യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

November 22nd, 2018

chiranthana-uae-exchange-media-awards-2018-ePathram
ദുബായ് : യു. എ. ഇ. എക്സ് ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദിയും ചേർന്നു നല്‍കി വരുന്ന മധ്യമ പുര സ്കാര ങ്ങള്‍ പ്രഖ്യാ പിച്ചു

യശഃശ്ശരീരനായ പത്ര പ്രവർ ത്തകൻ പി. വി. വിവേകാ നന്ദ ന്റെ സ്മരണാർത്ഥം ഏർ പ്പെടു ത്തിയ അതി വിശി ഷ്ട മാധ്യമ വ്യക്തിത്വ പുര സ്കാര ത്തിന് മലയാള പത്ര പ്രവർത്ത കരിലെ കുല പതിയും കേരള പ്രസ്സ് അക്കാ ദമി മുൻ അദ്ധ്യ ക്ഷനു മായ തോമസ് ജേക്കബ് തെര ഞ്ഞെ ടുക്ക പ്പെട്ടു.

കഴിഞ്ഞ വർഷം അന്തരിച്ച മാധ്യമ പ്രവര്‍ ത്തകന്‍ വി. എം. സതീഷിന്റെ സ്മരണാർത്ഥം ഏർ പ്പെടു ത്തുന്ന, ഗൾഫിലെ ഇംഗ്ലീഷ് മാധ്യമ ങ്ങ ളിലെ മികച്ച ഇന്ത്യൻ പത്ര പ്രവർ ത്തക നുള്ള പുര സ്‌കാര ത്തിന് ഗൾഫ് ന്യൂസ് സീനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൽ ഖാദർ അർഹ നായി.

മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോ യിലെ സീനി യർ ബ്രോഡ്‌കാസ്റ്റ് ജേർണ ലിസ്റ്റ് ജസിത സംജിത് തെര ഞ്ഞെ ടു ക്കപ്പെട്ടു.

ഗൾഫിലെ മികച്ച മാധ്യമ പ്രവർ ത്തകർ ക്കുള്ള പുര സ്കാര ങ്ങളിൽ അച്ചടി മാധ്യമ രംഗത്തെ പുര സ്കാര ത്തിന് മാതൃ ഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി. പി. ശശീ ന്ദ്രൻ അർഹനായി.

ടെലി വിഷൻ ജേര്‍ണ ലിസ ത്തിൽ മീഡിയ വണ്‍ ചാനലി ലെ ഷിനോജ് ഷംസുദ്ദീന്‍, ഓൺ ലൈൻ ജേര്‍ണ ലിസ ത്തിൽ ഏഷ്യാ വിഷൻ ചീഫ് എഡി റ്റർ നിസ്സാർ സെയ്ത്, ഫോട്ടോ ജേര്‍ണ ലിസ ത്തില്‍ ഗൾഫ് ടുഡേ പത്ര ത്തിലെ കമാൽ കാസിം, വീഡിയോ ജേര്‍ണ ലിസത്തില്‍ എൻ. ടി. വി. യിലെ അലക്സ് തോമസ് എന്നിവ രേയും തെര ഞ്ഞെ ടുത്തു.

ദുബായിൽ നടന്ന വാർത്താ സമ്മേളന ത്തില്‍ യു. എ. ഇ. എക്സ് ചേഞ്ച് മീഡിയ റിലേഷൻസ് ഡയ റക്ടർ കെ. കെ. മൊയ്തീൻ കോയ, കമ്മ്യൂ ണിറ്റി ഔട്ട് റീച്ച് മാനേ ജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡണ്ട് പുന്ന ക്കൻ മുഹ മ്മദലി എന്നിവർ ചേര്‍ന്നാണ് പുരസ്‌കാര ങ്ങൾ പ്രഖ്യാ പിച്ചത്.

പത്ര പ്രവർ ത്തന ത്തിന് ജനകീയ മുഖം നൽകു ന്നതിനും അദ്ധ്യാ പന ത്തിലൂടെ പുതു മാധ്യമ പ്രവർ ത്തകരെ വളർത്തി എടുക്കു ന്നതിനും അർപ്പിച്ച സുദീർഘ സേവന ങ്ങളാണ് തോമസ് ജേക്കബ്ബിനെ പുരസ്‌കാരത്തിന് അർഹ നാക്കി യത്. തങ്ങൾ പ്രതി നിധീ കരിക്കുന്ന മാധ്യമ ങ്ങളി ലൂടെ പ്രവാസി സമൂഹ ത്തിന്റെ ജീവത് പ്രശ്ന ങ്ങളിൽ ഇട പെടുകയും പരിഹാര ഹേതു വാകു കയും ചെയ്ത താണ് ഗൾഫ് മാധ്യമ പ്രവർ ത്തക രുടെ പുരസ്‌കാര നേട്ട ത്തിന് പരിഗണന ആയത് എന്നും ജൂറി വിശദീകരിച്ചു.

ഗൾഫ് ന്യൂസിൽ 36 വർഷം പൂർത്തി യാ ക്കിയ സീനി യർ ഫോട്ടോ ഗ്രാഫർ എം. കെ. അബ്‌ദു റഹ്‌മാൻ, ഖലീജ് ടൈംസ് ബിസിനസ്സ് എഡിറ്റർ ഐസക് ജോൺ പട്ടാണി പ്പറമ്പിൽ, ഉണ്ണി കൃഷ്ണൻ പുറവങ്കര എന്നിവരെയും ചടങ്ങിൽ ആദരിക്കും.

ഡിസംബർ ആറ് വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ഷാർജ അൽ റയാൻ ഹോട്ടലിൽ നടക്കുന്ന ചട ങ്ങിൽ പുര സ്കാര ങ്ങൾ സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, സമൂഹ്യ- സാംസ്കാരിക രംഗ ത്തെ പ്രമുഖരും സംബ ന്ധിക്കും.

ചിരന്തന വൈസ് പ്രസിഡണ്ടു മാരായ ഡോ. വി. എ. ലത്തീഫ്, സി. പി.ജലീൽ, ട്രഷറർ ടി. പി. അഷ്‌റഫ് എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം

September 30th, 2018

rashid-poomadam-siraj-news-ePathram അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ചു ഏര്‍ പ്പെടു ത്തിയ മാധ്യമ ശ്രീ പുരസ്കാര ത്തിനു റാഷിദ് പൂമാടം അര്‍ഹ നായി. ജീവ കാരുണ്യ മേഖല യുമായി ബന്ധപ്പെട്ട വാര്‍ത്ത കളാണ് അദ്ദേഹത്തെ അവാര്‍ ഡി നായി പരിഗണി ക്കു വാന്‍ കാരണം എന്ന് അലിഫ് മീഡിയ ഡയറക്ടര്‍ മുഹമ്മദലി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ അബു ദാബി കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ടാണ് സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫായ റാഷിദ് പൂമാടം.

കഴിഞ്ഞ അഞ്ചു വര്‍ഷ മായി സിറാജ് ദിന പ്പത്ര ത്തില്‍ പ്രവര്‍ത്തിക്കുന്ന റാഷിദിന്ന് 2015 ല്‍ ഐ. എം. സി. സി. യുടെ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം, 2016 ല്‍ യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയ മാധ്യമ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ പുര സ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അര ങ്ങേറുന്ന മെഹ്‌ ഫിൽ നൈറ്റ്’ വേദി യില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം

കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ

September 30th, 2018

kannur-shareef-mehfil-alif-media-ePathram
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാർഷിക ത്തോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് അവതരി പ്പിക്കുന്ന ‘മെഹ്‌ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അരങ്ങേറും എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി അലിഫ് മീഡിയ നൽകി വരുന്ന വിവിധ പുരസ്കാര ങ്ങളും ഇതേ വേദി യിൽ സമ്മാനിക്കും.

ഈ വർഷ ത്തെ ‘യുവ കർമ്മ’ പുര സ്‌കാരം സാമൂഹ്യ പ്രവർ ത്തകൻ ഫിറോസ് കുന്നും പറമ്പിൽ ഏറ്റു വാങ്ങും. അലിഫ് മീഡിയ ‘മാധ്യമ ശ്രീ’ പുരസ്കാരം റാഷിദ്‌ പൂമാടം (സിറാജ് ദിനപ്പത്രം), അപ് കമിംഗ് ആർട്ടിസ്റ്റ് നൂറ നുജൂം നിയാസ്, സമഗ്ര സംഭാവനക്ക് ഇശൽ ബാൻഡ് അബു ദാബി, യുവ സംരംഭക പുര സ്‌കാരം റസീൽ പുളിക്കൽ (ബെസ്റ്റ് കാർഗോ) എന്നി വർക്ക് സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ മുഹമ്മദലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ സുബൈർ തളിപ്പറമ്പ്, ഷൗക്കത്ത് വാണിമേൽ, സമീർ വാണിമേൽ, ഷാജു മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ

ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി

September 26th, 2018

malayalee-samajam-edava-saif-ePathram
അബുദാബി : നാലു പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിത ത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ ത്തകനും അബു ദാബി മല യാളീ സമാജ ത്തിന്‍റെ മുന്‍ പ്രസിഡണ്ടും സമാജം മുൻ ജനറൽ സെക്രട്ടറി യും, ഇന്‍കാസ് യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി യുടെ വർക്കിംഗ് പ്രസിഡണ്ടു മായ ഇടവാ സൈഫി നു അബു ദാബി മലയാളീ സമാജവും ഇൻ കാസ് അബു ദാബിയും സംയുക്ത മായി യാത്രയപ്പ് നല്‍കി.

samajam-sent-off-to-edava-saif-ePathram

സമാജം പ്രസിഡണ്ട്‌ ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, രക്ഷാധി കാരി സോമരാജന്‍, ഇന്‍ കാസ് അബു ദാബി കമ്മിറ്റി പ്രസി ഡണ്ട്‌ ബി. യേശു ശീലന്‍, സെക്രട്ടറി സലിം ചിറ ക്കല്‍, കോണ്‍ ഗ്രസ്സ് നേതാ ക്ക ളായ പള്ളി ക്കല്‍ ഷുജാഹി, ഷിബു വര്‍ഗ്ഗീസ്‌, എ. എം. അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, കെ. എച്ച്. താഹിര്‍, കെ. കെ. മൊയ്തീന്‍ കോയ, അനില്‍ സി. ഇടിക്കുള തുടങ്ങി യവരും അബു ദാബി യിലെ വിവിധ സംഘടനാ നേതാ ക്കളും പ്രവര്‍ ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി

ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു

September 16th, 2018

kasargod-kmcc-honour-mm-nasar-kanhangad-ePathram
അബുദാബി : പൊതു പ്രവർത്തന രംഗത്തെ മികവിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം കരസ്ഥ മാ ക്കിയ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവ ര്‍ത്ത കനു മായ എം. എം. നാസറിനെ (നാസര്‍ കാഞ്ഞ ങ്ങാട്) അബുദാബി കാഞ്ഞ ങ്ങാട് മണ്ഡലം കെ. എം. സി. സി. ആദരിച്ചു.

ഇന്ത്യൻ ഇസ്ലാമിക്‌ സെൻറ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ കാസർ കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസി ഡണ്ട് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉപ ഹാരം സമ്മാനിച്ചു.

ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർ മൂല, ട്രഷർ ചേക്കു അബ്ദുൾ റഹ്മാൻ ഹാജി, പി. കെ. അഹ്‌മദ് ബല്ലാ കട പ്പുറം, കെ. കെ. സുബൈർ തുടങ്ങിയ ജില്ലാ കെ. എം. സി. സി. നേതാക്കളും ഭാരവാ ഹികളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു

Page 66 of 97« First...102030...6465666768...8090...Last »

« Previous Page« Previous « സമാജം നാടക ക്കളരിക്കു തുടക്കമായി
Next »Next Page » യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha