പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

 

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

Comments Off on ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

July 9th, 2018

delhi-rape-convicts-epathram
ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗ ക്കേസി ലെ പ്രതിക ളുടെ വധ ശിക്ഷ ശരി വെച്ചു കൊണ്ട് സുപ്രീം കോടതി വിധി. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹി യില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്.  മാന ഭംഗ ത്തിന് ഇര യായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശു പത്രി യില്‍ മരിച്ചു.

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതി കള്‍ ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈ ക്കോടതി വിധി സുപ്രീം കോടതി ശരി വച്ചി രുന്നു.

വധ ശിക്ഷാ വിധി പുനഃ പരി ശോധി ക്കണം എന്ന് ആവ ശ്യപ്പെട്ട് പ്രതി കളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവ രാണ് സുപ്രീം കോടതി യെ വീണ്ടും സമീപിച്ചത്. നാലാമനായ അക്ഷയ് സിംഗ് പുനഃ പരി ശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല.

- pma

വായിക്കുക: , , , ,

Comments Off on നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

Page 24 of 43« First...10...2223242526...3040...Last »

« Previous Page« Previous « ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ
Next »Next Page » രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha