വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

August 31st, 2023

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ്‌ സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ്‌ സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.

ഇന്‍റര്‍ നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്‌’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

July 17th, 2023

supreme-court-allows-to-maadani-can-stay-in-kerala-ePathram

ന്യൂഡല്‍ഹി : പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ചികിത്സക്കു വേണ്ടി സ്വന്തം ജില്ലക്ക് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്‍റെ അനുമതിയോടെ പോകാം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണം എന്നുള്ള അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടന ക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തി യായി എന്ന് സുപ്രീം കോടതിയില്‍ കര്‍ണ്ണാടക പോലീസ് വ്യക്തമാക്കി.

തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. Image Credit: Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു

May 19th, 2023

k-v-viswanathan-take-oath-as-supreme-court-judge-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷന്‍ മലയാളിയായ കെ. വി. വിശ്വനാഥന്‍, ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി ക്കൊടുത്തു.

അഭിഭാഷകരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടർന്ന് കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.

സുപ്രീം കോടതിയില്‍ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലം ഉണ്ട് എന്നും നിലവില്‍ 32 ജഡ്ജിമാർ പ്രവര്‍ത്തിക്കുന്നു എന്നും അഞ്ചംഗ കൊളീജിയം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരായ ദിനേഷ് മഹേശ്വരിയും എം. ആര്‍. ഷായും അടുത്തിടെ വിരമിച്ചിരുന്നു. ഇവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി കൊളീജിയം രണ്ടു പേരെയും ശുപാര്‍ശ ചെയ്തത്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി സ്വദേശിയായ കെ. വി. വിശ്വനാഥന്‍ 35 വര്‍ഷമായി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. നിലവിലെ ജസ്റ്റിസ് ജെ. ബി. പര്‍ദി വാല, 2030 ആഗസ്റ്റ് 11 ന് വിരമിക്കുന്നതോടെ കെ. വി. വിശ്വ നാഥന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സ് പദവിയിൽ എത്തും. 2031 മേയ് 25 ന് അദ്ദേഹം വിരമിക്കും വരെ 9 മാസം ആ സ്ഥാനത്ത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു

ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

May 5th, 2023

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡല്‍ഹി : പാർലമെന്‍റ്, സംസ്ഥാന നിയമ സഭ എന്നിവയിലെ ഒരംഗം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയാളെ അയോഗ്യന്‍ ആക്കുന്ന 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) ന്‍റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനെ വ്യക്തി പരമായി ഈ വ്യവസ്ഥ ബാധിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ്, നിയമസഭാ അംഗത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടി ക്കുറക്കുകയും നിയമ നിർമ്മാതാക്കളെ ചുമതലകൾ സ്വതന്ത്രമായി നിർവ്വഹിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതിനാൽ സെക്ഷൻ 8 (3) ഭരണ ഘടനയുടെ തീവ്രമായ കുറ്റമാണ് എന്ന് ഉന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം.

ഹർജിക്കാരനെ നിയമം എങ്ങനെ ബാധിക്കും എന്ന് ചോദിച്ച സുപ്രീം കോടതി, നിയമം ബാധിക്കപ്പെട്ട വരുടെ ഹർജി മാത്രമേ കേൾക്കൂ എന്നും വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

Page 3 of 3912345...102030...Last »

« Previous Page« Previous « വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്
Next »Next Page » ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha