അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചക മത്സരം ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ആരംഭിക്കും. ഈവനിംഗ് സ്നാക്സ്, കേക്ക്, ചിക്കൻ ബിരിയാണി, കപ്പ കോമ്പിനേഷൻ എന്നീ ഇന ങ്ങളി ലാണ് മത്സരങ്ങൾ. സ്ത്രീകൾ, പുരുഷ ന്മാര്‍, കുട്ടികൾ ഉൾപ്പെടെ എല്ലാ വര്‍ക്കും പങ്കെടുക്കാം.
മത്സരിക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാന ങ്ങളും വിജയികള്‍ക്ക് സ്വർണ്ണ നാണയം അടക്കം ആകർ ഷക സമ്മാനങ്ങളും നല്‍കും എന്ന് കെ. എസ്. സി. ഭാര വാഹികള്‍ അറിയിച്ചു.
പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവര ങ്ങൾ ക്കും 050 904 5092, 050 855 3454, 02 631 44 55 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.