ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലിക അവകാശം എന്ന് സുപ്രീം കോടതി. ഇത് ജീവി ക്കുവാ നുള്ള അവ കാശ ത്തിന്‍റെ ഭാഗ മാണ്. ഭരണ ഘടനയുടെ 21-ാം അനു ച്ഛേദം ഉദ്ധരിച്ചു കൊണ്ടാണ് സ്വകാര്യത പൗരന്റെ മൗലിക അവകാശം ആണെന്ന് സുപ്രീം കോടതി വിധി ച്ചത്.
ജീവിക്കു വാനുള്ള പൗരന്റെ അവകാശ ത്തെയും വ്യക്തി സ്വാതന്ത്ര്യ ത്തെയും പരാമര്‍ ശിക്കുന്ന ഭരണ ഘടന യുടെ അനു ച്ഛേദ മാണ് 21.
ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശ മാണ് വ്യക്തി യുടെ സ്വകാര്യത എന്നുള്ള ഈ വിധി വന്ന തോടു കൂടി പൗരന്‍ മാരുടെ സ്വകാ ര്യത യിലേക്ക് കടന്നു കയറു വാന്‍ ഇനി സര്‍ക്കാരു കള്‍ക്ക് പോലും അധി കാരം ഉണ്ടാ വുകയില്ല.
സംശയം ഉള്ള വരുടെ ഫോണ്‍ കോളു കള്‍ ചോര്‍ ത്തു വാനുള്ള പോലീസിന്റെ അവ കാശം, സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കി യതും അടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.
ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റി സു മാരായ ജെ. ചെലമേശ്വർ, എസ്. എ. ബോബ്ഡെ, ആർ. കെ. അഗർ വാൾ, ആർ. എഫ്. നരി മാൻ, എ. എം. സപ്റെ, ഡി. വൈ. ചന്ദ്രചൂഡ്, എസ്. കെ. കൗൾ, എസ്. അബ്ദുൽ നസീർ എന്നി വര്‍ ആയി രുന്നു ബെഞ്ചിലെ അംഗ ങ്ങൾ.