കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

December 29th, 2021

ashraf-thamarassery-paretharkkoral-ePathram
അബുദാബി : കേരളത്തിലെ രണ്ടു വിമാന ത്താവള ങ്ങളില്‍ നിന്നും മണിക്കൂറുകളുടെ വിത്യാസത്തില്‍ നടത്തിയ കൊവിഡ് പി. സി. ആര്‍. പരിശോധനയില്‍ രണ്ടു വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിന്റെ അനുഭവം വ്യക്തമാക്കി പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായി.

നാട്ടിലെ കൊവിഡ് ആർ. ടി. പി. സി. ആര്‍. ടെസ്റ്റു കളിലെ ക്രമക്കേടുകളെ ക്കുറിച്ചുള്ള വിമർശനവും പരിശോധനാ സംവിധാന ങ്ങളിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും അതോടൊപ്പം ഉദ്യോസ്ഥരുടെ മാന്യത ഇല്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റ വും വ്യക്തമാക്കുന്നതാണ് ടെസ്റ്റ് റിസള്‍ട്ടുകളുടെ ചിത്രങ്ങള്‍ അടക്കം പങ്കു വെച്ചുള്ള ഫേയ്സ് ബുക്ക് പോസ്റ്റ്.

ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടിലേ ക്കുള്ള യാത്രക്കായി ഷാര്‍ജയില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്ത പുരത്ത് വിമാനം ഇറങ്ങിയ അഷ്രഫ് താമരശ്ശേരി, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരികെ ഷാർജയിലേക്കുളള വിമാനത്തിൽ യാത്ര ചെയ്യുവാനായി തിരുവനന്ത പുരം വിമാന ത്താവള ത്തില്‍ 2490 രൂപ നല്‍കി എടുത്ത റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് കാണിച്ചു.

24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയിൽ നിന്ന് എടുത്ത RT- PCR നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് അപേക്ഷിച്ചപ്പോള്‍ “ഒരു രക്ഷയുമില്ല” എന്നതായിരുന്നു മറുപടി. മാത്രമല്ല ‘ഗൾഫിൽ പോയി കൊറോണ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണോ കുഴപ്പം’ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ‘സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ’ എന്ന ധാര്‍ഷ്ട്യം കലർന്ന മറുപടിയും.

തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് എടുത്ത് അദ്ദേഹം കൊച്ചിയില്‍ വരികയും നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ഷാര്‍ജ യിലേക്ക് യാത്ര ചെയ്തു. ഷാര്‍ജ വിമാനത്താവളത്തിലെ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.

നാട്ടിലെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിമാനത്താവള അധികൃതരുടേയും കണ്ണു തുറപ്പി ക്കാന്‍ ഉതകുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പി ന്ന് കമന്‍റ് ചെയ്തിരിക്കുന്ന പലരും അവരവരുടെ യാത്രാ വേള കളിലെ ദുരനുഭവങ്ങളും കൂടെ കുറിച്ചിട്ടുണ്ട്. ഫേയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

കെ. എം. സി. സി. മാട്ടൂൽ സൂപ്പർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

December 21st, 2021

logo-msl-mattul-kmcc-cricket-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടുർണ്ണമെന്‍റ് ലോഗോ പ്രകാശനം ചെയ്തു. അഹല്യ എക്സ് ചേഞ്ച് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് കെ. എം. സി. സി. സെക്രട്ടറി കെ. കെ. അഷ്‌റഫ്, അഹല്യ എക്സ് ചേഞ്ച്  ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

abudhabi-mattul-kmcc-ahalia-msl-cricket-logo-release-ePathram
ചടങ്ങിൽ റോബിൻ വർഗ്ഗീസ്, സി. എം. കെ. മുസ്തഫ, സി. എച്ച്. യൂസഫ്, കെ. വി. ആരിഫ്, സി. എം. വി. ഫത്താഹ്, എ. കെ. സാഹിർ, എം. ലത്തീഫ്, കെ. വി. മുഹമ്മദലി, സി. കെ. ടി. ഇബ്രാഹിം, ആഷിഖ് എന്നിവർ സംബന്ധിച്ചു.

2022 ജനുവരി 1 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ അബുദാബി ഹുദരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 12 പ്രമുഖ ടീമുകൾ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് : 050 990 4324, 055 202 7984, 050 313 4834.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. മാട്ടൂൽ സൂപ്പർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി

December 16th, 2021

logo-abudhabi-judicial-department-ePathram.jpg
അബുദാബി : പ്രവാസികളായ അമുസ്ലീംങ്ങള്‍ ക്കായി കുടുംബ കോടതി അബുദാബിയിൽ തുറന്നു. വ്യക്തി പദവി, വിവാഹം, വിവാഹ മോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത് തുട ങ്ങി യ വിഷയങ്ങളില്‍ ഏറ്റവും പെട്ടെന്നു തീര്‍പ്പ് ഉണ്ടാക്കുവാനും കൂടിയാണ് ഈ കോടതി പ്രവര്‍ത്തിക്കുക.

അറബി ഭാഷ കൂടാതെ ഇംഗ്ലീഷ് ഭാഷയിലും കോടതി നടപടികള്‍ ഉണ്ടാവും.  എല്ലാ രാജ്യ ക്കാര്‍ക്കും കോടതി നടപടികള്‍ മനസ്സിലാവുന്നതിനാണ് ദ്വിഭാഷ ഉപയോഗിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി

Page 107 of 320« First...102030...105106107108109...120130140...Last »

« Previous Page« Previous « ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O
Next »Next Page » കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha