അബുദാബി : ഗ്രീൻ വോയ്സ് യു. എ. ഇ. ചാപ്റ്റ റിന്റെ പതിനഞ്ചാം വാർഷിക ആഘോ ഷങ്ങ ളുടെ ഭാഗ മായി 15 നിര്‍ദ്ധന രായ പെണ്‍ കുട്ടി കളുടെ വിവാഹം നടത്തും. കോഴിക്കോട് ജില്ല യിലെ നാദാ പുരത്ത് ഒരു ക്കുന്ന ‘സ്നേഹ മാംഗല്യം’ പരി പാടി യിൽ വെച്ചാണ് 15 പെണ്‍ കുട്ടി കള്‍ക്ക് മംഗല്യ ഭാഗ്യം സമ്മാനി ക്കുന്നത് എന്ന് ‘സ്നേഹ മാംഗല്യം’ ബ്രോഷര്‍ പ്രകാശന ചടങ്ങിൽ ഗ്രീൻ വോയ്സ് ചെയർ മാൻ സി. എച്ച്. ജാഫർ തങ്ങൾ അറി യിച്ചു.
യു.എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മാങ്ങാട്ട് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധി കാരി കെ. കെ. മൊയ്തീൻ കോയ, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, മലയാളി സമാജം പ്രസിഡണ്ട് ടി. എ. നാസർ, കെ. എസ്. സി പ്രസിഡണ്ട് ബീരാൻ കുട്ടി, വി. ടി. വി. ദാമോദരൻ, കേരള വനിതാ കൂട്ടായ്മ ഭാര വാഹി നയീമ, തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാ മിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ ഏപ്രില്‍ നാലിനു ഗ്രീൻ വോയ്സ് ‘സ്നേഹ പുരം’ സംഘടിപ്പിക്കും. ഗ്രീൻ വോയ്‌സ് നല്‍കി വരാ റുള്ള മാധ്യമശ്രീ, ഹരിതാ ക്ഷര പുര സ്‌കാര ങ്ങള്‍ സ്നേഹ പുര ത്തില്‍ വെച്ചു സമ്മാനിക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.
* ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു
* ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്
ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു