പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

April 28th, 2023

XI-th-international-autism-conference-in-abudhabi-ePathram
അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.

അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്‍റ് ആർട്ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്‍ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.

അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്‍റെ പ്രഭാഷണവും ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

April 18th, 2023

ima-iftar-2023-chief-guest-counsellor-ramaswami-balaji-ePathram
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.

indian-media-ima-iftar-2023-at-india-palace-ePathram

വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian-media-family-members-in-iftar-2023

ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.

ima-family-iftar-meet-2023-ePathram

ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ വിരുന്ന്

ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍

April 11th, 2023

isc-holy-quraan-recitation-ePathram

അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) ഔഖാഫ് മന്ത്രാലയവുമായി (മത കാര്യ വകുപ്പ്) സഹകരിച്ചു സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരം 2023 ഏപ്രില്‍ 11 ചൊവ്വാഴ്ച മുതല്‍ നാലു ദിവസങ്ങളിലായി ഐ. എസ്. സി.  യില്‍ വെച്ച് നടക്കും. വിധി കര്‍ത്താക്കളായി മത കാര്യ വകുപ്പ് അംഗീകരിച്ച ഖുര്‍ആന്‍ പണ്ഡിതര്‍ എത്തും.

യു. എ. ഇ. പൗരന്മാര്‍ക്കും താമസ വിസയുള്ള മറ്റു രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തലീം-ഇസ്ലാമിക് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

നാലു വിഭാഗങ്ങളില്‍ മത്സരം നടക്കും. ആദ്യ വിഭാഗം 25 വയസ്സു വരെ ഉള്ളവര്‍ക്ക്. പാരായണ ഭാഗം ഖുര്‍ആന്‍റെ 15 ഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും (ആദ്യത്തെ പതിനഞ്ച് ജുസ്ഹ്).

രണ്ടാം വിഭാഗം 20 വയസ്സു വരെ ഉള്ളവര്‍ക്ക്. ഖുര്‍ആന്‍റെ 10 ഭാഗങ്ങളില്‍ നിന്നുള്ളത് (പത്ത് ജുസ്ഹ്).

മൂന്നാം വിഭാഗ മത്സരത്തില്‍ 15 വയസ്സു വരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഖുര്‍ആന്‍റെ 5 ഭാഗങ്ങളില്‍ നിന്നുള്ള പാരായണം (അഞ്ച് ജുസ്ഹ്).

ഖുര്‍ ആന്‍ പാരായണം, തജ്വീദ് മത്സരമാണ് നാലാം വിഭാഗം. ഇത് എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് മെമന്‍റൊ കളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ 15 ശനിയാഴ്ച രാത്രി 9.30 മുതല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സ്വദേശികളെയും പ്രവാസി സമൂഹത്തെയും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും അത് ഹൃദിസ്ഥം ആക്കുന്നതിനും  മത്സരാധിഷ്ഠിതമായ അന്തരീക്ഷ ത്തില്‍ പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം.

രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചു കൊണ്ട്, സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി ഏഴാം വര്‍ഷവും ഐ. എസ്. സി. യില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് ഡി. നടരാജനും ജനറല്‍ സെക്രട്ടറി പി. സത്യ ബാബുയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍

പുതിയ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ : എം. എ. യൂസഫലി

April 2nd, 2023

lulu-group-m-a-yousafali-with-abu-dhabi-crown-prince-sheikh-khalid-bin-mohammed-bin-zayed-al-nahyan-ePathram
അബുദാബി : യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിന്‍റെ പുതിയ സ്ഥാനാരോഹണത്തിന് അഭിനന്ദന ങ്ങളുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി. പുതുതായി നിയമിതരായ ഭരണാധികാരികള്‍ യു. എ. ഇ. ക്ക് മുതല്‍ ക്കൂട്ടാകും എന്നും രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കും എന്നും യൂസഫലി പറഞ്ഞു.

യു. എ. ഇ. വൈസ് പ്രസിഡണ്ടായി നിയമിതനായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ ഭരണാധികാരി കളായി നിയമിതരായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ദീര്‍ഘ വീക്ഷണത്തോടെ യുള്ള നടപടികള്‍ രാജ്യത്തെ പുരോഗതി യിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Image Credit : Twitter

- pma

വായിക്കുക: , , ,

Comments Off on പുതിയ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ : എം. എ. യൂസഫലി

വൺ ബില്യൺ മീൽസ് : ഒരു കോടി ദിർഹം സംഭാവന പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

April 1st, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദബി : റമദാനിൽ ദുർബ്ബല വിഭാഗങ്ങൾക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു. എ. ഇ. യുടെ വൺ ബില്യൺ മീൽസ് പദ്ധതിക്ക് ഒരു കോടി ദിർഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ്’ കാമ്പയിന് പിന്തുണ ഏകിയാണ് ഒരു കോടി ദിർഹം സംഭാവന നല്‍കുന്നത്.

റമദാനിൽ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യ ത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേ റ്റീവ്സ് (എം.ബി.ആർ.ജി.ഐ.) ആരംഭിച്ച പദ്ധതിയിലൂടെ ലോകമെങ്ങുമുള്ള ദുർബ്ബല ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വരികയാണ്.

വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, ചാരിറ്റികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.

അടുത്ത അഞ്ചു വർഷത്തേക്കാണ് ഡോ. ഷംഷീർ ഒരു കോടി ദിർഹം ലഭ്യമാക്കുക. ലോകമെമ്പാടും എം. ബി. ആർ. ജി. ഐ. നടപ്പിലാക്കുന്ന ജീവ കാരുണ്യ, മാനുഷിക പദ്ധതികൾക്കായി സംഭാവന ഉപയോഗ പ്പെടുത്തും.

മാനുഷിക സഹായവും ആശ്വാസവും ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും എന്നീ മേഖലകളിലൂന്നിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകള്‍ അട ക്കമുള്ള ദുർബ്ബല വിഭാഗ ങ്ങൾക്ക് പിന്തുണയേകി യു. എ. ഇ. നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ്‌ മെന്‍റ്’ കാമ്പയിന് പിന്തുണ നല്‍കുന്നതിൽ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീർ പറഞ്ഞു.

സഹായം ആവശ്യമുള്ളവർക്ക് ഐക്യ ദാർഢ്യവും പിന്തുണയും നൽകുന്ന യു. എ. ഇ. യുടെ പാരമ്പര്യ ത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിത്. പട്ടിണിക്ക് എതിരെ പോരാടുകയും അർഹരായവർക്ക് ആരോഗ്യ കരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണക്കുവാന്‍ പ്രതിജ്ഞാ ബദ്ധനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ് കാമ്പയിൻ കഴിഞ്ഞ വർഷത്തെ പദ്ധതിയുടെ തുടർച്ചയാണ്. 50 രാജ്യങ്ങളിലെ ദുർബ്ബല വിഭാഗങ്ങൾക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കിയത്. ലോകം എമ്പാടുമുള്ള നിരാലംബർക്കും പോഷകാഹാര ക്കുറവുള്ളവർക്കും ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് മുൻ വർഷങ്ങളിലും ഡോ. ഷംഷീർ സജീവ പിന്തുണ നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വൺ ബില്യൺ മീൽസ് : ഒരു കോടി ദിർഹം സംഭാവന പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

Page 12 of 110« First...1011121314...203040...Last »

« Previous Page« Previous « ഇന്ത്യക്ക് വഴി കാട്ടിയ സമരം ആയിരുന്നു വൈക്കം സത്യഗ്രഹം : എം. കെ. സ്റ്റാലിന്‍
Next »Next Page » പുതിയ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ : എം. എ. യൂസഫലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha