അബുദാബി : പയസ്വിനി കാസർ കോട് കൂട്ടായ്മ യുടെ പ്രതിമാസ കുടുംബ യോഗ ത്തിന്റെ ഭാഗമായി ഓണ്‍ ലൈനില്‍ ഒരുക്കിയ മീറ്റില്‍ ‘സാമ്പത്തിക അച്ചടക്കം പ്രവാസി യുടെ ജീവിതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ബന്ധു വെല്‍ ഫയര്‍ ട്രസ്റ്റ് ചെയർമാൻ കെ. വി. ഷംസുദ്ധീൻ ബോധ വല്‍ക്കരണ ക്ലാസ്സ് എടുത്തു.
മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിത ആലാപന മത്സരത്തിൽ അബു ദാബി – അൽ ഐൻ അന്തർ മേഖല മത്സര ത്തിൽ ഒന്നാം സ്ഥാനം നേടി ആഗോള മത്സര ത്തിനു അർഹത നേടിയ പയസ്വിനി കുടുംബാംഗം അഞ്ജലി ബേത്തൂർ വേണു ഗോപാൽ, മുസഫ മേഖല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അനന്യ സുനിൽ, മത്സരാർത്ഥി കളായ നവ നീത് രഞ്ജിത്, ഇഷാൻ സുജിത്, അഹാൻ സുജിത്, ശ്രീഹാൻ സുജിത് എന്നിവ രേയും മലയാളം മിഷന്റെ കണി ക്കൊന്ന പരീക്ഷ യിൽ ഉന്നത വിജയം നേടിയ ദേവജ് വിശ്വൻ, അഞ്ജലി ബേത്തൂർ വേണു ഗോപാൽ, അനാമിക സുരേഷ്, നിവേദ് വാരി ജാക്ഷൻ. നവ നീത് രഞ്ജിത് എന്നിവരെയും അഭിനന്ദിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പയസ്വിനി യുടെ സ്ഥാപക വൈസ് പ്രസിഡണ്ട് രാധാ കൃഷ്ണൻ പുതുശ്ശേരി, സീനിയർ അംഗം വിനോദ് പാണത്തൂർ എന്നി വർക്ക് യാത്രയയപ്പ് നൽകി.
ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ സെക്രട്ടറി ആയിരുന്ന മാധവൻ പാടി യുടെ നിര്യാണ ത്തിൽ അനുശോചനം രേഖപ്പെടുത്തി. പയസ്വിനി കാസർകോട് കൂട്ടായ്മ യുടെ പ്രസിഡണ്ട് ടി. വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പയസ്വിനി രക്ഷാധികാരികള്‍ ജയ കുമാർ, വേണു ഗോപാലൻ നമ്പ്യാർ, ഭാരവാഹികളായ ദാമോദരൻ നിട്ടൂർ, രാജേഷ്, ശ്രീജിത്, ദീപ ജയകുമാർ, ഉമേശ് കാഞ്ഞങ്ങാട്, അനൂപ് കാഞ്ഞങ്ങാട്, മനോജ് കാട്ടാമ്പള്ളി, നവനീത്, വിനോദ് പരപ്പ, ശ്രീലേഷ്, കവിത സുനിൽ, സുജിത് കുമാർ, അനുരാജ്, സുനിൽ ബാബു എന്നിവർ സംസാരിച്ചു.
പയസ്വിനി സെക്രട്ടറി വിശ്വംഭരൻ സ്വാഗതവും ട്രഷറർ രാധാകൃഷ്ണൻ ചെർക്കള നന്ദിയും പറഞ്ഞു.