
ദുബായ്: പാടൂര്‍ എ. ഐ. എച്ച്. എസ്. എസ്. 1986 ബാച്ച് സഹ പാഠി സംഗമം ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ചു.
സ്‌കൂൾ അസംബ്ലിയെ ഓർമ്മിപ്പിക്കും വിധം അംഗ ങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാന ത്തോടെ തുടക്കം കുറിച്ച സഹ പാഠി സംഗമ ത്തിൽ അംഗങ്ങളു ടെയും കുട്ടി കളു ടെയും ഗാനാലാപനം, സംഘ ഗാനം തുടങ്ങി വിവിധ പരി പാടി കൾ അരങ്ങേറി.

അംഗങ്ങളും കുടും ബാംഗ ങ്ങളു മായി അറുപതോളം പേർ പങ്കെടുത്ത പരി പാടി യിൽ യു. എ. ഇ. യിലെ ശ്രദ്ധേയ രായ യുവ ഗായകർ ഹിഷാന അബു, മുഹമ്മദ് ആദിൽ എന്നിവർ പങ്കാളി കളായി.

സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ മജീദ് പാടൂർ മുഖ്യാതിഥി ആയി രുന്നു. ഡോക്ടർ സുബൈർ സ്വാഗതം ആശംസിച്ചു. നൗഷാദ് അബ്ദുല്ല (നൗഷു പാടൂർ) നന്ദി പ്രകാശി പ്പിച്ചു.

ഷാജിത അബുബക്കർ, ആർ. എം. നഫീസ, രാജേഷ് പാടൂര്‍, നജീബ് പാടൂർ, മുജീബ് മുല്ലശ്ശേരി, നൗഷാദ് മൂസ, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.
മുപ്പത്തി രണ്ട് വർഷത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി ഈ സഹപാഠി സംഗമം.

പത്താം ക്ലാസ്സിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്കും ചേക്കേ റിയ വരില്‍ ചിലര്‍ ദുബാ യില്‍ വെച്ച് കണ്ടു മുട്ടു കയും തുടര്‍ന്നു രൂപ വല്‍ ക്കരിച്ച വാട്സാപ്പ് കൂട്ടായ്മ യിലൂടെ മറ്റു ദേശ ങ്ങ ളിലും കഴി യുന്ന 1986 ബാച്ച് നാലു ഡിവിഷനുകളിലും ഉണ്ടായിരുന്ന സഹ പാഠി കളെ കണ്ടെത്തുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ജീവിക്കുന്ന, പാടൂര്‍ അലീമുൽ ഇസ്‍ലാം ഹയർ സെക്ക ണ്ടറി സ്‌കൂൾ 1986 ബാച്ച് വിദ്യാർത്ഥി കളെ ഏകോപിപ്പിച്ച് ഈ വർഷം തന്നെ സ്‌കൂളിൽ എല്ലാവരും കൂടെ ഒത്തു ചേരുവാനും തീരുമാനിച്ചു കൊണ്ട് ദേശീയ ഗാനാ ലാപന ത്തോടെ സഹ പാഠി കൾ താൽക്കാലികമായി പിരിഞ്ഞു.
ഗൃഹാതുര സ്മരണ കളോടെ ഒത്തു ചേർന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥി കളുടെ കൂടി ച്ചേരൽ പഴയ സ്‌കൂൾ കാല ത്തി ലേക്കുള്ള ഒരു തിരിച്ചു പോക്കാ യിരു ന്നു എന്ന് അംഗ ങ്ങൾ പറഞ്ഞു.
ഈ കൂട്ടായ്മ യുമായി സഹ കരി ക്കുവാന്‍ 1986 ബാച്ച് അംഗ ങ്ങള്‍ വാട്സാപ്പ് വഴി ബന്ധ പ്പെടുക.
+971 50 572 0976 (നൗഷു പാടൂർ), +971 50 612 5769 (നൗഷാദ് മൂസ)