അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

January 10th, 2022

covid-19-test-kit-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്ര ക്കാർക്കും ഏഴു ദിവസം നിർബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സര്‍ക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് പ്രവാസി കളായ യാത്രക്കാര്‍ക്ക് ഏഴു ദിവസം നിർബ്ബ ന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടു ത്തുന്നത്.

കേരളത്തില്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആർ. ടി. പി. സി.ആർ. പരിശോധന നടത്തും. എയർ പോർട്ടില്‍ എത്തുന്ന യാത്രക്കാരെ ഹൈ-റിസ്‌ക്, ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആർ. ടി. പി. സി. ആർ. പരിശോധന നടത്തുന്നത്. ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർ. ടി. പി. സി. ആർ. പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഏഴു ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആർ. ടി. പി. സി. ആർ. പരിശോധനയും നടത്തണം.

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർ ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ലോ റിസ്‌ക് രാജ്യ ങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചി രുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്‍റൈന്‍ വേണം എന്നു സംസ്ഥാനവും ആവശ്യ പ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകൾ കർശ്ശനം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

സൗദി അറേബ്യ യിലേക്ക് ഒഡെപെക് വഴി നിയമനം

January 8th, 2022

new-uniform-for-abudhabi-school-drivers-and-escorts-ePathram സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലികൾക്കായി വനിത കളെയും, ഡ്രൈവർ, പാചക തൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്. എസ്. എൽ. സി. പാസ്സ് ആയവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോ ഡാറ്റാ, പാസ്സ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ യുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc @ odepc. in എന്ന  e – മെയില്‍ വഴി അപേക്ഷ അയയ്ക്കണം.

വിശദ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണില്‍ ബന്ധപ്പെടുവാന്‍  0471 – 2329440/41/42/43/45. എന്നീ നമ്പറുകളില്‍ വിളിക്കാം.

- pma

വായിക്കുക: , , ,

Comments Off on സൗദി അറേബ്യ യിലേക്ക് ഒഡെപെക് വഴി നിയമനം

ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട്

January 6th, 2022

indian-blue-passport-ePathram
ന്യൂഡല്‍ഹി : ആഗോള തലത്തില്‍ ഇമിഗ്രേഷന്‍ നടപടി കള്‍ സൗകര്യ പ്രദമാക്കുന്നതിനും യാത്രാ സംബന്ധ മായി ഡോക്യുമെന്‍റേഷന്‍ ലഘൂകരിക്കുവാനും കഴിയുന്ന തരത്തില്‍ e-പാസ്സ് പോര്‍ട്ട് ഉടനെ നിലവില്‍ വരും. വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ യുടെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നിലവില്‍ പാസ്സ് പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച പുസ്തക രൂപത്തില്‍ തന്നെയാണ്. e-പാസ്സ് പോര്‍ട്ട് പ്രാബല്ല്യത്തില്‍ വന്നാലും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലേതു പോലെ തുടരും. സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്‍കി ബയോ മെട്രിക് ഡാറ്റ ഉപയോഗിച്ചു കൊണ്ടാണ് പുതിയ തലമുറ യിലേക്കുള്ള #ePassport പുറത്തിറക്കുക.

- pma

വായിക്കുക: , , , ,

Comments Off on ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട്

ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

January 4th, 2022

malayalee-samajam-edava-saif-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രവാസി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തന രംഗത്തെ മുതിര്‍ന്ന അംഗം, കഴിഞ്ഞ വര്‍ഷം അന്തരിച്ച ഇടവാ സൈഫിന്‍റെ സ്മരണാര്‍ത്ഥം വര്‍ക്കല എസ്. എന്‍. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടയ്മ ഏര്‍പ്പെടുത്തിയ പ്രഥമ ഇടവ സൈഫ് അവാര്‍ഡ്, പ്രവാസി വ്യവസായി ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും.

യു. എ. ഇ. യിലെ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ചു കൊണ്ടാണ് ലൂയിസ് കുര്യാക്കോസിന് പുരസ്കാരം സമ്മാനിക്കുന്നത്. അഹദ് വെട്ടൂരിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ ലൈനില്‍ നടന്ന ഇടവ സൈഫ് അനുസ്മരണ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

മലയാളി സമാജ ത്തില്‍ നടക്കുന്ന യോഗത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. നാലു പതിറ്റാണ്ടോളം അബുദാബി മലയാളി സമാജത്തിന്‍റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുകയും സമാജം പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ഇടവ സൈഫ്.

- pma

വായിക്കുക: , , , ,

Comments Off on ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

മുൻകാല സൈനികരെ ആദരിക്കുന്നു

January 4th, 2022

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ത്തിന്റെ ഭാഗമായി അബുദാബി സാംസ്കാരിക വേദി വിമുക്ത ഭടന്മാരെ ആദരിക്കുന്നു.

ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിക്കുകയും ശേഷം പ്രവാസ ജീവിത ത്തിലേക്ക് എത്തിയവരുമായ മുന്‍ കാല സൈനികരെയാണ് 2022 ജനുവരി 30 ന് അഹല്യ ആശുപത്രി യിൽ നടക്കുന്ന ചടങ്ങില്‍ വെച്ച് ആദരിക്കുക. യു. എ. ഇ. യിലുള്ള വിമുക്ത ഭടന്മാർ ജനുവരി 29 ന് മുമ്പായി ബന്ധപ്പെടണം എന്ന് അബു ദാബി സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

ഫോൺ : 055 705 9769, 055 466 0798

- pma

വായിക്കുക: , , , ,

Comments Off on മുൻകാല സൈനികരെ ആദരിക്കുന്നു

Page 106 of 320« First...102030...104105106107108...120130140...Last »

« Previous Page« Previous « തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം
Next »Next Page » ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha