ഠാക്കോർ, ഗുജറാത്ത് മുഖ്യ മന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകിയിരിക്കുന്നത്.

ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണംഎന്ന ആവശ്യവുമായി പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കോൺഗ്രസ്സ് എം. പി. യുടെ കത്ത്.

ഗോമാതാവായി ജനങ്ങള്‍ പശുവിനെ പൂജിക്കുന്നതു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. അല്ലാതെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം ആയിട്ടല്ല എന്ന ന്യായീകരണവും ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.

ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

July 22nd, 2025

doctor-dhana-lakshmi-llh-life-care-hospital-ePathram
അബുദാബി : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും എഴുത്തുകാരിയുമായ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ധന ലക്ഷ്മി (54) അന്തരിച്ചു. മുസ്സഫ ഷാബിയായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ താണ സ്വദേശിനിയാണ്.

ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയില്ലായിരുന്നു. പോലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് നിരവധി സംഘടനകളുടെ പുരസ്‌കാര ജേതാവാണ് ഡോക്ടർ ധനലക്ഷ്മി.

കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ്സ് സർവ്വീസ് ഉടമസ്ഥൻ ആയിരുന്ന പരേതനായ നാരായണൻ-ചന്ദ്രമതി ദമ്പതി കളുടെ മകളാണ്. സഹോദരങ്ങൾ: ആനന്ദ കൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.

- pma

വായിക്കുക: , , , , , ,

Comments Off on ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ

July 1st, 2025

ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

- pma

വായിക്കുക: , ,

Comments Off on ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ

ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ

June 13th, 2025

world-of-happiness-abu dhabi-eid-malhar-3-ePathram

അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.

ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.

പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ

ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

June 3rd, 2025

mathruyanam-mother-and-baby-journey-ePathram
കൊച്ചി : ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാത്രം രേഖപ്പെടുത്തുക എന്ന് കേരള ഹൈക്കോടതി.

രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉൾപ്പെടുത്തണം എന്നും കോടതി ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗ സ്വത്വം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തരുത് എന്നും ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് ദമ്പതികള്‍ നേരത്തെ കോർപ്പറേഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , , ,

Comments Off on ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

Page 1 of 6212345...102030...Last »

« Previous « രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
Next Page » അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha