മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

January 15th, 2024

mall-millionaire-campaign-2024-al-wahda-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിനു കീഴിലെ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി തങ്ങളുടെ മാളുകളിൽ സംഘടിപ്പിച്ച ‘മാൾ മില്യണയർ കാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റു വാങ്ങി.

അഞ്ച് T 5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വില മതിക്കുന്ന ലക്ക പർച്ചേസ് കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിൻ്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാന്മാർക്ക് സമ്മാനിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.

മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവം തന്നെ യാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു.

അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെൻറർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്. FB Page, LIVE

- pma

വായിക്കുക: , , , , ,

Comments Off on മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

January 10th, 2024

isc-youth-festival-2023-24-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-isc-youth-festival-2023-24-ePathram

നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും കൂടുതൽ പോയിൻറുകൾ  നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.

ഐ. എസ്‌. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.

ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

Comments Off on ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

January 9th, 2024

vaikom-muhammad-basheer-epathram

കോട്ടയം : തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 16-ാമത് ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും.

അദ്ദേഹത്തിൻ്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറു കഥാ സമാഹാരമാണ് അവാർഡിന് പരിഗണിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിൻ്റെ കഥകളാണ് ഇ. സന്തോഷ് കുമാറിൻ്റെ ‘നാരകങ്ങളുടെ ഉപമ’ യിൽ ഉള്ളത്.

മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിൻ്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണ ത്തിൽ ജീവിതം കൈ വിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചു മിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണ മികവു പുലർത്തി എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

basheer-literary-award-to-e-santhosh-kumar-for-his-book-naarakangalude-upama-ePathram

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. കെ. ഹരി കുമാര്‍, കെ. സി. നാരായണൻ, പി. കെ. രാജ ശേഖരൻ, ഡോ. കെ. രാധാകൃഷ്ണ വാര്യർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ ദിനമായ 2024 ജനുവരി 21  ന് ജന്മ ദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. Image Credit :  FB PAGE

- pma

വായിക്കുക: , , ,

Comments Off on ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

ജവാൻമാരെ ആദരിക്കും

January 5th, 2024

salute-the-real-heroes-samskarikha-vedhi-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്കാരിക വേദി, 30 മുൻ കാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. ഇപ്പോൾ യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികരെയാണ് 2024 ജനുവരി 28 ഞായറാഴ്ച ഉച്ചക്ക് മുസ്സഫയിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വേദി ആദരിക്കുക.

- pma

വായിക്കുക: , , , , , ,

Comments Off on ജവാൻമാരെ ആദരിക്കും

Page 11 of 97« First...910111213...203040...Last »

« Previous Page« Previous « ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി
Next »Next Page » ദുബായില്‍ പാർക്കിംഗ് മേഖലയുടെ ഉത്തരവാദിത്വം ‘പാർക്കിൻ’ എന്ന സ്ഥാപനത്തിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha