കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

October 5th, 2020

pocso-act-punishment-for-child-abuse-ePathram
മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.

മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ്‌ ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

September 10th, 2020

logo-government-of-kerala-ePathram
തൃശൂര്‍ : വനിതാ രോഗികൾ അടക്കമുള്ള കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരു ത്തുന്നതു മായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തി.

വനിതാ രോഗികളെ രാത്രി കാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രം ആയിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പു വരുത്തണം. 10 % കേസുകളില്‍ എങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖ പ്പെടുത്തും.

ആംബുലൻസ് ഡ്രൈവർ മാരുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി പോലീസ് പരിശോധന നിര്‍ബ്ബന്ധം ആക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററു കളിൽ നിയമി ക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും.

ഉത്തരവിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്ന വർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005 ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കുന്നത് അതിക്രമം

September 22nd, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കു ന്നതും അതിക്രമം ആയി കണക്കി ലെടുക്കും എന്നു ഡല്‍ഹി മെട്രോ പൊളി റ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ്. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദ ത്തിനി ടെയാണ് ഇക്കാര്യം സൂചി പ്പിച്ചത്. ഡല്‍ഹി പോലീസില്‍ ലഭിച്ച ഒരു യുവതി യുടെ പരാതി യില്‍ വാദം നടക്കുക യായി രുന്നു കോടതി യില്‍.

ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടു വിരല്‍ ഉയര്‍ത്തി ക്കാണി ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് ആരോപി ച്ചാണ് യുവതി 2014 ല്‍ ഡല്‍ഹി പോലീ സില്‍ പരാതി നല്‍കി യത്.

പ്രതിക്ക് എതിരെ ഐ. പി. സി. 509, 323 വകുപ്പു കള്‍ പ്രകാരം പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തനിക്ക് എതിരെ യുള്ള യുവതി യുടെ ആരോപണം അടിസ്ഥാന രഹിതം ആണെന്നും സ്വത്തു തര്‍ക്ക ത്തിന്റെ ഭാഗം ആയിട്ടാണ് ഇത്തരം ഒരു പരാതി നല്‍കിയത് എന്നും ആയിരുന്നു പ്രതി യുടെ വാദം.

- pma

വായിക്കുക: , , , , , ,

Comments Off on സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കുന്നത് അതിക്രമം

ആത്മഹത്യാ വാര്‍ത്ത കള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത് : പ്രസ്സ് കൗണ്‍സില്‍

September 15th, 2019

logo-press-council-of-india-ePathram
ന്യൂഡല്‍ഹി : വാര്‍ത്തകള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളു മായി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്ത കള്‍ ക്ക് അമിത പ്രാധാന്യം നല്‍കരുത് എന്നും പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം ആത്മഹത്യ എന്നുള്ള തര ത്തില്‍ വാര്‍ത്ത കള്‍ നല്‍കരുത് എന്നും പുതിയ സര്‍ക്കു ലറില്‍ പറയുന്നു.

മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 കൃത്യ മായി പാലിക്കുക എന്ന ഉദ്ദേശ ത്തോടെ യാണ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറ പ്പെടു വിച്ചിരി ക്കു ന്നത്. അതു കൊണ്ടു തന്നെ, മാനസിക രോഗ ത്തിന് ചികിത്സ യുള്ള ആളുടെ ചിത്രം അയാ ളുടെ സമ്മത ത്തോടെ അല്ലാതെ പ്രസിദ്ധീ കരി ക്കരുത് എന്നും പ്രസ്സ് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കുന്നു.

മറ്റു വിവരങ്ങള്‍ :

  • ആത്മഹത്യ വളരെ എളുപ്പം എന്ന തരത്തിലോ ഉദ്വേഗം ജനിപ്പിക്കുന്ന രീതി യിലോ, ജീവിത പ്രശ്‌ന ങ്ങള്‍ക്കുള്ള ഏക പരി ഹാരം എന്ന രീതി യിലോ വാര്‍ത്തകള്‍ നല്‍കരുത്.
  • സെന്‍സേഷണല്‍ തല ക്കെട്ടു കള്‍ നല്‍കരുത്. ചിത്ര ങ്ങള്‍, വീഡിയോ കള്‍ സാമൂഹ മാധ്യമ ങ്ങളുടെ ലിങ്കു കള്‍ എന്നിവ നല്‍കരുത്.
  • ആത്മഹത്യ ചെയ്ത രീതികള്‍ വിശദ മാ ക്കുന്ന തര ത്തിലോ ആത്മ ഹത്യ ചെയ്ത സ്ഥാന ത്തിന്റെ വിശദാംശ ങ്ങളോ വാര്‍ത്തകളില്‍ നല്‍കരുത്.

- pma

വായിക്കുക: , , , , , , ,

Comments Off on ആത്മഹത്യാ വാര്‍ത്ത കള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത് : പ്രസ്സ് കൗണ്‍സില്‍

Page 2 of 812345...Last »

« Previous Page« Previous « ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി
Next »Next Page » ഓണാ ഘോഷം സംഘടിപ്പിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha