റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് മാനദണ്ഡ ങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 17 ഞായറാഴ്ച മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല. മാത്രമല്ല സാമൂഹിക അകലവ വും ഇനി നിര്‍ബ്ബന്ധമില്ല. ഓഡിറ്റോറിയ ങ്ങളും ഹാളു കളും തുറക്കു വാന്‍ തീരു മാനിച്ചു. എന്നാല്‍ ഇത്തരം അടച്ചിട്ട സ്ഥലങ്ങളില്‍ നിര്ബ്ബ ന്ധമായും മാസ്ക് ധരിക്കണം.
പൊതു ഗതാഗത സംവിധാനങ്ങള്‍, സിനിമ ഹാള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ല. എന്നാല്‍ രണ്ടു ഡോസ് കൊവിഡ് വാക്സിന് എടുത്ത വര്‍ക്കു മാത്രമേ ഇവിട ങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മാത്രമല്ല ആരോഗ്യ വകുപ്പി ന്റെ തവക്കല്‍നാ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഇതു കാണിക്കുകയും വേണം.
- TawakkalnaApp Twitter