പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

December 13th, 2018

uae-kasargod-pravasi-shadow-social-forum-ePathram
ഷാർജ : കാസർ ഗോഡ് ജില്ല യുടെ വിവിധ ഭാഗ ങ്ങളിൽ സാമൂഹിക – സാംസ്കാരിക മേഖല കളിൽ പ്രവർ ത്തി ക്കുന്ന യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം’ വാർഷിക സംഗമം ഷാർജ യിൽ സംഘടിപ്പിച്ചു.

ഷാഡോ ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ ട്രഷറർ കെ. ബാല കൃഷ്ണൻ തച്ചങ്ങാട് പരി പാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖല കളിലെ പ്രമുഖർ സംബന്ധിച്ചു.

സി. മുനീർ, എ. കെ. ശ്രീജിത്ത്, പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ, രവീ ന്ദ്രൻ കളക്കര, ഗോപി, മൊയ്തീൻ കുഞ്ഞി, വിജേഷ്, വേണു, ജയ കുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി, എന്നി വർ സംസാരിച്ചു. തുടർന്ന് തുടി പൂബാണം കലാ വേദി യുടെ നാടൻ പാട്ടും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി

December 13th, 2018

logo-nostalgia-abudhabi-ePathram
അബുദാബി : വർണ്ണോത്സവം 2018 എന്ന പേരിൽ നൊസ്റ്റാൾജിയ അബുദാബി, മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പിച്ച നൃത്ത – ഹാസ്യ- സംഗീത നിശ ശ്രദ്ധേയമായി.

യു. എ. ഇ. തല ത്തിൽ നടത്തിയ നൊസ്റ്റാൾജിയ റിഫ്ള ക്ഷൻസ് സീസണ്‍- 3 പെയിന്‍റിംഗ് & ഡ്രോയിംഗ് മത്സര ത്തിലെ വിജയി കൾക്കും ‘സർഗ്ഗ ഭാവന 2018’ ചെറുകഥ, കവിത രചന മത്സര ത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമ ചന്ദ്രൻ മൊറാഴയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നൊസ്റ്റാൾജിയ പ്രസിഡണ്ട് നാസർ സെയ്ത് അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ടി. എ. നാസർ, മാധ്യമ പ്രവര്‍ ത്തകന്‍ ചന്ദ്ര സേനൻ, നൊസ്റ്റാൾ ജിയ ഭാര വാഹി കളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, സൗദ നാസർ, മഞ്ജു സുധീർ തുടങ്ങി യവർ സംസാരിച്ചു. സെക്രട്ടറി മനോജ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ സുധീർ നന്ദിയും രേഖ പ്പെടുത്തി.

യു. എ. ഇ. യിലെ അറിയ പ്പെടുന്ന കലാ കാരന്മാരും നൊസ്റ്റാൾജിയ അംഗങ്ങളും ചേർന്ന് വൈവിധ്യ മാർന്ന കലാ പരിപാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി

ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു

December 10th, 2018

drama-fest-alain-isc-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഏകാങ്ക നാടക രചനാ മത്സര ത്തി ലേക്ക് സൃഷ്ടി കൾ ക്ഷണി ക്കുന്നു. ഡിസംബർ 25 നു മുൻപായി രചന കൾ കെ. എസ്. സി. യിൽ ലഭിച്ചിരിക്കണം.

യു. എ. ഇ. യിലെ മലയാളി കൾക്ക് വേണ്ടി ഒരുക്കുന്ന മത്സര ത്തിലേക്ക് 30 മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചന കളാണ് പരിഗണിക്കുക.

സൃഷ്ടി കൾ മൗലികമായിരിക്കണം. വിവർത്തന ങ്ങളോ മറ്റു നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകൾ പരിഗണി ക്കുന്ന തല്ല. മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങളെ പരാ മർശി ക്കരുത്. മാത്രമല്ല യു. എ. ഇ. യിലെ നിയമ ങ്ങൾ ക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള വയും ആയിരിക്കണം.

രചയി താവിന്‍റെ പേര്, പ്രൊഫൈൽ, ഫോട്ടോ, പാസ്സ് പോർട്ട് – വിസാ കോപ്പി എന്നിവ സ്ക്രിപ്റ്റി നോടൊപ്പം മറ്റൊരു പേജിൽ പ്രത്യേകം പിൻ ചെയ്ത് വെച്ചിരി ക്കണം.

രചനകൾ നേരിട്ടോ ഇ – മെയിൽ വഴിയോ 2018 ഡിസംബർ 25 നു മുൻപായി അയക്കുക.
e – Mail : kscmails @ gmail dot com, shereenvk @ gmail dot com,
കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55, 050 -148 3087

- pma

വായിക്കുക: , , , ,

Comments Off on ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു

യു. എ. ഇ. – എഴാം മൈല്‍ കൂട്ടായ്മ ഒത്തു ചേരൽ വെള്ളിയാഴ്ച

November 29th, 2018

talipparamba-ezham-mile-uae-pravasi-ePathram
അബുദാബി : യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന തളി പ്പറമ്പ് – എഴാം മൈല്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ രൂപീകരി ക്കുന്നു. നവംബര്‍ 30 വെള്ളി യാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് ദുബായ് – ദേര ഡനാറ്റ ടവറിലെ എവർ ഫൈൻ റെസ്റ്റോറ ന്റിൽ വെച്ച്‌ ചേരുന്ന യു. എ. ഇ. – എഴാം മൈല്‍ കൂട്ടായ്മ യുടെ സംഗമ ത്തിലേക്ക് യു. എ. ഇ. യിലെ മുഴുവൻ ഏഴാം മൈൽ നിവാസി കളും പങ്കെടു ക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങൾക്ക് : –

കനകരാജ് : 050 764 5103,  കെ. പി. റഷീദ് : 050 454 6703, കെ. എന്‍. ഇബ്രാഹിം : 050 751 8912,  സുബൈർ തളിപ്പറമ്പ : 050 511 2913.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. – എഴാം മൈല്‍ കൂട്ടായ്മ ഒത്തു ചേരൽ വെള്ളിയാഴ്ച

മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍

November 29th, 2018

sys-ssf-madin-academy-exposure-2018-ePathram
അബുദാബി : മലപ്പുറം മഅ്ദിന്‍ അക്കാദമി യുടെ ഇരു പതാം വാര്‍ഷിക ആഘോഷ മായ ‘വൈസനിയ’ ത്തോട് അനുബന്ധിച്ച് അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘എക്‌സ്‌പോസര്‍ 2018’ നവംബർ 29 വ്യാഴം വൈകു ന്നേരം 6. 30 ന് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.

പ്രഭാ ഷണം, ഡോക്യു മെന്ററി, ഇശല്‍ പൊലിമ, പ്രകീര്‍ ത്തന സന്ധ്യ, മൗലീദ് ജല്‍സ തുടങ്ങിയ പരി പാടി കള്‍ അരങ്ങേറും. എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസി ഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാ ഷണം നടത്തും.

മുസ്തഫ ദാരിമി കടങ്കോട്, ഉസ്മാന്‍ സഖാഫി തിരു വത്ര, രിസാല സ്റ്റഡി സര്‍ക്കിള്‍ – ഐ. സി. എഫ്. നേതാ ക്കളും മത സാമൂഹിക – സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമു ഖരും സംബന്ധിക്കും.

ഡിസംബര്‍ 27, 28, 29, 30 തിയ്യതി കളി ലായി വിപുല മായ പരി പാടി കളോ ടെയാണ് ‘മഅ്ദിന്‍ വൈസനീയം’ സ്വലാത്ത് നഗറില്‍ അര ങ്ങേറുക. രണ്ടു പതിറ്റാണ്ടു പിന്നിടുന്ന വൈഞ്ജാനിക മുന്നേറ്റ ത്തി ലൂടെ ‘മഅ്ദിന്‍’ കൈ വരിച്ച നേട്ട ങ്ങളെ തുറന്നു കാട്ടുന്ന തായി രിക്കും ‘എക്‌സ്‌ പോസര്‍’എന്ന് സംഘാ ടകര്‍ അറിയിച്ചു.

നാല്‍പതിലധികം സ്ഥാപന ങ്ങളി ലായി കാല്‍ ലക്ഷ ത്തോളം വിദ്യാര്‍ ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മായ മഅ്ദിന്‍’ സാമൂഹിക – സാംസ്‌ കാരിക – കാരുണ്യ പ്രവര്‍ ത്തന ങ്ങളിലും മുന്നിട്ടു നില്‍ ക്കുന്നു. അന്താ രാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വിവിധ യൂണി വേഴ്‌ സിറ്റി കളു മായും യു. എന്‍. അടക്കമുള്ള ഏജന്‍സി കളു മായും സഹ കരിച്ച് അക്കാദമിക് രംഗത്തും സാമൂഹിക രംഗ ത്തും വിവിധ പദ്ധതി കള്‍ മഅ്ദിന്‍ ആവി ഷ്‌കരിച്ചി ട്ടുണ്ട് എന്നും സംഘാ ടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 056 688 1778

- pma

വായിക്കുക: , , , ,

Comments Off on മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍

Page 81 of 139« First...102030...7980818283...90100110...Last »

« Previous Page« Previous « ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് ‘വിന്റർ പ്രൊമോഷന്‍’ 2018 »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha