അജ്മാൻ : പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ ഷാർജ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പി ക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ്’ എന്ന പ്രോഗ്രാം 2019 ഡിസം ബർ 6 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.
സൂഫി സംഗീത ത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
കൂടാതെ ഇശൽ അറേബ്യ ടീ മിന്റെ സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന കോൽക്കളി എന്നിവ അരങ്ങേറും.