ദുബായ് : യു. എ. ഇ. എക്സ് ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദിയും ചേർന്നു നല്‍കി വരുന്ന മധ്യമ പുര സ്കാര ങ്ങള്‍ പ്രഖ്യാ പിച്ചു
യശഃശ്ശരീരനായ പത്ര പ്രവർ ത്തകൻ പി. വി. വിവേകാ നന്ദ ന്റെ സ്മരണാർത്ഥം ഏർ പ്പെടു ത്തിയ അതി വിശി ഷ്ട മാധ്യമ വ്യക്തിത്വ പുര സ്കാര ത്തിന് മലയാള പത്ര പ്രവർത്ത കരിലെ കുല പതിയും കേരള പ്രസ്സ് അക്കാ ദമി മുൻ അദ്ധ്യ ക്ഷനു മായ തോമസ് ജേക്കബ് തെര ഞ്ഞെ ടുക്ക പ്പെട്ടു.
കഴിഞ്ഞ വർഷം അന്തരിച്ച മാധ്യമ പ്രവര്‍ ത്തകന്‍ വി. എം. സതീഷിന്റെ സ്മരണാർത്ഥം ഏർ പ്പെടു ത്തുന്ന, ഗൾഫിലെ ഇംഗ്ലീഷ് മാധ്യമ ങ്ങ ളിലെ മികച്ച ഇന്ത്യൻ പത്ര പ്രവർ ത്തക നുള്ള പുര സ്കാര ത്തിന് ഗൾഫ് ന്യൂസ് സീനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൽ ഖാദർ അർഹ നായി.
മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോ യിലെ സീനി യർ ബ്രോഡ്‌കാസ്റ്റ് ജേർണ ലിസ്റ്റ് ജസിത സംജിത് തെര ഞ്ഞെ ടു ക്കപ്പെട്ടു.
ഗൾഫിലെ മികച്ച മാധ്യമ പ്രവർ ത്തകർ ക്കുള്ള പുര സ്കാര ങ്ങളിൽ അച്ചടി മാധ്യമ രംഗത്തെ പുര സ്കാര ത്തിന് മാതൃ ഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി. പി. ശശീ ന്ദ്രൻ അർഹനായി.
ടെലി വിഷൻ ജേര്‍ണ ലിസ ത്തിൽ മീഡിയ വണ്‍ ചാനലി ലെ ഷിനോജ് ഷംസുദ്ദീന്‍, ഓൺ ലൈൻ ജേര്‍ണ ലിസ ത്തിൽ ഏഷ്യാ വിഷൻ ചീഫ് എഡി റ്റർ നിസ്സാർ സെയ്ത്, ഫോട്ടോ ജേര്‍ണ ലിസ ത്തില്‍ ഗൾഫ് ടുഡേ പത്ര ത്തിലെ കമാൽ കാസിം, വീഡിയോ ജേര്‍ണ ലിസത്തില്‍ എൻ. ടി. വി. യിലെ അലക്സ് തോമസ് എന്നിവ രേയും തെര ഞ്ഞെ ടുത്തു.
ദുബായിൽ നടന്ന വാർത്താ സമ്മേളന ത്തില്‍ യു. എ. ഇ. എക്സ് ചേഞ്ച് മീഡിയ റിലേഷൻസ് ഡയ റക്ടർ കെ. കെ. മൊയ്തീൻ കോയ, കമ്മ്യൂ ണിറ്റി ഔട്ട് റീച്ച് മാനേ ജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡണ്ട് പുന്ന ക്കൻ മുഹ മ്മദലി എന്നിവർ ചേര്‍ന്നാണ് പുരസ്‌കാര ങ്ങൾ പ്രഖ്യാ പിച്ചത്.
പത്ര പ്രവർ ത്തന ത്തിന് ജനകീയ മുഖം നൽകു ന്നതിനും അദ്ധ്യാ പന ത്തിലൂടെ പുതു മാധ്യമ പ്രവർ ത്തകരെ വളർത്തി എടുക്കു ന്നതിനും അർപ്പിച്ച സുദീർഘ സേവന ങ്ങളാണ് തോമസ് ജേക്കബ്ബിനെ പുരസ്‌കാരത്തിന് അർഹ നാക്കി യത്. തങ്ങൾ പ്രതി നിധീ കരിക്കുന്ന മാധ്യമ ങ്ങളി ലൂടെ പ്രവാസി സമൂഹ ത്തിന്റെ ജീവത് പ്രശ്ന ങ്ങളിൽ ഇട പെടുകയും പരിഹാര ഹേതു വാകു കയും ചെയ്ത താണ് ഗൾഫ് മാധ്യമ പ്രവർ ത്തക രുടെ പുരസ്‌കാര നേട്ട ത്തിന് പരിഗണന ആയത് എന്നും ജൂറി വിശദീകരിച്ചു.
ഗൾഫ് ന്യൂസിൽ 36 വർഷം പൂർത്തി യാ ക്കിയ സീനി യർ ഫോട്ടോ ഗ്രാഫർ എം. കെ. അബ്‌ദു റഹ്‌മാൻ, ഖലീജ് ടൈംസ് ബിസിനസ്സ് എഡിറ്റർ ഐസക് ജോൺ പട്ടാണി പ്പറമ്പിൽ, ഉണ്ണി കൃഷ്ണൻ പുറവങ്കര എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഡിസംബർ ആറ് വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ഷാർജ അൽ റയാൻ ഹോട്ടലിൽ നടക്കുന്ന ചട ങ്ങിൽ പുര സ്കാര ങ്ങൾ സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, സമൂഹ്യ- സാംസ്കാരിക രംഗ ത്തെ പ്രമുഖരും സംബ ന്ധിക്കും.
ചിരന്തന വൈസ് പ്രസിഡണ്ടു മാരായ ഡോ. വി. എ. ലത്തീഫ്, സി. പി.ജലീൽ, ട്രഷറർ ടി. പി. അഷ്‌റഫ് എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.