ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷ നിഹിദയെ അനുമോദിച്ചു

January 15th, 2024

world-malayalee-federation-appreciation-for-aysha-nihidha-ePathram

അബുദാബി : ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് (PhD Mathematics) നേരിട്ട് പ്രവേശനം ലഭിച്ച മലയാളി വിദ്യാർത്ഥിനി അയിഷ നിഹിദയെ വേൾഡ് മലയാളി ഫെഡറേഷൻ (WMF) യു. എ. ഇ. കൗൺസിൽ അനുമോദിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ചാലിശ്ശേരി സ്വദേശിയും വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. കൗൺസിൽ വൈസ് പ്രസിഡണ്ടുമായ ഷാജു പുലാക്കൽ – ജാസ്മിൻ ഷാജു ദമ്പതികളുടെ മകളാണ് അയിഷ നിഹിദ.

ഡബ്ലിയു. എം. എഫ്. – യു. എ. ഇ. കൗൺസിൽ കോഡിനേറ്റർ ഷിജി മാത്യു, ജനറൽ സെക്രട്ടറി മുഹമ്മദ് അക്ബർ ചാവക്കാട്, ജോയിൻ്റ് ട്രഷറർ ജെയിംസ് പോൾ, പ്രവാസി ഫോറം കോഡിനേറ്റർ ഉബൈദ് മരക്കാർ എന്നിവർ ചേർന്ന് ആയിഷ നിഹിദക്കു ഉപഹാരം സമ്മാനിച്ചു.

wmf-uae-memento-of-appreciation-for-aysha-nihidha-ePathram

മാസ്റ്റർ ഡിഗ്രി ചെയ്യാതെ തന്നെ അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി എന്നുള്ളതാണ് ആയിഷ നിഹിദയെ വ്യത്യസ്ഥയാക്കുന്നത്. ലോകത്തിൽ നിന്നുള്ള 1500 കുട്ടികളിൽ നിന്നും 100 പേരിൽ 10 ശതമാനം മാസ്റ്റേഴ്സ് ഇല്ലാതെ PhD ക്ക് നേരിട്ട് തെരഞ്ഞെടുത്തതിൽ നിന്നും 2 ശതമാനം ഖലീഫ യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ, ഒരേയൊരു ഇന്ത്യൻ, അതും കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ വിദ്യാർത്ഥിനിയായ അയിഷ നിഹിദ, എല്ലാ മലയാളികൾക്കും ഏറെ അഭിമാനം നൽകുന്നു എന്നും ഡബ്ലിയു. എം. എഫ്. ഭാരവാഹികൾ പറഞ്ഞു. W M F

- pma

വായിക്കുക: , , , , , , ,

Comments Off on ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷ നിഹിദയെ അനുമോദിച്ചു

മില്ലേനിയം ഹോസ്പിറ്റൽ മുസ്സഫയിൽ തുറക്കുന്നു

January 15th, 2024

ahalia-group-new-millennium-hospital-in-shabiya-mussfah-ePathram
അബുദാബി : അത്യാധുനിക സംവിധാനങ്ങളോടെ മുസ്സഫ ഷാബിയ (9) യിൽ മില്ലേനിയം ഹോസ്പിറ്റൽ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പരിചരണ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു എന്നുള്ളത് മില്ലേനിയം ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.

പ്രസവ ശുശ്രൂഷ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ഡോക്ടർ ഫാത്തിമ ഹാഷിം, ഡോക്ടർ ഗോമതി പൊന്നുസാമി എന്നിവർ നേതൃത്വം നൽകുന്ന ഗൈനോക്കോളജി വിഭാഗവും ഡോക്ടർ എൽസയ്ദ് നേതൃത്വം നൽകുന്ന ശിശുരോഗ വിഭാഗവും മില്ലേനിയം ഹോസ്പിറ്റലിൽ പ്രവർത്തിക്കും.

എല്ലാ വിഭാഗങ്ങളിലും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും കിടത്തി ചികിത്സാ സൗകര്യത്തിനായി അൻപതിൽ അധികം കിടക്ക കളും ഒരുക്കിയാണ് നവീന സംവിധാനങ്ങളോട് കൂടിയ മില്ലേനിയം ഹോസ്പിറ്റൽ തുറക്കുന്നത്. ഇതിൽ 20 കിടക്കകൾ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണത്തിനു തയ്യാറാക്കിയിരിക്കുന്നു.

തരം ഹെൽത്ത് ഇൻഷ്വറൻസുകളും മില്ലേനിയം ഹോസ്പിറ്റൽ സ്വീകരിക്കും എന്നും മെഡിക്കൽ ഡയറൿടർ ഡോക്ടർ വി. ആർ. അനിൽ കുമാർ അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സ്ത്രീ രോഗ വിദഗ്ദരായ ഡോക്ടർ ഫാത്തിമ ഹാഷിം, ഡോക്ടർ ഗോമതി പൊന്നുസാമി, ശിശുരോഗ വിദഗ്ദൻ ഡോക്ടർ എൽസയ്ദ് അയൂബ് രഖാ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on മില്ലേനിയം ഹോസ്പിറ്റൽ മുസ്സഫയിൽ തുറക്കുന്നു

നമ്മുടെ സ്വന്തം മാമുക്കോയ : ചിത്ര രചനയും പായസ മത്സരവും

January 11th, 2024

actor-mamukkoya-ePathram

ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) ജനുവരി 27 നു ദുബായിൽ സംഘടിപ്പിക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയായ ‘നമ്മുടെ സ്വന്തം മാമുക്കോയ’ യുടെ ഭാഗമായി കുട്ടികൾക്കു വേണ്ടി ചിത്ര രചന / കളറിംഗ് മത്സരവും കുടുംബിനികൾക്കു വേണ്ടി പായസ മത്സരവും നടത്തുന്നു.

അന്നേ ദിവസം 3 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു.

ജേതാക്കൾ ആവുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും മുഴുവൻ മത്സരാർത്ഥികകൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

വിവരങ്ങൾക്ക് : 054 449 04 94, 050 578 69 80.

- pma

വായിക്കുക: , , , , , ,

Comments Off on നമ്മുടെ സ്വന്തം മാമുക്കോയ : ചിത്ര രചനയും പായസ മത്സരവും

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

Comments Off on ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

January 8th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. കേസില്‍ വിചാരണ നടന്നത് മഹാരാഷ്ട്രയിൽ ആയിരുന്നു. ഇതു കൊണ്ട് തന്നെ ഈ കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും കണ്‍ മുന്നില്‍ വെച്ച് കുടുംബത്തെ കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസില്‍ വാദം പൂര്‍ത്തിയാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

Page 2 of 5412345...102030...Last »

« Previous Page« Previous « നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം
Next »Next Page » ഭരത് മുരളി നാടകോത്സവം : ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha