മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

യൂത്ത് കോൺ ഫറൻസ് : ‘മരുഭൂമി യുടെ സുവിശേഷം’

February 4th, 2019

gulf-mar-thoma-youth-conference-ePathram
അബുദാബി : മാർത്തോമ്മാ യുവജന സഖ്യ ത്തി ന്റെ നേതൃത്വ ത്തിൽ ഒരുക്കുന്ന ഇരു പതാമത് ഗൾഫ് മാർ ത്തോമ്മാ യൂത്ത് കോൺ ഫറൻസ് ആഗസ്റ്റ് മാസത്തില്‍ അബു ദാബിയില്‍ വെച്ചു നടക്കും.  ‘മരു ഭൂമി യുടെ സുവി ശേഷം’ (WORD OF THE WILDERNESS) എന്ന താണ് യൂത്ത് കോൺ ഫറൻ സിനുള്ള ചിന്താ വിഷയം.

ഗൾഫ് മേഖല യിലെ 18 ൽ പരം ഇട വക കളിൽ നിന്നായി 1200 പ്രതി നിധി കൾ കോൺ ഫറൻ സിൽ പങ്കെ ടുക്കും എന്ന് സംഘാടകർ അറി യിച്ചു. മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ കോൺ ഫറൻ സിൻറെ ചിന്താ വിഷയം പ്രകാശനം ചെയ്തു.

ഇടവക വികാരി ഫാദർ ബാബു പി. കുല ത്താക്കൽ സഹ വികാരി ബിജു സി. പി., ജോസ് മോൻ, കോൺ ഫറ ൻസ് കൺ വീനർ ബോബി ജേക്കബ്, ഇടവക വൈസ് പ്രസി ഡണ്ട് കെ. വി ജോസഫ്, യുവ ജന സഖ്യം സെക്ര ട്ടറി ഷിജിൻ പാപ്പച്ചൻ, ട്രഷർ ജസ്റ്റിൻ ചാക്കോ, വൈസ് പ്രസി ഡണ്ട് രജിത് ചീരൻ പ്രോഗ്രാം കമ്മറ്റി കൺ വീനർ സുനിൽ ജോൺ സാമു വേൽ, ദിപിൻ പണിക്കർ തുടങ്ങി യവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on യൂത്ത് കോൺ ഫറൻസ് : ‘മരുഭൂമി യുടെ സുവിശേഷം’

മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

February 3rd, 2019

vatican-pope-francis-ePathram
റോം : ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ മൂന്നു ദിവ സ ത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനു ഇന്നു തുടക്കം. ഫെബ്രു വരി 3 ഞായറാഴ്ച രാത്രി യു. എ. ഇ. സമയം പത്തു മണി യോടെ അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. യിലേക്ക് ഒരു സഹോ ദരനെ പ്പോലെ പോവുക യാണ്. സംവാദ ത്തി ന്റെ പുതിയ അദ്ധ്യായം തുറക്കു വാനും സമാ ധാന ത്തി ന്റെ പാത യിൽ ഒന്നിച്ചു നീങ്ങു വാ നും കൂടി യാണ് ഈ യാത്ര എന്ന് മാര്‍ പ്പാപ്പ ട്വിറ്ററി ല്‍ കുറിച്ചു.

അബു ദാബി കിരീട അവകാശി ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണ പ്രകാരം മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർശനം. അബു ദാബി എമി റേറ്റ്സ് പാലസിൽ സംഗമം ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

January 29th, 2019

sunflowers-children-s-art-hub-abudhabi-year-of-tolerance-2019-ePathram

അബുദാബി : യു. എ. ഇ.സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗ മായി അബുദാബി ആർട്ട് ഹബ്ബിൽ സംഘ ടിപ്പിച്ച വിദ്യാർ ത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയ മായി.

വൈവിധ്യ ങ്ങളാ യ സൂര്യ കാന്തി പ്പൂക്ക ളുടെ ചിത്ര ങ്ങളാണ് അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബി ലെ ഗാലറി യിലെ പ്രദർ ശന ത്തിൽ ഒരുക്കി യത്.

പ്രതീക്ഷ യുടെയും സാമാ ധാന ത്തി ന്റെയും പ്രതീക മാണ് സൂര്യകാന്തി എന്നും സഹി ഷ്ണു താ വർഷ ത്തിൽ ഇവ യു. എ. ഇ. ക്ക് സമർ പ്പി ക്കുന്നു എന്നും കുട്ടികൾ പറഞ്ഞു. അബു ദാബി യിലെ ഇരു പത്തി അഞ്ചോളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ സംബ ന്ധിച്ചു.

വിദ്യാർത്ഥികളെ ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വർഷ ത്തിൽ ഇന്ത്യൻ വിദ്യാർ ത്ഥികളുടെ ചിത്രം ആർട്ട് ഹബ്ബി ലൂടെ കലാ പ്രേമി കൾ ക്കും പൊതു ജന ങ്ങൾക്കും കാണാൻ കഴിയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

സല്യൂട്ടിംഗ് ദി റിയൽ ഹീറോസ് : സൈനി കരെ ആദരിച്ചു

January 29th, 2019

abudhabi-samskarika-vedhi-saluting-the-real-heroes-ePathram
അബുദാബി : സ്വന്തം യുവത്വം രാജ്യത്തിന് സമർ പ്പിച്ച മുപ്പതു മുൻ കാല ഇന്ത്യൻ സൈനി കരെ അബുദാബി സാംസകാരിക വേദി ആദ രിച്ചു.

റിപ്പബ്ലിക്ക് ദിന ആഘോ ഷ ങ്ങളുടെ ഭാഗമായി ‘സല്യൂ ട്ടിംഗ് ദി റിയൽ ഹീറോസ്’ എന്ന പേരില്‍ മുസ്സഫ യിലെ അഹല്യ ആശു പത്രി ഓഡിറ്റോറിയ ത്തില്‍ സംഘടി പ്പിച്ച പരി പാടി യിലാണ് മുപ്പത് മുന്‍ കാല ഇന്ത്യന്‍ സൈനി കര്‍ ആദരവ് ഏറ്റു വാങ്ങി യത്.

saluting-the-real-heroes-republic-day-celebration-ePathram

ആദരിക്കപ്പെട്ട സൈനികരും സംഘാടകരും

ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി പൂജ വരേ ക്കർ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. കാശ്മീ രിലെ കുഴി ബോംബ് സ്ഫോടന ത്തിൽ മരണപ്പെട്ട മേജർ ശശി ധരൻ നായരുടെ ഛായാ ചിത്രത്തിന് മുമ്പിൽ സൈനികർ അര്‍ച്ചന  നടത്തി.

അബുദാബി സാംസകാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. അഹല്യ പ്രതി നിധി സൂരജ് പ്രഭാ കരൻ മുഖ്യാഥിതി ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബ ന്ധിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ്‌ കുമാർ സ്വാഗതവും കോഡി നേറ്റർ അനീഷ് ഭാസി നന്ദിയും പറഞ്ഞു.

റിപ്പബ്ലിക്ക് ദിന പരിപാടി യുടെ ഭാഗ മായി എം. കെ. രവി മേനോൻ മെമ്മോറി യൽ യു. എ. ഇ. തല ചിത്ര രചന – കളറിംഗ് മത്സരവും നടന്നു. അബുദാബി യിലെ വിവിധ സ്കൂളിൽ നിന്നായി മുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on സല്യൂട്ടിംഗ് ദി റിയൽ ഹീറോസ് : സൈനി കരെ ആദരിച്ചു

Page 202 of 320« First...102030...200201202203204...210220230...Last »

« Previous Page« Previous « പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.
Next »Next Page » ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha