ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുന്നക്കൻ മുഹമ്മദലി വീണ്ടും പ്രസിഡണ്ടായി. സലാം പാപ്പിനിശ്ശേരി, ടി. പി. അബ്ബാസ് ഹാജി സി. പി. ജലീൽ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.
ടി. പി. അശറഫ് (ജനറൽ സിക്രട്ടറി), ഡോ. വി. എ. ലത്തീഫ് ഹാജി, അഖിൽ ദാസ്, ജെന്നി പോൾ (സിക്രട്ടറിമാർ), സാബു തോമസ് (ട്രഷര്‍), ഫിറോസ് തമന്ന (ചിരന്തന പബ്ലിക്കേഷൻ കൺവീനര്‍), ഡോ. മുനീബ് മുഹമ്മദലി (കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ 23 വര്‍ഷമായി ദുബായിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ചിരന്തന.