ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന

June 9th, 2018

write-with-a-ink-pen-ePathram
കോട്ടയം : ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോ ക്കോള്‍ (ഹരിത പെരുമാറ്റ ച്ചട്ടം) കർശനം ആക്കുന്ന തിന്റെ ഭാഗ മായി സർ ക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം. ഇതോടെ പ്ലാസ്റ്റിക് – ബോൾ പേന കൾ പടിക്കു പുറത്താവും.

ഭക്ഷണം കഴിക്കു വാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റു കളും കപ്പു കളും മാത്രമേ ഉപ യോഗി ക്കാവൂ. ഡിസ്പോസബിള്‍ കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റു കള്‍, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സ്ട്രോ, സഞ്ചികള്‍ തുടങ്ങി യവക്കെല്ലാം ഇനി മുതല്‍ സർ ക്കാർ ഓഫീസു കളി ലേക്ക് പ്രവേശനം ഇല്ലാ താവും. പുനരുപയോഗി ക്കാവുന്ന പാത്ര ങ്ങളിലേ ഭക്ഷണം എത്തി ക്കാവൂ.

കളക്ട റേറ്റ് മുതല്‍ തദ്ദേശ സ്ഥാപന ങ്ങൾ വരെ എല്ലാ ഓഫീസു കളിലും ഈ പെരുമാറ്റ ച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവി കൾ ക്കാണ് ചുമതല.

ജീവനക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗു കള്‍ പൂർണ്ണ മായും ഒഴി വാക്കണം. പൊതു ചടങ്ങുകൾക്കും പ്രചാരണ ങ്ങൾക്കും തുണി ബാനറുകള്‍, ബോർഡു കള്‍ എന്നിവയേ ഉപയോഗിക്കാവൂ.

സ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസർ മാർ, ഹൗസ് കീപ്പിംഗ്, എസ്റ്റേറ്റ് ഓഫീസർ മാ‍ര്‍, മറ്റു ജീവനക്കാര്‍ എന്നിവർക്ക് പരിശീലനം നൽകി.

അഴു കുന്നതും അഴുകാത്തതു മായ മാലിന്യം ശേഖരി ക്കാനായി പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസു കളില്‍ ശൗചാലയ ങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.

‘എന്റെ മാലിന്യം എന്റെ ഉത്തര വാദിത്തം’ എന്ന സന്ദേശ വുമായി ഹരിത കേരളം മിഷന്‍ ആണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ ഹരിത ഓഫീ സായി നില നിർത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന

വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു

June 9th, 2018

re-usable-shopping-bags-of-lulu-group-ePathram
അബുദാബി : പരമാവധി പ്ലാസ്റ്റിക് നിർ മ്മാർജ്ജനം എന്ന ലക്ഷ്യവുമായി ലുലു ഗ്രൂപ്പ് പുതിയ തര ത്തിലുള്ള ഷോപ്പിംഗ് ബാഗു കള്‍ പുറ ത്തി റക്കി.

ലോക പരി സ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ഇറക്കിയ പ്ലാസ്റ്റിക് രഹിത ഷോപ്പിംഗ് ബാഗു കള്‍ രണ്ടര ദിർഹം വില നല്‍കി ഒരി ക്കല്‍ സ്വന്ത മാക്കി യാല്‍ ലുലു വില്‍ പ്രത്യേകം ഒരുക്കിയ കൗണ്ടറില്‍ നിന്നും ഏതു സമയത്തും പഴയതു നല്‍കി പുതിയത് സ്വന്തമാക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. സ്ഥിരമായി ഈ ബാഗ് ഉപ യോഗി ക്കുന്ന വർക്ക് പ്രത്യേക ആനു കൂല്യ ങ്ങളും നൽകും.

അബുദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡര്‍ നവ്ദീപ് സിംഗ് സൂരി പദ്ധതി യുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ച ലുലു ഗ്രൂപ്പിനെ അംബാസ്സിഡര്‍ അഭി നന്ദിച്ചു. മുഴു വൻ ഉപ ഭോക്താക്കളും ഈ ബാഗ് വാങ്ങി മഹത്തായ സംരംഭ ത്തിന്റെ ഭാഗമാവണം എന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരത യുടെയും പരി സ്ഥിതി സംരക്ഷണ ത്തി ന്റെയും പ്രചാരണ ത്തിന്നായി വലിയ സംഭാവന കളാണ് ലുലു ഗ്രൂപ്പ് നൽകി വരുന്നത് എന്ന് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസർ വി. നന്ദ കുമാർ പറഞ്ഞു.

അബുദാബി മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ് മെന്റ് വിഭാഗ മായ തദ് – വീര്‍ മേധാവി ഫാത്തിമ അല്‍ ഹര്‍മൂദി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബു ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു

വായിക്കുക: , , , ,

Comments Off on വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു

തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

Comments Off on തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

Page 43 of 58« First...102030...4142434445...50...Last »

« Previous Page« Previous « കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു
Next »Next Page » തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha