പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

Comments Off on പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

January 10th, 2023

one-time-use-plastic-carry-bag-banned-in-kerala-ePathram
കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമ പരമായി അധികാരം ഇല്ല. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ചട്ടം അനുസരിച്ച് കേന്ദ്ര സര്‍ക്കാറിലാണ് ഇതിനുള്ള അധികാരം നില നില്‍ക്കുന്നത് എന്നും ഹൈക്കോടതി.

അതു കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമ പരമായി നില നില്‍ക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമവും കേന്ദ്ര ത്തിന്‍റെ അധികാര പരിധിയിലാണ് എന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു 60 ജി. എസ്. എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

January 2nd, 2023

banned-rupee-note-ePathram
ന്യൂഡൽഹി : മോഡി സർക്കാരിന്‍റെ നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി വിധി. നോട്ടുകള്‍ പിൻ വലിച്ച നടപടിയെ  തെറ്റിദ്ധരിക്കുവാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് വിധി പ്രസ്താവത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. എന്നാല്‍ നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്യുന്ന 58 ഹരജികളി ലാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗ രത്‌ന ഭിന്നവിധി പുറപ്പെടുവിച്ചു.

നോട്ടുകള്‍ പിൻവലിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരം നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ്വ് ബാങ്കിനു മാത്രമേ ഉള്ളൂ എന്നും ജസ്റ്റിസ് നാഗ രത്‌ന യുടെ വിധിയില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി

കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

December 29th, 2022

kerala-school-kalolsavam-state-youth-festival-ePathram
കൊച്ചി : സ്‌കൂൾ കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം എന്ന് ഹൈക്കോടതി. വിജയിക്കുക എന്നതിൽ ഉപരി പങ്കെടുക്കുക എന്നതാണ് കാര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കും. കലോത്സവ ങ്ങൾ ആർഭാട ത്തിന്‍റേയും അനാരോഗ്യ കരമായ മത്സരങ്ങളുടെയും വേദി ആകരുത്. ദരിദ്ര ചുറ്റു പാടു കളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കുകയില്ല എന്നുള്ള കാര്യം അപ്പീലു കളുമായി കോടതിയിൽ എത്തുന്ന കുട്ടി കളുടെ രക്ഷിതാക്കള്‍ ഓര്‍മ്മയില്‍ വെക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കലോത്സവങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാൽ സംഘാട കർക്ക് എതിരെ നടപടി എടുക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

December 8th, 2022

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ നിലവിലെ മൊബൈല്‍ ആപ്പിന്‍റെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കി. സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0′ യില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

അഭിഭാഷകര്‍ക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്ത് കോടതി നടപടികള്‍ തത്സമയം കാണാന്‍ സാധിക്കും എന്ന് ആപ്പിന്‍റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് പറഞ്ഞു.

പരിഷ്‌കരിച്ച ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഐ. ഒ. എസ്. വേര്‍ഷന്‍ ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ലഭ്യമാവും.

- pma

വായിക്കുക: , , , , ,

Comments Off on സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

Page 6 of 39« First...45678...2030...Last »

« Previous Page« Previous « ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി
Next »Next Page » പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha