ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

October 31st, 2019

aa-malayalam-first-letter-ePathram
അബുദാബി : കേരള പ്പിറവി ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ‘പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു.

2019 നവംബർ 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണി ക്കു തുടക്കം കുറിക്കുന്ന പ്രശ്നോത്തരി യില്‍ സാഹിത്യ, സംസ്കാരിക, രാഷ്ട്രീയ വിഷയ ങ്ങൾ ഉൾപ്പെ ടുത്തി യുള്ള ചോദ്യങ്ങൾ ആയിരിക്കും. പ്രായഭേദമന്യേ ആർക്കും പ്രശ്നോ ത്തരി യിൽ പങ്കെടുക്കാം എന്നു ഭാര വാഹികള്‍ അറിയിച്ചു.

ഒന്നാം സ്ഥാനം നേടുന്ന വർക്ക് സ്വർണ്ണ നാണയവും രണ്ടും മൂന്നും സ്ഥാനം ലഭി ക്കുന്ന വർക്ക് ആകർ ഷക മായ മറ്റ് സമ്മാനങ്ങളും നല്‍കും.

താല്പര്യ മുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേ ണ്ടതാണ്. വിവര ങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

Comments Off on കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി

ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

October 31st, 2019

india-to-adopt-brazil-model-human-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി മുല പ്പാൽ ബാങ്കുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുളുടെ മാതൃക യിലാണ് ഇന്ത്യയിലും ഇതു നടപ്പാക്കുക എന്നും മന്ത്രി അറിയിച്ചു.

ശേഖരിച്ച മുലപ്പാൽ പാസ്ച്വറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു 6 മാസം വരെ കേടു വരാതെ റഫ്രി ജറേ റ്ററിൽ സൂക്ഷിക്കാൻ കഴി യുന്ന സംവി ധാന മാണ് മുലപ്പാൽ ബാങ്കുകളില്‍.

പ്രസവ സമയത്തും വാക്സി നേഷനു വരുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുക. ബ്രിക് രാജ്യ ങ്ങളിലെ ആരോഗ്യ മന്ത്രി മാരുടെ സമ്മേളനം കഴിഞ്ഞു വന്ന തിനു ശേഷം മാധ്യമ ങ്ങളോടു സംസാരി ക്കുകയാ യിരുന്നു മന്ത്രി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്

October 14th, 2019

drama-fest-best-actress-surabhi-epathram
അബുദാബി : എഴുത്തു കാരനും ചലച്ചിത്ര സംവി ധായ കനു മായി രുന്ന പി. പത്മ രാജന്‍റെ സ്മരണാർത്ഥം അബു ദാബി സാംസ്‌കാരിക വേദി ഏർപ്പെ ടുത്തിയ പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക്. സിനിമാ – സീരിയൽ, നാടക രംഗ ങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണി ച്ചാണ് പുരസ്കാരം.

ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2019’ ന്റെ വേദി യിൽ വെച്ച് പത്മ രാജൻ പുരസ്കാരം സമ്മാനിക്കും.

അഹല്യ കമ്യൂണിറ്റി ക്ലിനിക്ക് ഡയറക്ടർ ശ്രേയ ഗോപാൽ, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവരെയും കലാ രംഗ ങ്ങളിൽ മികവ് തെളിയിച്ച 9 പ്രതിഭ കളേയും ചടങ്ങില്‍ വെച്ച് ആദരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്

Page 26 of 56« First...1020...2425262728...4050...Last »

« Previous Page« Previous « അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ
Next »Next Page » ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha