റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

Comments Off on റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

Comments Off on യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

April 28th, 2023

XI-th-international-autism-conference-in-abudhabi-ePathram
അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.

അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്‍റ് ആർട്ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്‍ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.

അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്‍റെ പ്രഭാഷണവും ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

April 18th, 2023

ima-iftar-2023-chief-guest-counsellor-ramaswami-balaji-ePathram
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.

indian-media-ima-iftar-2023-at-india-palace-ePathram

വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian-media-family-members-in-iftar-2023

ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.

ima-family-iftar-meet-2023-ePathram

ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍

April 11th, 2023

isc-holy-quraan-recitation-ePathram

അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) ഔഖാഫ് മന്ത്രാലയവുമായി (മത കാര്യ വകുപ്പ്) സഹകരിച്ചു സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരം 2023 ഏപ്രില്‍ 11 ചൊവ്വാഴ്ച മുതല്‍ നാലു ദിവസങ്ങളിലായി ഐ. എസ്. സി.  യില്‍ വെച്ച് നടക്കും. വിധി കര്‍ത്താക്കളായി മത കാര്യ വകുപ്പ് അംഗീകരിച്ച ഖുര്‍ആന്‍ പണ്ഡിതര്‍ എത്തും.

യു. എ. ഇ. പൗരന്മാര്‍ക്കും താമസ വിസയുള്ള മറ്റു രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തലീം-ഇസ്ലാമിക് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

നാലു വിഭാഗങ്ങളില്‍ മത്സരം നടക്കും. ആദ്യ വിഭാഗം 25 വയസ്സു വരെ ഉള്ളവര്‍ക്ക്. പാരായണ ഭാഗം ഖുര്‍ആന്‍റെ 15 ഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും (ആദ്യത്തെ പതിനഞ്ച് ജുസ്ഹ്).

രണ്ടാം വിഭാഗം 20 വയസ്സു വരെ ഉള്ളവര്‍ക്ക്. ഖുര്‍ആന്‍റെ 10 ഭാഗങ്ങളില്‍ നിന്നുള്ളത് (പത്ത് ജുസ്ഹ്).

മൂന്നാം വിഭാഗ മത്സരത്തില്‍ 15 വയസ്സു വരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഖുര്‍ആന്‍റെ 5 ഭാഗങ്ങളില്‍ നിന്നുള്ള പാരായണം (അഞ്ച് ജുസ്ഹ്).

ഖുര്‍ ആന്‍ പാരായണം, തജ്വീദ് മത്സരമാണ് നാലാം വിഭാഗം. ഇത് എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് മെമന്‍റൊ കളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ 15 ശനിയാഴ്ച രാത്രി 9.30 മുതല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സ്വദേശികളെയും പ്രവാസി സമൂഹത്തെയും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും അത് ഹൃദിസ്ഥം ആക്കുന്നതിനും  മത്സരാധിഷ്ഠിതമായ അന്തരീക്ഷ ത്തില്‍ പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം.

രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചു കൊണ്ട്, സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി ഏഴാം വര്‍ഷവും ഐ. എസ്. സി. യില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് ഡി. നടരാജനും ജനറല്‍ സെക്രട്ടറി പി. സത്യ ബാബുയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍

Page 11 of 112« First...910111213...203040...Last »

« Previous Page« Previous « യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലേക്ക്
Next »Next Page » കമ്മിറ്റി രൂപീകരണവും ഇഫ്താർ സംഗമവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha