ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു

June 19th, 2019

art-mates-excellence-awards-ePathram
റാസൽഖൈമ : യു. എ. ഇ. യിലെ പ്രവാസി മല യാളി കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ആർട്ട് മേറ്റ്‌സ് യു. എ. ഇ. യുടെ നേതൃത്വ ത്തിൽ മികച്ച ഹ്രസ്വ ചിത്ര ങ്ങൾ ക്കുള്ള എക്‌സലൻസ് അവാർ ഡുകള്‍ സമ്മാനിച്ചു.

റാസൽഖൈമ തമാം ഹാളിൽ സം ഘടി പ്പിച്ച പരി പാടി യില്‍ വെച്ച് “ഇൻഷാ അള്ളാ…” എന്ന ചിത്ര ത്തിലെ ആദ്യ വീഡിയോ ഗാനം പ്രകാ ശനം ചെയ്തു.

ആർട്ട് മേറ്റ്‌സ് ഏർപ്പെടുത്തിയ പുരസ്കാര ങ്ങ ളിൽ മികച്ച ചിത്രം, സംവി ധായകൻ, എഡിറ്റർ, ഛായാഗ്രാ ഹകൻ, അഭിനേത്രി എന്നീ പുര സ്കാര ങ്ങൾ ‘സാവന്ന യിൽ മഴ പ്പച്ച കൾ’ എന്ന ചിത്രം കരസ്ഥമാക്കി.

‘ടീ ബാഗ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തി ലൂടെ റിയാസ് മികച്ച നടനുള്ള പുരസ്കാരം നേടി. ധ്രുവൻ ആർ. നാഥ്, സുമേഷ് ബാല കൃഷ്ണൻ എന്നിവർ സംവി ധാന ത്തിനും ജോബീസ് ചിറ്റിലപ്പള്ളി അഭിനയ ത്തിനും പ്രത്യേക ജൂറി പരാമർശം നേടി.

ഖലാഫ് അബ്ദുല്ല അഹമ്മദ് ഷാഹിൻ അൽ ഹമ്മാദി, അൻസാർ കൊയിലാണ്ടി,രമേശ് പയ്യന്നൂർ, രാജീവ് കോടമ്പള്ളി, ഫൈസൽ റാസി, നസീർ തമാം, സവാദ് മാറ ഞ്ചേരി, അജു റഹിം, ആഷിക്ക്, ഷാഹിദ അബൂ ബക്കർ, വിനോദ്, ജിജി പാണ്ഡവത്ത്, ഷാജി പുഷ്പാം ഗദന്‍ തുടങ്ങി യവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

Comments Off on ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു

നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി

June 19th, 2019

logo-nammal-chavakkattukar-ePathram

ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ രണ്ടാം വാർഷിക ആഘോഷ ങ്ങള്‍ ‘കടവ് പൂക്കും കാലം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോ സ്സിയേ ഷന്‍ ഹാളില്‍ സംഘടിപ്പിച്ചു.

ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ആൻ‍ഡ് എൻഡോവ് മെന്റ് ഡയറക്ടർ ശൈഖ് അബ്ദുള്ള മുഹ മ്മദ് അൽ ഖാസ്മി ഉല്‍ഘാടനം ചെയ്തു.

മുഖ്യാതിഥി കളായി ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോൺസൻ, സെക്രട്ടറി അബ്ദുള്ള മല്ലി ശ്ശേരി, രക്ഷാധി കാരി കളായ സലിം വലിയ കത്ത്, ബാലൻ ചെഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ യുടെ പ്രസിഡണ്ട് മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി അബൂബക്കർ, ജാഫർ കണ്ണാട്ട്, ആഷിഫ് റഹ്‌മാൻ തുടങ്ങി യവര്‍ പ്രസംഗിച്ചു.

വിവിധ മേഖല കളിൽ മികവു തെളി യിച്ച യൂസഫ് കരിക്കയിൽ, നൗഷാദ് ചാവ ക്കാട്മുബാറക്ക് ഇമ്പാറക്ക്, തൽഹത്ത് ഷാ സാദിഖ്, ഉണ്ണി പുന്നാര, അബ്ദുൽ ലത്തീഫ് എന്നി വരെ ആദരിച്ചു.

മെന്റലിസ്റ്റ് നിപിൻ നിരാവത്ത് പരി പാടി അവ തരി പ്പിച്ചു. ഗായക രായ വൈഷ്ണവ് ഗിരീഷ്, ലേഖ അജയ്, ഷമീർ ചാവക്കാട്, ഹിഷാന അബു ബക്കര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി

തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്

June 2nd, 2019

payaswini-kasargod-ePathram
അബുദാബി : ജോലിയും ശമ്പളവും ഇല്ലാതെ മുസ്സഫ യിലെ ലേബർ ക്യാമ്പിൽ ദുരിതം അനുഭ വിക്കു ന്ന മല യാളി കൾ ഉൾ പ്പെടെ യുള്ള മുന്നൂ റോളം തൊഴി ലാളി കൾക്ക് ഭക്ഷ ണ സാധന ങ്ങളും മറ്റു നിത്യോ പയോഗ സാധന ങ്ങളും റമദാൻ മാസ ത്തിൽ എത്തിച്ച് കൊണ്ട് ‘പയ സ്വിനി കാസർ ഗോഡ്’ മറ്റു പ്രവാസി കൂട്ടായ്മ കൾക്ക് മാതൃക യായി.

അരി, പച്ച ക്കറി കൾ, തേയില, പാൽ പ്പൊടി തുടങ്ങി ഒരു ക്യാ മ്പി ലേക്ക് വേണ്ട തായ എല്ലാ വിധ സാധ നങ്ങളും കൂട്ടായ്മ നൽകുക യുണ്ടായി.

പത്തു മാസക്കാലമായി തൊഴി ലാളി കൾ അനു ഭവി ക്കുന്ന ദുരിത ത്തെ കുറിച്ച് വാർത്താ മാധ്യമ ങ്ങളി ലൂടെ അറിഞ്ഞ പയ സ്വിനി ഭാര വാഹി കൾ, അംഗ ങ്ങളിൽ നിന്ന് സ്വരൂ പിച്ച സാധന ങ്ങളും പണവും കൂടി യാണ് ഏക ദേശം പതി നഞ്ചു ദിവസ ത്തേ ക്ക് വേണ്ട തായ ഭക്ഷണ സാധന ങ്ങളും മറ്റു നിത്യോപ യോഗ സാധന ങ്ങളും എത്തിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്

സ്വീകരണം നൽകി

May 28th, 2019

kannur-sunni-mahal-reception-to-koyyod-umer-musliyar-ePathram
അബുദാബി : ഹൃസ്വ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ സമസ്‌ത കേരള ജംഇയ്യ ത്തുൽ ഉലമ സെക്രട്ടറി കൊയ്യോട് ഉമ്മർ മുസ്‌ലി യാർക്ക് അബുദാബി കണ്ണൂർ ജില്ലാ സുന്നി മഹൽ ജമാ അത്ത് (SMJ) സ്വീകരണം നൽകി.

kannur-sunni-mahallu-committee-smj-ePathram

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടന്ന സ്വീകരണ് യോഗ ത്തില്‍ പി. കെ. മഹ്‌റൂഫ് ദാരിമി കണ്ണപുരം, ഇബ്രാഹിം ഫൈസി, സയ്യിദ് ജാബിർ തങ്ങൾ, ശാദുലി വളക്കൈ, അലി മൗലവി, ഇസ്മായിൽ പാല ക്കോട്, ശിഹാബ് പരിയാരം, മൊയ്തീന്‍ കുട്ടി കയ്യം തുടങ്ങിയവർ സംബന്ധിച്ചു.

ഒ. പി. അബ്ദു റഹ്‌മാൻ മൗലവി സ്വാഗതവും എം. എ. ഇബ്രാഹിം പരി യാരം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സ്വീകരണം നൽകി

പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

April 30th, 2019

actor-shankar-attend-zamorins-guruvayurappan-college-alumni-family-meet-2019-ePathram
ഷാർജ : കോഴിക്കോട് സാമൂതിരി ഗുരു വായൂ രപ്പൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ സംഗമം ‘മധുര സ്‌മൃതി കൾ’ പരിപാടിയുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി. പ്രശസ്ത അഭി നേതാവ് ശങ്കർ കുടുംബ സംഗമം ഉത്ഘാ ടനം ചെയ്തു.

നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടി ലേ ക്ക് തിരിച്ചു പോവുന്ന സതീഷ് നായർ ക്കു യാത്ര യയപ്പു നൽകി. സ്ഥാപക അംഗ ങ്ങ ളായ മോഹൻ വെങ്കിട്ട്, സലിം. കെ. പി., രഘു രാജ്, സാമൂഹ്യ പ്രവർത്തകൻ നസീർ വാടാന പ്പള്ളി എന്നി വരെ ആദരിച്ചു.

അലുമിനി പ്രസിഡണ്ട് സുജിത് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗത വും ട്രഷറർ ബിബിജിത് നന്ദിയും പറഞ്ഞു. സിറാജ്, സമീർ, മനോജ് എന്നി വർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

ഗത കല സ്മരണ കൾ പങ്കു വെച്ചും പാട്ടും നൃത്ത നൃത്യ ങ്ങളു മായി ഒരു ക്കിയ കുടുംബ സംഗമം പൂർവ്വ വിദ്യാർ ത്ഥി കൾക്ക് അവി സ്മരണീയ മായി മാറു കയും ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

Page 63 of 97« First...102030...6162636465...708090...Last »

« Previous Page« Previous « കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും
Next »Next Page » ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha