കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമ പരമായി അധികാരം ഇല്ല. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ് മെന്‍റ് ചട്ടം അനുസരിച്ച് കേന്ദ്ര സര്‍ക്കാറിലാണ് ഇതിനുള്ള അധികാരം നില നില്‍ക്കുന്നത് എന്നും ഹൈക്കോടതി.
അതു കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമ പരമായി നില നില്‍ക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമവും കേന്ദ്ര ത്തിന്‍റെ അധികാര പരിധിയിലാണ് എന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു 60 ജി. എസ്. എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.