അബുദാബി : സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ ദേവാലയ ത്തിലെ ‘കൊയ്ത്തുത്സവം’ മലങ്കര ഓർത്ത ഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാ സനാധി പനും ഇടവക യുടെ മെത്രാ പ്പോലീത്ത യുമായ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലത്തീൻ കാത്തോലിക്ക സഭ യുടെ തിരു വനന്ത പുരം ആർച്ച് ബിഷപ്പ് സൂസ പാക്യം വിശിഷ്ട അതിഥി യായി സംബന്ധിച്ചു.
മത സൗഹാർദ്ദ ത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും വലിയ കൂട്ടായ്മ യായ ആദ്യ ഫല പ്പെരു ന്നാളി ൽ ഇട വക അംഗങ്ങളെ കൂടാതെ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുമുള്ള അനേകം പേർ പങ്കെടുത്തു.
വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രവാസി സമൂഹ ത്തിനു രുചിച്ചറിയാൻ ഈ വർഷത്തെ ആദ്യ ഫല പ്പെരുന്നാൾ അവസരം ഒരുക്കി.
കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ തരം ഗെയിമു കൾ, മാജിക് ലാംപ്, ഒൗഷധ ച്ചെടി കൾ, കര കൗശല വസ്തു ക്കൾ, പുസ്തക ങ്ങള്‍, വീട്ടു സാമഗ്രികൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ അടക്കം അൻപതോളം സ്റ്റാളു കള്‍ ഒരുക്കി യിരുന്നു.
ഇടവക വികാരി റവ. ഫാദർ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.