ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

September 15th, 2022

islamic-center-parenting-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പരിപാടിയിൽ പ്രമുഖ ശിശു രോഗ വിദഗ്ദ്ധ ഡോക്ടർ ഹസീന ജാസ്മിൻ (എല്‍. എല്‍. എച്ച്. ആശുപത്രി), എഴുത്തുകാരിയും പരിശീലക യുമായ അജിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.

തിരക്കേറിയ പ്രവാസ ജീവിത സാഹചര്യങ്ങളിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യകരവും മാനസികവുമായ ബുദ്ധി മുട്ടുകളും അവക്കുള്ള പരിഹാരവും മുൻ നിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടുക : ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

September 15th, 2022

onam-special-payasam-malayalee-samajam-ladies-wing-2022-ePathram

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ സംഗമമായി. മുസ്സഫയിലെ സമാജം അങ്കണത്തില്‍ ഒരുക്കിയ മല്‍സരത്തില്‍ 16 ടീമുകൾ പങ്കെടുത്തു.

ഷറീന ഷാജി ഒന്നാം സ്ഥാനവും റീജ സുനില്‍ രണ്ടാം സ്ഥാനവും വീണ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വനിതാ വിഭാഗം കൺവീനർ അനൂപ ബാനർജി അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, മീഡിയ കോഡിനേറ്റർ പി. ടി. റഫീഖ്, മുൻ പ്രസിഡണ്ട് സലിം ചിറക്കൽ, പായസ മത്സര വിധി കർത്താക്കളായ ഖായിസ് മുൻഷി, രമേശ് രവി, മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, റിയാസുദ്ധീന്‍, അശോക്‌ കുമാര്‍ മംഗലത്ത്, അബ്ദുല്‍ റഷീദ്, ഫസലുദ്ദീന്‍, അനില്‍ കുമാര്‍, വനിതാ വിഭാഗം ജോയിൻറ് കണ്‍വീനര്‍മാരായ നൌഷിദ ഫസല്‍, ലാലി സാംസൺ, കോഡിനേറ്റര്‍ ബദരിയ്യ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി

September 14th, 2022

isc-ajman-reception-to-p-sree-rama-krishnan-ePathram
അജ്മാന്‍ : കേരള നിയമസഭാ മുൻ സ്‌പീക്കറും നോർക്ക റെസിഡന്‍റ് വൈസ് ചെയർമാനുമായ പി. ശ്രീരാമ കൃഷ്‌ണന്‌ ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സ്വീകരണം നൽകി.

വടക്കൻ എമിറേറ്റുകളിൽ ഒന്നായ അജ്മാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി നില കൊള്ളുന്ന ഇന്ത്യൻ സോഷ്യൽ സെന്‍റർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിയ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ അജ്മാനിലെ മലയാളികൾക്ക്‌ ലഭ്യമാക്കുന്നതിൽ സംഘടന നടത്തുന്ന ഇടപെടലുകൾ പ്രശംസാർഹം തന്നെയാണ്. കേരളം അന്യ നാടുകളിൽ വ്യത്യസ്തമായി നില നിൽക്കുന്നതിൽ ഒരോ സംഘടനക്കും വ്യക്തമായ പങ്കുണ്ട് എന്ന് സ്വീകരണ യോഗത്തിൽ എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഭീതി വിതച്ച കാലയളവിൽ നോർക്ക ഹെല്പ് ഡെസ്ക് ആയി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ, പിന്നീട് പത്തോളം ഫ്ലൈറ്റുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ട് ചെയ്ത് ആളുകളെ നാട്ടിൽ എത്തിച്ചിരുന്നു.

ഐ. എസ്. സി. പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ സ്വാഗതവും ജോയിന്‍റ് ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൾ ഹമീദ്, പ്രേം കുമാര്‍ എന്നിവര്‍ ആശംസകൾ നേര്‍ന്നു.

- pma

വായിക്കുക: , , , , ,

Comments Off on പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി

പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി

September 13th, 2022

sayida-mehaboob-payaswini-payasapporu-ePathram
അബുദാബി : ഓണാഘോഷത്തിന്‍റെ ഭാഗമായി പയസ്വിനി അബുദാബി സംഘടിപ്പിച്ച പായസ മത്സരത്തിൽ ചൈതന്യ അഭിലാഷ് തയ്യാറാക്കിയ ഉണ്ണിയപ്പ പ്പായസം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

payaswini-kasargod-onam-celebration-ePathram

‘മധുരക്കൂട്ടുകളാൽ മനസ്സ് നിറക്കാൻ പായസപ്പോര്’ എന്ന് പേരില്‍ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം ജലജ അനൂപ് തയ്യാറാക്കിയ മുളയരി പായസം നേടി. മൂന്നാം സ്ഥാനം രണ്ടു പേര്‍ പങ്കിട്ടു. റീജ സുനില്‍ (പഴം പരിപ്പ് പ്രഥമന്‍) ജയകുമാർ പെരിയ (പാലട പ്രഥമന്‍) എന്നിവര്‍.

പയസ്വിനി കുടുംബങ്ങൾക്ക് ഇടയിൽ നടത്തിയ മത്സരത്തിൽ സമ്മാനാർഹര്‍ ആയവക്കു പുറമെ, ചേന പ്പായസം, ചക്കപ്പായസം, ഈന്തപ്പഴം കരിക്ക് പായസം, പരിപ്പ് പ്രഥമൻ, പേരയ്ക്ക പായസം, പഴം പ്രഥമൻ, പരിപ്പ് പായസം, ഗോതമ്പ് പായസം, മാമ്പഴ പ്രഥമൻ, പാലട പായസം, അട പ്രഥമൻ, സൂചിഗോതമ്പ് പായസം, അമ്പലപ്പുഴ പാൽപ്പായസം, പച്ച മുളക് പായസം തുടങ്ങി വ്യത്യസ്തങ്ങളായ പതിനെട്ട് പായസങ്ങളാണ് തയ്യാറാക്കിയത്.

ഓരോ പായസവും വ്യത്യസ്തത കൊണ്ടും രുചി വൈവിധ്യം കൊണ്ടും ഒന്നിനൊന്നു മെച്ചമായിരുന്നു എന്നു വിധി കർത്താക്കളായി എത്തിയ സായിദ മെഹ്ബൂബ് കണ്ണൂർ, ഷഹന മുജീബ് തിരുവനന്തപുരം എന്നിവർ അഭിപ്രായപ്പെട്ടു.

വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള ആർട്സ് കമ്മിറ്റി മത്സരത്തിനു നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി

സംവാദം : ‘മാധ്യമങ്ങൾ സമകാലിക ഇന്ത്യയിൽ’ സമാജത്തില്‍

September 3rd, 2022

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന സംവാദം 2022 സെപ്റ്റംബർ 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മുസ്സഫയിലെ അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടക്കും.

‘മാധ്യമങ്ങൾ സമകാലിക ഇന്ത്യയിൽ’ എന്ന വിഷയ ത്തിൽ ഒരുക്കുന്ന സംവാദത്തിൽ റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി വിഷയം അവതരിപ്പിക്കും. മോഡറേറ്റർ : അഡ്വ. ആയിഷാ സക്കീര്‍. യു. എ. ഇ. യിലെ പ്രമുഖ മാധ്യമ സാംസ്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക് : 050 675 9106, 052 639 4086.

- pma

വായിക്കുക: , ,

Comments Off on സംവാദം : ‘മാധ്യമങ്ങൾ സമകാലിക ഇന്ത്യയിൽ’ സമാജത്തില്‍

Page 65 of 150« First...102030...6364656667...708090...Last »

« Previous Page« Previous « നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ്
Next »Next Page » ശില്പശാല സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha