പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

February 20th, 2024

logo-ias-eicra-academy-for-civil-service-coaching-ePathram

അജ്‌മാൻ : പ്രവാസികളായ ഇന്ത്യക്കാർക്ക് ഐ. എ. എസ്., ഐ. പി. എസ്. പരീക്ഷകൾക്കുള്ള പരിശീലനം ഇനി യു. എ. ഇ. യിൽ. അജ്‌മാൻ റൗളയിൽ തുടക്കം കുറിക്കുന്ന IAS EICRA സിവിൽ സർവ്വീസ് അക്കാദമി യിൽ ഫെബ്രുവരി 22, 23, 24,25 തീയ്യതികളിലായി പരിശീലന ക്ലാസ്സുകൾ ഒരുക്കുന്നു.

മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടറൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക് +971 6 716 5347,  +971 58 879 3734.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

ആരോഗ്യ പരിശീലന – കൺസൾട്ടൻസി മേഖലയിലെ വൻ മുന്നേറ്റവുമായി ആർ. പി. എം.

January 20th, 2024

response-plus-medica-signing-contract-with-prometheus-for-strategic-acquisition-ePathram

അബുദാബി: ആഗോള പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിൽ മുന്നിലെത്താനുള്ള വൻ ചുവടുവയ്പ്പുമായി മലയാളി നേതൃത്വത്തിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്‌സ് (ആർ. പി. എം.).

യുദ്ധ മേഖലകളിലേത് അടക്കം അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് പരിശീലനവും കൺസൾട്ടൻസി സേവന ങ്ങളും നൽകുന്ന യു. കെ. കമ്പനി പ്രോമിത്യൂസ് മെഡിക്കലിൻ്റെ ഏറ്റെടുക്കൽ ആർ. പി. എം. പ്രഖ്യാപിച്ചു. നൂതന എമർജൻസി മെഡിക്കൽ സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനവും നൽകുന്ന സേഫ്‌ ഗാർഡ് മെഡിക്കലിൻ്റെ ഭാഗമായിരുന്നു പ്രൊമിത്യൂസ്.

പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപിച്ച റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ് പി. ജെ. എസ്‌. സി. യുടെ ഭാഗമാണ് ആർ. പി. എം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി യു. എ. ഇ. യിലെയും സൗദി അറേബ്യ യിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ സേവന ദാതാവാണ്.

അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന ആഗോള കമ്പനിയാണ് പ്രോമിത്യൂസ് മെഡിക്കൽ. രണ്ട് പ്രമുഖ ആരോഗ്യ സേവന ദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കൽ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികൾക്ക് സമഗ്ര മെഡിക്കൽ കവറേജ് ലഭ്യമാക്കാൻ ആർപിഎമ്മിന്‌ വഴിയൊരുക്കും.

Image Credit: FB Page

- pma

വായിക്കുക: , , , ,

Comments Off on ആരോഗ്യ പരിശീലന – കൺസൾട്ടൻസി മേഖലയിലെ വൻ മുന്നേറ്റവുമായി ആർ. പി. എം.

സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

January 18th, 2024

logo-samajam-indo-arab-cultural-fest-2024-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് 2024 ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ ‘ബൊലെ വാർഡ് അവന്യൂ’ വിൽ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പൗര പ്രമുഖരും വിവിധ സാമൂഹിക സംഘടനാ നേതാക്കളും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-ePathram
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഇരു രാജ്യ ങ്ങളുടെയും കലാ സാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന വിവിധ കലാ പരിപാടികളും അതോടൊപ്പം രണ്ടു രാജ്യ ങ്ങളെയും തമ്മിൽ ബന്ധി പ്പിക്കുന്ന രുചി വൈവിധ്യങ്ങളും അവതരിപ്പിക്കും.

ജനുവരി 20 ശനിയാഴ്ച ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ കലാ പ്രകടന പരിപാടികൾ അരങ്ങേറും.

ജനുവരി 21 ഞായറാഴ്ച ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക്, സ്വദേശീയ നൃത്ത രൂപമായ അയാല, ഈജിപ്ത്യൻ സംഗീത ശാഖയിലെ തന്നൂറാ തുടങ്ങിയവ അരങ്ങേറും. പത്ത് ദിർഹം പ്രവേശന നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായായി ഒരാള്‍ക്ക് 20 പവന്‍ സ്വർണ്ണം മറ്റു 55 പേർക്ക് വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽ ഐദാനി അൽ ബുആലി, സമാജം ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡണ്ട് രെഖിൻ സോമൻ, ചീഫ് കോഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്ര ക്രിയക്ക് അപേക്ഷ ക്ഷണിച്ചു

January 12th, 2024

vps-group-dr-shamsheer-vayalil-with-lulu-group-m-a-yusuf-ali-ePathram
അബുദാബി : എം. എ. യൂസഫലിയുടെ യു. എ. ഇ. യിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്ര ക്രിയകൾക്ക് അപേക്ഷ ക്ഷണിച്ചു.

ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്ര ക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിൻ്റെ ഉടമസ്ഥതയിൽ ഉള്ള വി. പി. എസ്. ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്.

അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope @ vpshealth. com എന്ന ഇ-മെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം. ഇന്ത്യയിലെയും യു. എ. ഇ. യിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് പദ്ധതി നടപ്പാക്കുക.

എം. എ. യൂസഫലിയുടെ യു. എ. ഇ. യിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിദ്ധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചെലവ് വരും എന്നതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിർദ്ധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്ര ക്രിയക്ക് അപേക്ഷ ക്ഷണിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം

January 9th, 2024

logo-whats-app-ePathram

ദുബായ് : ഡിജിറ്റൽ വൽക്കരണത്തിൻ്റെ ഭാഗമായി ദുബായ് എമിറേറ്റിൽ വാട്സ് ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ ‘മഹ്ബൂബ്’ എന്ന പേരിൽ പുതിയ സംവിധാനം ഒരുക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി.

അറബിയിലും ഇംഗ്ലീഷിലും ആർ. ടി. എ. യുടെ ‘മഹ്ബൂബ്’ ചാറ്റ്‌ ബോട്ട് നമ്പർ 058 800 90 90 വഴി പുതിയ സേവനം ലഭ്യമാണ്.

പുതുതായി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുക, ടെസ്റ്റ് തീയ്യതി പുനഃക്രമീ കരിക്കുക, അനുബന്ധ ഫീസുകൾ, തുടർ നടപടി ക്രമങ്ങൾ, ആർ. ടി. എ. യുടെ അറിയിപ്പുകൾ എന്നിവയും സാധിക്കും. RTA X

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം

Page 7 of 69« First...56789...203040...Last »

« Previous Page« Previous « ഭരത് മുരളി നാടകോത്സവം : ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി
Next »Next Page » ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha