പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

February 13th, 2020

k-v-abdul-khader-gvr-mla-epathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. കെ. വി. അബ്ദുൾ ഖാദർ അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ ‘കേരള സർക്കാ രിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും.

മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര വിജയി കൾക്ക് സമ്മാന ങ്ങൾ നൽകും.

Kerala Pravsi Welfare Board

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം

യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

February 12th, 2020

cpi-state-secretary-kanam-rajendran-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ ഫെബ്രു വരി 14 വെള്ളി യാഴ്ച വൈകു ന്നേരം 7 മണിക്ക് കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ മുഖ്യ അതിഥി ആയി ചടങ്ങില്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബു ദാബി ചാപ്റ്റര്‍ സ്ഥാപക നേതാവും സാമൂഹ്യ പ്രവര്‍ ത്തകനു മായി രുന്ന മുഗൾ ഗഫൂറി ന്റെ സ്മരണക്കായി ഏര്‍പ്പെടു ത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകൻ എം. എം. നാസറിന് ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

നാടൻ പാട്ടു ഗായിക പ്രസീത ചാലക്കുടിയുടെ നേതൃത്വ ത്തില്‍ ‘ഉറവ്’ നാടൻ പാട്ട് സംഘം അവ തരി പ്പിക്കുന്ന കലാമേള അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി

ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

February 8th, 2020

ksc-literary-wing-essey-writing-winners-ePathram
അബുദാബി : മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി ‘സഹിഷ്ണുത വർത്ത മാന കാലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച യു. എ. ഇ. തല ഉപ ന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ആഷിക് അഷ്‌റഫ് ഒന്നാം സ്ഥാനവും കണ്ണൻ ദാസ് രണ്ടാം സ്ഥാനവും സ്മിത രഞ്ജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ മാസം 15 ന് രാത്രി 8 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മത്സര വിജയികൾക്ക് കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ. സമ്മാനങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്

February 6th, 2020

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് ഇന്റർ നാഷണൽ സീരീസ് മത്സര ങ്ങൾ ഫെബ്രുവരി 6 വ്യാഴാഴ്‌ച വൈകുന്നേരം 6 .30 ന് ആരം ഭിക്കുന്നു.

മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന മത്സര ങ്ങളുടെ ഫൈനൽസ് ശനി യാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നടക്കും.16 അന്താ രാഷ്ട്ര ബാഡ് മിന്റൺ താര ങ്ങൾ ഉൾപ്പെടെ 26 പ്രമുഖ കളിക്കാർ കളിക്കള ത്തിൽ ഇറങ്ങും.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ള അന്താ രാഷ്ട്ര താര ങ്ങളും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ നടന്ന സീനിയർ സീരീസ് വിജയി കളും പങ്കെടുക്കുന്നു.

സിംഗിൾസ്, ഡബിൾ‍സ്‌ ഇനങ്ങളിൽ ഏറ്റവും മികച്ച ബാഡ് മിന്റൺ താരങ്ങൾ അണി നിരക്കുന്ന മത്സരങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്ന് ഐ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02- 67 300 66

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്

പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്

February 6th, 2020

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഭാഗ മായി പാം പുസ്തക പ്പുര നൽകി വരുന്ന ‘അക്ഷര തൂലിക കഥാ പുരസ്കാരം’ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും.

palm-books-akshara-thoolika-kadha-puraskaram-ePathram

വൈ. എ. സാജിദ, കല്യാണി ശ്രീകുമാ൪, അസി

വൈ. എ. സാജിദ (കഥ : ശവപ്പെട്ടി കളുടെ കാവൽ ക്കാരൻ), കല്യാണി ശ്രീകുമാ൪ (കഥ : കാളിമാ), അസി (കഥ : ക്രൂയിസ്) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ‘അക്ഷര തൂലിക കഥാ പുരസ്കാരം’ സമ്മാനിക്കുക.

കെ. പി. രാമനുണ്ണി ചെയ൪മാനും പോൾ സെബാസ്റ്റ്യൻ, അനിൽ ദേവസ്സി, പി. സി. പ്രതീഷ് എന്നിവ൪ അംഗങ്ങളു മായ ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയി കളെ തെരഞ്ഞെ ടുത്തത്.

- pma

വായിക്കുക: , , , , ,

Comments Off on പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്

Page 83 of 150« First...102030...8182838485...90100110...Last »

« Previous Page« Previous « ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് സ്വര ഭാസ്‌കര്‍
Next »Next Page » ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha