ദുബായ് : പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പ്പിടി ക്കുന്ന ഗുരു വായൂർ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘പ്രോഗ്ര സ്സീവ്’ ദുബായ് ഘടക ത്തിന്റെ വാർ ഷിക ജനറൽ ബോഡി യോഗം പ്രമുഖ മാധ്യമ പ്രവര്‍ ത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്‌തു.
മാധ്യമ പ്രവര്‍ ത്തകര്‍ക്ക് എല്ലാ കാല ത്തും വളരെ യധികം സ്നേഹവും പിന്തുണ യും ഊര്‍ജ്ജവും നല്‍കി വരുന്ന വരാണ് പ്രവാസി കള്‍ എന്നും, ജാതി യുടെയും മത ത്തിന്‍റെയും വര്‍ണ്ണ ത്തിന്റെയും വര്‍ഗ്ഗ ത്തിന്‍റെ യും പേരില്‍ സമൂഹം വേര്‍ തിരിഞ്ഞ് വിഭാഗീ യത സൃഷ്ടി ക്കു മ്പോള്‍, പുരോഗമന ആശയ ങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് പ്രവാസ മേഖല യില്‍ കുട്ടായ്മകള്‍ പ്രവര്‍ത്തി ക്കുന്നു എന്നുള്ളത് മാധ്യമ പ്രവര്‍ത്തകരെ സംബ ന്ധിച്ചു വളരെയധികം സന്തോഷം നല്‍കു ന്നതാണ് എന്ന് അഭി ലാഷ് അഭിപ്രായപ്പെട്ടു.
പൊതു ഇട ങ്ങളില്‍ സ്‌ത്രീ കള്‍ നേരിടുന്ന അവസ്ഥയെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സോണിയ ഷിനോയ് സംസാരിച്ചു.
മനാഫ് അലു ങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിബിന്‍ അവത രിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ ട്ടിന്മേല്‍ ഉള്ള ചര്‍ച്ച യില്‍ മുസ്‌തഫ, ഫൈസല്‍, സബീല ഇസ്‌മാ യില്‍ തുടങ്ങി യവര്‍ പങ്കെടുത്തു. പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നിഷാം വെള്ളു തടത്തില്‍, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍, സെന്‍ട്രല്‍ കമ്മറ്റി അംഗം ബോസ് കുഞ്ചേരി, സഖാഫ്, ഷിഹാദ് എന്നിവര്‍ പ്രസം ഗിച്ചു.
ഫാറൂക്ക് പുന്ന (പ്രസിഡണ്ട്), സുനില്‍ ആലുങ്ങല്‍ (ജനറല്‍ സെക്രട്ടറി), അഷ്‌ഫാഖ് (വൈസ് പ്രസിഡണ്ട്), പീതാംബരന്‍ ഇരട്ടപ്പുഴ (ജോയിന്റ് സെക്രട്ടറി), സക്കാഫ് വട്ടേക്കാട് (മീഡിയാ കൺവീനര്‍), ഷാജഹാന്‍ സിംഗം (കലാ വിഭാഗം ), ശ്രീജിത്ത് കുഞ്ചേരി, (കായിക വിഭാഗം), സുബിന്‍ (ഓഡിറ്റര്‍) എന്നിവ രുടെ നേതൃത്വ ത്തി ലുള്ള 29 അംഗ എക്‌സി ക്യൂട്ടീവ് കമ്മറ്റി യെ തെരഞ്ഞെടുത്തു.