അബുദാബി : അൽതവക്കൽ ടൈപ്പിംഗ് സെന്‍റര്‍ സംഘടിപ്പിച്ച മാസ്സ് ബ്ലഡ് ഡൊണേഷൻ ഡ്രൈവും ആൽഫ തവക്കൽ ലോഗോ പ്രകാശനവും മുസ്സഫ യിലെ തവക്കൽ ടൈപ്പിംഗ് ഹെഡ് ഓഫീസിൽ വെച്ച് നടന്നു.
അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ മാസ്സ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ്, പൗര പ്രമുഖനും വ്യവസായിയുമായ ഖാദിം സുൽത്താൻ റാഷിദ് അൽ ജുനയ്ബി ഉദ്ഘാടനം ചെയ്തു. അഹമ്മദ് അബ്ദുൽ മുഈൻ അഹമ്മദ് മുഹമ്മദ് ബുഅയ്നയ്ന്, അഹമ്മദ് അലവി അഹമ്മദ് സാലിം എന്നിവർ മുഖ്യാതിഥികള്‍ ആയിരുന്നു.
അൽതവക്കൽ ഗ്രൂപ്പിനു കീഴിലെ 150 ഓളം ജീവനക്കാർ രക്തം ദാനം ചെയ്തു. തവക്കല്‍ ഗ്രൂപ്പിന്‍റെ ഡിജിറ്റൽ വിഭാഗമായ ആൽഫ തവക്കല്‍ ലോഗോ പ്രകാശനം ചെയ്തു.
മാനേജിംഗ് ഡയറക്ടർ സി. കെ മൻസൂർ, ജനറൽ മാനേജർ സി. മുഹിയുദ്ധീന്‍, സീനിയർ ജനറൽ മാേനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Altawakkal : Twitter