എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം

May 8th, 2024

logo-kerala-general-education-sslc-result-2024-ePathram

തിരുവനന്തപുരം : 99.69 വിജയ ശതമാനവുമായി എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 4,25,563 വിദ്യാര്‍ത്ഥികളാണ് ഉപരി പഠന ത്തിന് യോഗ്യത നേടിയത്.

71,831 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്. 892 സര്‍ക്കാര്‍ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ല പാല (100%). കൂടുതല്‍ വിജയികള്‍ കോട്ടയത്തും (99.92 %) വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം (99.08 %) എന്നിങ്ങനെയാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. ടി. എച്ച്. എസ്. എൽ. സി., എ. എച്ച്. എസ്. എൽ. സി. ഫലങ്ങളും പുറത്ത് വന്നു. 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

അടുത്ത വർഷം മുതൽ എസ്. എസ്. എൽ. സി. പരീക്ഷാ രീതിയിൽ മാറ്റം വരുത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. എഴുത്തു പരീക്ഷയിൽ പേപ്പർ മിനിമം ഏർപ്പെടുത്തും.

എല്ലാ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ. 40 മാർക്ക് ലഭിക്കേണ്ട വിഷയത്തിൽ 12 മാർക്ക് മിനിമം വേണം. 80 മാർക്കിൻ്റ വിഷയത്തിൽ 24 മാർക്ക് ആയിരിക്കും മിനിമം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും എന്നും എസ്. എസ്. എൽ. സി. ഫല പ്രഖ്യാപനം നടത്തി ക്കൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം

പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

April 30th, 2024

paying-guest-short-film-ePathram

ലഹരിക്ക് എതിരെ അവബോധം നല്കുവാനായി ഒരുക്കിയ ‘പേയിംഗ് ഗസ്റ്റ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.  നിരവധി അവാർഡുകൾ നേടിയ അനിൽ കാരക്കുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പേയിംഗ് ഗസ്റ്റ്’ കഴിഞ്ഞ വർഷത്തെ ജയൻ സ്മാരക പുരസ്കാരം കരസ്ഥമാക്കി. നിർമ്മാണം : സിബിൻ ഡേവിസ്.

ദിവ്യ, ഷീല, സ്മിത, സിബിൻ ഡേവീസ്, രാമചന്ദ്രൻ, ഹൃതിക് നാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

anil-karakkulam-and-team-for-paying-guest-short-film-ePathram

അസോസിയേറ്റ് ഡയറക്ടർ : ഷാനവാസ്‌ കണ്ണഞ്ചേരി, ക്യാമറ : ഫോക്കസ്മാൻ സാം, എഡിറ്റിംഗ് : രതീഷ് നായർ, മേക്കപ്പ് : ജയരാമൻ പൂപ്പാത്തി, കോസ്റ്റ്യൂം : മനോജ്, ആർട്ട്‌ : രജനീഷ്, ബി. ജി. എം: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺ ട്രോളർ : നിലമ്പൂർ സണ്ണി എന്നിവരാണ് പിന്നണി പ്രവർത്തകർ.

കേരളം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മയക്കു മരുന്ന് വില്പനയും ഉപയോഗവും കുട്ടികളെയും പിടി മുറുക്കിയതായി വാർത്തകൾ കാണുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട് ലഹരിയുടെ വലയിൽ അകപ്പെടുന്നു.

അദ്ധ്യാപകർ അടക്കം ഉത്തരവാദിത്വപ്പെട്ടവരും കൂടി ഇതിന്‍റെ ഭാഗമാകുമ്പോൾ നാളത്തെ തല മുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് ‘പേയിംഗ് ഗസ്റ്റ്’ നിർമ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിർമ്മാതാവ് സിബിൻ ഡേവീസ് പറഞ്ഞു.

  •  ‘പേയിംഗ് ഗസ്റ്റ്’ ഇവിടെ കാണാം

- pma

വായിക്കുക: , , , , ,

Comments Off on പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

April 30th, 2024

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാംസ്‌കാരിക കൂട്ടായ്മ ‘മെഹ്ഫിൽ’ സംഘടിപ്പിച്ച യു. എ. ഇ. റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയി പ്രഖ്യാപനവും അവാർഡ് ദാനവും മാധ്യമ പ്രവർത്തന മികവിനുള്ള പ്രഥമ മെഹ്ഫിൽ പുരസ്‌കാര വിതരണവും ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

2024 മെയ്‌ 12 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പരിപാടിയിൽ യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മാധ്യമ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

April 4th, 2024

sasneham-samasya-chinmayam-literature-club-ePathram
ദുബായ് : ചിന്മയ കോളജ് അലുംനി യു. എ. ഇ. യുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബ്, സമസ്യ എഴുത്തു കുടുംബം (യു. എ. ഇ.) എന്നിവർ സംയുക്തമായി ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.

ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇഫ്താർ വിരുന്നോടെ ഒരുക്കുന്ന പരിപാടിയിൽ വെച്ച് യു. എ. ഇ. യിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അക്കാഫ് പ്രസിഡണ്ട് പോൾ ടി. ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഷീല പോൾ, ബഷീർ തിക്കോടി, സാദിഖ് കാവിൽ, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, ഇ. കെ. ദിനേശൻ, മുരളി മംഗലത്ത്, ഹണി ഭാസ്‌കരൻ, മോഹൻ കുമാർ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുക.

വിവരങ്ങൾക്ക് 052 208 1754 (ഹരിഹരൻ)

- pma

വായിക്കുക: , , , , , ,

Comments Off on സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്

March 25th, 2024

mani-c-kappan-get-ksc-jimmy-george-life-time-achivemnt-award-ePathram
അബുദാബി : വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം അബുദാബി കേരള സോഷ്യൽ സെൻ്റർ ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മുൻ വോളിബോൾ താരവും എം. എൽ.എ. യുമായ മാണി സി. കാപ്പനു സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു. വോളി ബോളിന്‌ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് സമ്മാനിക്കുന്നത്.

മാർച്ച് 27 മുതൽ 31 വരെ നടക്കുന്ന ഇരുപത്തി നാലാമത് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണമെൻ്റ് സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ജിമ്മി ജോർജ്ജിനു കൂടെ അബുദാബി ക്ലബ്ബിൽ വോളി ബോൾ കളിച്ചയാളാണ് മാണി സി. കാപ്പൻ.

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം 1988 മുതലാണ് അബുദാബി കേരള സോഷ്യൽ സെൻ്റർ ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചത്. ഓരോ വർഷം കഴിയുന്തോറും ഈ ടൂർണ്ണമെന്റിൻ്റെ പ്രശസ്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നും സംഘാടകർ പറഞ്ഞു.

ഇൻഡോ അറബ് ബന്ധത്തിൻ്റെ കൂടി അടയാളം ആയി മാറിയ ഈ മേളക്ക് യു. എ. ഇ. യിലെ വിവിധ മന്ത്രാലയ ങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നൽകി വരുന്നത്.

ദുബായ് ശൈഖ്‌ റാഷിദ് വോളിബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ടൂർണ്ണ മെന്റായി ജിമ്മി ജോർജ്ജ് സ്മാരക വോളിബോള്‍ ടൂർണ്ണമെന്റ് അറിയപ്പെടുന്നു എന്നും കെ. എസ്. സി. ഭാരവാഹികൾ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്

Page 13 of 101« First...1112131415...203040...Last »

« Previous Page« Previous « ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
Next »Next Page » ഇഫ്‌താർ സുഹൃദ് സംഗമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha