തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

November 7th, 2023

kmcc-thalassery-carnival-2023-season-2-ePathram

അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹുദരിയാത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച തലശ്ശേരി കാർണിവല്‍ 2023 സീസൺ-2 വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടി കളോടെ സമാപിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലുങ്ങൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ്‌ എം. ഡി. സൈനുൽ ആബിദ് മുഖ്യ അതിഥി ആയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരുക്കിയ ‘സീതി സാഹിബ് എക്‌സലൻസി അവാർഡ്’ മണ്ഡല ത്തിലെ പത്ത് – പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രതിഭകള്‍ക്ക് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ. ലത്തീഫ് സമ്മാനിച്ചു. അര നൂറ്റാണ്ട് പ്രവാസ ജീവിതം പൂർത്തിയാക്കിയ എഞ്ചിനീയർ അബ്ദു റഹിമാനെ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അഷ്‌റഫ്‌, സുഹൈൽ ചങ്കരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ടി. വി. ഷഫീഖ്, സിയാദ്, ഇർഫാൻ, മുദസ്സിർ, സി. എച്ച്. ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അംഗങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ എന്നിവ കൊണ്ട് തലശ്ശേരി കാർണിവൽ 2023 സീസൺ- 2 വേറിട്ടതായി.

- pma

വായിക്കുക: , , , , , , ,

Comments Off on തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

November 6th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്കാരം, പ്രശസ്ത തിരക്കഥാ കൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് പുരസ്കാരം. 2023 ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കുന്ന ‘ദൃശ്യം-3’ എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ പരിപാടി യിൽ വെച്ച് അവാർഡ് ദാനം നിര്‍വ്വഹിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.

actor-writer-director-renji-panicker-ePathram

രഞ്ജി പണിക്കര്‍

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ കെ. എഫ്. ജോർജ്ജ്, പി. വി. ഷാജി കുമാർ, ഷജിൽ കുമാർ എന്നിവര്‍ അടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പത്മരാജൻ പുരസ്കാരം. ഗന്ധർവ്വ സംവിധായകൻ പി. പത്മരാജന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമ യുടെ സമഗ്ര മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹന്‍ ആണെന്നു ജൂറി വിലയിരുത്തി.

abudhabi-samskarika-vedhi-padmarajan-award-3-ePathram

സാംസ്കാരികവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. പി. പത്മരാജന്‍റെ പേരിൽ 2015 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴാണ് അവാർഡ് നല്‍കി വരുന്നത്.

പി. പത്മരാജന്‍ കൂടെവിടെ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ നടന്‍ റഹ്മാന്‍ ആദ്യ പുരസ്കാരം 2015 ൽ ഏറ്റു വാങ്ങി. തുടര്‍ന്ന്, നടി സുരഭി ലക്ഷ്മി 2019 ൽ രണ്ടാമത്തെ പുരസ്കാരം സ്വീകരിച്ചു.

സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ദൃശ്യം-3 കൺവീനർ അനൂപ് നമ്പ്യാർ, സാംസ്‌കാരിക വേദി പ്രസിഡണ്ട് ടി. വി. സുരേഷ്‌ കുമാർ, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡണ്ട് സാബു അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ എം. കെ. ഫിറോസ്, പ്രോഗ്രാം കൺവീനർ സലിം നൗഷാദ്, ആർട്സ് സെക്രട്ടറിമാരായ റാഫി പെരിഞ്ഞനം, മുഹമ്മദ് ഷഹാൽ, കോഡിനേറ്റർ സഗീർ, ഹിഷാം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുൻ വർഷങ്ങളിലെ പോലെ തന്നെ വേറിട്ട കലാ സാംസ്കാരിക പരിപാടികൾ ‘ദൃശ്യം-3’ ൻ്റെ ഭാഗമായി അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , ,

Comments Off on സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

October 27th, 2023

kmcc-palakkad-sarggolsav-2023-ePathram
അബുദാബി : പാലക്കാട്‌ ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച സർഗ്ഗോത്സവ്-2023 കലാ സാഹിത്യ മത്സരങ്ങളിൽ കോങ്ങാട്, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലം കെ. എം. സി. സി. കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചു നൂറോളം പ്രതിഭകൾ അഞ്ചോളം വേദികളിലായി മാറ്റുരച്ച പരിപാടി, മികച്ച സംഘാടനം കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും വേറിട്ടതായി. ഷൊർണൂർ, തൃത്താല, ഒറ്റപ്പാലം മണ്ഡലങ്ങളും മത്സര പങ്കാളികൾ ആയിരുന്നു.

palakkad-dist-kmcc-sargotsav-2023-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവ ഹാജി സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. പാലക്കാട്‌ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഷിഹാബ് കരിമ്പനോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. നേതാക്കളും സംസ്ഥാന – ജില്ലാ – മണ്ഡലം ഭാരവാഹികളും സെന്‍റര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. സർഗ്ഗോത്സവ്-2023 പരിപാടിയുടെ ഭാഗമായി വനിതകൾക്ക് വേണ്ടി മെഹന്തി മത്സരവും കുട്ടികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

ടീം അബുദാബിൻസ് മാധ്യമ പുരസ്കരം സമ്മാനിച്ചു.

October 26th, 2023

team-abudhabinz-media-award-2023-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന സാമൂഹിക സാംസ്കാരിക കൂട്ടായ്മ ടീം അബുദാബിൻസ് രണ്ടാം വാർഷിക ആഘോഷങ്ങള്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്നു. മാധ്യമ രംഗത്തെ സജീവമായ ഇടപെടലുകള്‍ക്ക് നല്‍കി വരുന്ന മാധ്യമ പുരസ്കരം, കായിക രംഗത്തെ മികവിനു സമ്മാനിക്കുന്ന സ്പോർട്സ് എക്സലൻസ് അവാർഡ് എന്നിവ വിതരണം ചെയ്തു.

saleem-chirakkal-team-abudhabinz-media-award-2023-ePathram

പ്രിന്‍റ് മീഡിയ വിഭാഗത്തില്‍ മലയാള മനോരമ സീനിയർ കറസ്പോണ്ടന്‍റ് എന്‍. എം. അബൂബക്കർ, വിഷ്വൽ മീഡിയ വിഭാഗത്തില്‍ മീഡിയ വൺ കറസ്പോണ്ടന്‍റ് ഷിനോജ് കെ. ഷംസുദ്ദീന്‍, കായിക മികവിനുള്ള പുരസ്കാരം സാദിഖ് അഹമ്മദ് എന്നിവര്‍ക്കാണ് സമ്മാനിച്ചത്.

ടീം അബുദാബിൻസ് പ്രസിഡണ്ട് ഫൈസൽ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മലയാളി സമാജം മുന്‍ സെക്രട്ടറി സലിം ചിറക്കൽ, സമാജം കോഡിനേഷൻ ചെയർമാൻ ബി. യേശു ശീലൻ, ലുലു ഗ്രൂപ്പ് പി. ആർ. ഒ. അഷ്റഫ്, ഡോ. ധനലക്ഷ്മി, മജീദ് തൈപ്പറമ്പിൽ, മുജീബ് റഹ്മാൻ എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

അവാർഡ് തുകയായ 10,001 രൂപ മൂന്നു പേരും ടീം അബുദാബിന്‍സ് നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറി.

- pma

വായിക്കുക: , , , ,

Comments Off on ടീം അബുദാബിൻസ് മാധ്യമ പുരസ്കരം സമ്മാനിച്ചു.

മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ തക്രീം ശ്രദ്ധേയമായി

October 25th, 2023

malappuram-kmcc-thakreem-a-day-of-gratitude-ePathram
അബുദാബി: രണ്ട് പതിറ്റാണ്ടിൽ കൂടുതൽ കാലം അദ്ധ്യാപകരായി സേവനം ചെയ്ത മലപ്പുറം ജില്ലയിൽ നിന്നുള്ള അദ്ധ്യാപകരെ ആദരിച്ചു. കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ തക് രീം – എ ഡേ ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ എം. ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അൻവർ നഹ, എം. പി. എം. റഷീദ്, ടി. കെ. അബ്ദുൽ സലാം, അഷ്‌റഫ്‌ പൊന്നാനി, സി. എച്ച്. യുസുഫ്, ഷാഹിദ് ചെമ്മുക്കൻ, സാൽമി പരപ്പനങ്ങാടി, അഷ്‌റഫ്‌ അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക സുരക്ഷാ സ്കീം ‘റഹ്മ’ പദ്ധതിയുടെ പ്രഖ്യാപനവും 2023 നവംബര്‍ 25 ന് നടത്തുന്ന കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് ടൂര്‍ണ്ണ മെന്‍റിന്‍റെ ബ്രോഷർ പ്രകാശനവും വേദിയില്‍ നടന്നു.

ഹാരിസ് വി. പി., ഷഹീർ പൊന്നാനി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഹംസ ഹാജി പാറയിൽ, മൊയ്‌തുട്ടി വേളേരി, കാദർ ഒളവട്ടൂർ, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ, കളപ്പാട്ടിൽ അബു ഹാജി, നാസർ പറമ്പൻ, ഹുസൈൻ സി. കെ., ബഷീർ വറ്റല്ലൂർ, നാസർ വൈലത്തൂർ, സിറാജ് എം. കെ., ഷംസു താഴെ ക്കോട്, മുനീർ എടയൂർ, സമീർ പുറത്തൂർ, അബ്ദു റഹ്മാൻ ഒതുക്കുങ്ങൽ, അഹ്‌മദ്‌ ഹസ്സൻ അരീക്കൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ തക്രീം ശ്രദ്ധേയമായി

Page 12 of 98« First...1011121314...203040...Last »

« Previous Page« Previous « അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു
Next »Next Page » കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha