പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

Comments Off on പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത

January 9th, 2023

mandatory-to-pay-user-fees-to-panchayath-haritha-sena-ePathram
തൃശ്സൂര്‍ : വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകണം എന്ന് ജില്ലാ ശുചിത്വ മിഷൻ. ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നൽകേണ്ടതില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടന്നിരുന്നു.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന തിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്.

ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നൽകാന്‍ ബാദ്ധ്യസ്ഥരാണ്.

ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീ കരിച്ചിട്ടുള്ളതാണ്. അതിന്‍റെ ഭാഗമായി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു.

ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയോഗി ച്ചിട്ടുള്ള ഹരിത കര്‍മ്മ സേനക്ക് നല്‍കേണ്ടതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്.

പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ, അത് നൽകിയ ശേഷം മാത്രമേ ലൈസൻസ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.

യൂസർ ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴ അടക്കണം. ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം നല്‍കാതെ അലക്ഷ്യമായി വലിച്ചെറിയുക, അല്ലെങ്കില്‍ കത്തിക്കുകയും ചെയ്താൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.

വസ്തുതകള്‍ ഇതായിരിക്കെ പത്ര മാധ്യമങ്ങള്‍ വഴിയും നവ മാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നൽകുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് നിയമ വിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്നും തൃശൂർ ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

Comments Off on ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത

നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

January 2nd, 2023

banned-rupee-note-ePathram
ന്യൂഡൽഹി : മോഡി സർക്കാരിന്‍റെ നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി വിധി. നോട്ടുകള്‍ പിൻ വലിച്ച നടപടിയെ  തെറ്റിദ്ധരിക്കുവാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് വിധി പ്രസ്താവത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. എന്നാല്‍ നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്യുന്ന 58 ഹരജികളി ലാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗ രത്‌ന ഭിന്നവിധി പുറപ്പെടുവിച്ചു.

നോട്ടുകള്‍ പിൻവലിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരം നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ്വ് ബാങ്കിനു മാത്രമേ ഉള്ളൂ എന്നും ജസ്റ്റിസ് നാഗ രത്‌ന യുടെ വിധിയില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

December 29th, 2022

kerala-school-kalolsavam-state-youth-festival-ePathram
കൊച്ചി : സ്‌കൂൾ കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം എന്ന് ഹൈക്കോടതി. വിജയിക്കുക എന്നതിൽ ഉപരി പങ്കെടുക്കുക എന്നതാണ് കാര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കും. കലോത്സവ ങ്ങൾ ആർഭാട ത്തിന്‍റേയും അനാരോഗ്യ കരമായ മത്സരങ്ങളുടെയും വേദി ആകരുത്. ദരിദ്ര ചുറ്റു പാടു കളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കുകയില്ല എന്നുള്ള കാര്യം അപ്പീലു കളുമായി കോടതിയിൽ എത്തുന്ന കുട്ടി കളുടെ രക്ഷിതാക്കള്‍ ഓര്‍മ്മയില്‍ വെക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കലോത്സവങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാൽ സംഘാട കർക്ക് എതിരെ നടപടി എടുക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

താജ് മഹലിന് ജപ്തി നോട്ടീസ് !

December 21st, 2022

tajmahal-symbol-of-love-ePathram

ന്യൂഡല്‍ഹി : ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേ ഷന്‍ താജ് മഹലിനു ജപ്തി നോട്ടീസ് അയച്ച് വാർത്തയിൽ ഇടം നേടി. പ്രോപ്പർട്ടി ടാക്‌സും വാട്ടർ ബില്ലും അടക്കണം എന്നും അല്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരും എന്നും ആയിരുന്നു കോര്‍പ്പറേഷന്‍ മുന്നറിയിപ്പ്.

ഒരു കോടിയോളം രൂപയുടെ വാട്ടര്‍ ബില്ല്, 1.40 ലക്ഷം രൂപയുടെ പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ അടക്കണം എന്നും അല്ലാത്ത പക്ഷം 15 ദിവസ ത്തിനകം വസ്തു ജപ്തി ചെയ്യും എന്നും കാണിച്ചു കൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ. എസ്. ഐ.) ക്ക് കോര്‍പ്പറേഷന്‍ അധികൃതരാണ് നോട്ടീസ് അയച്ചത്.

എന്നാല്‍ സ്മാരകങ്ങള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സ് ബാധകമല്ല എന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് ഡോ. രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു.

താജ് മഹലില്‍ വെള്ളം ഉപയോഗിക്കുന്നത് വാണിജ്യ ഉപഭോഗമല്ല. പൂന്തോട്ടങ്ങള്‍ നനക്കുവാനാണ് വെള്ളം. അതു കൊണ്ടു തന്നെ വാട്ടര്‍ ബില്ലും ബാധകം അല്ല. താജ് മഹലിലേക്ക് ഇതു പോലെ ഒരു ബില്ല് എത്തുന്നത് ആദ്യമാണ്. ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് സംഭവിച്ച പിഴവ് ആയിരിക്കും ഈ ജപ്തി നോട്ടീസ് എന്നും സൂപ്രണ്ട് അറിയിച്ചു.

* News Source : ANI Twitter

- pma

വായിക്കുക: , , , ,

Comments Off on താജ് മഹലിന് ജപ്തി നോട്ടീസ് !

Page 12 of 117« First...1011121314...203040...Last »

« Previous Page« Previous « സുൽത്വാനിയ പീസ്‌ കോൺഫറൻസ് ശ്രദ്ധേയമായി
Next »Next Page » അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന്‍ : 111 പേര്‍ക്ക് 10 ലക്ഷ്വറി കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനങ്ങള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha