പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്

October 14th, 2019

drama-fest-best-actress-surabhi-epathram
അബുദാബി : എഴുത്തു കാരനും ചലച്ചിത്ര സംവി ധായ കനു മായി രുന്ന പി. പത്മ രാജന്‍റെ സ്മരണാർത്ഥം അബു ദാബി സാംസ്‌കാരിക വേദി ഏർപ്പെ ടുത്തിയ പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക്. സിനിമാ – സീരിയൽ, നാടക രംഗ ങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണി ച്ചാണ് പുരസ്കാരം.

ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2019’ ന്റെ വേദി യിൽ വെച്ച് പത്മ രാജൻ പുരസ്കാരം സമ്മാനിക്കും.

അഹല്യ കമ്യൂണിറ്റി ക്ലിനിക്ക് ഡയറക്ടർ ശ്രേയ ഗോപാൽ, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവരെയും കലാ രംഗ ങ്ങളിൽ മികവ് തെളിയിച്ച 9 പ്രതിഭ കളേയും ചടങ്ങില്‍ വെച്ച് ആദരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്

അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു

October 10th, 2019

fire-ePathram
കൊച്ചി : പ്ലസ്‌ടു വിദ്യാർത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീ കൊളു ത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി പദ്മാലയ ത്തിൽ ഷാല ൻെറ മകൾ ദേവിക യാണ് (17) കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ദ്ധ രാത്രി യോടെ യാണ് സംഭവം.

ബൈക്കിൽ എത്തിയ പറവൂർ സ്വദേശി മിഥുൻ എന്ന യുവാവ് വീട്ടിൽ അതി ക്രമിച്ചു കയറി പെൺകുട്ടി യുടെ മേൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുക യായി രുന്നു. ഇതിനിടെ തീ ദേഹ ത്തേക്ക് പടർന്ന് പൊള്ളലേറ്റ യുവാവും മരിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ പ്പെടുക യായിരുന്നു. പെൺ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന തിനിടെ അച്ഛനും അമ്മക്കും പരിക്കേറ്റു. ഇവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സഹകരണ ആശുപത്രിയിലും ചികിൽസയിലാണ്.

- pma

വായിക്കുക: , , ,

Comments Off on അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു

കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

October 10th, 2019

jolly-joseph-koodathai-accused-in-police-custody-ePathram
കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ്‌ എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.

- pma

വായിക്കുക: , , , ,

Comments Off on കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം

October 7th, 2019

Jolly_epathram

കോഴിക്കോട്: താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി ജോളി കുടുങ്ങിയതു നാട്ടിൽ പറഞ്ഞ നുണ പുറത്തായപ്പോൾ. എൻഐടി അധ്യാപികയാണെന്നു പറഞ്ഞ കള്ളത്തരത്തിൽ നിന്നാണ് ജോളിക്കെതിരെ പൊലീസിന് ആദ്യം സംശയം ഉയരുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണു ഒരേ സാഹചര്യത്തിൽ വ്യത്യസ്ത കാലയളവിൽ മരിച്ചത്.എന്നാൽ റോയിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധു രണ്ടു മാസം മുൻപു നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഹരിദാസിന്റെ കീഴിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം

നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

October 6th, 2019

job-opportunity-for-nurses-in-uae-ePathram

തിരുവനന്തപുരം : യു. എ. ഇ. യിലെ ആശുപത്രിയി ലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സു മാർക്ക് തൊഴില്‍ അവസരം.

ബി. എസ്. സി. നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷ ത്തിനു മുകളിൽ പ്രവൃത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവും ഉള്ള വനിതാ നഴ്സുമാർ ക്കാണ് അവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 10. 

കൂടുതൽ വിവര ങ്ങൾക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക യോ ടോൾ ഫ്രീ നമ്പ റില്‍ 1800 4253 939 (ഇന്ത്യയിൽ നിന്നും) 0091 88 02 01 23 45 (വിദേശത്തു നിന്നും) വിളിക്കു കയോ ചെയ്യാം. പി. എൻ. എക്‌സ്. 3587/19 

- pma

വായിക്കുക: , , ,

Comments Off on നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

Page 24 of 54« First...10...2223242526...304050...Last »

« Previous Page« Previous « ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു
Next »Next Page » കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha