വിവാഹ രജിസ്​ട്രേഷന്‍ വീഡിയോ കോണ്‍ ഫറന്‍സിംഗ് വഴി ചെയ്യാം : ഹൈക്കോടതി

January 23rd, 2018

wedding_hands-epathram
കൊച്ചി : വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹ രജിസ്‌ട്രേ ഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പൂര്‍ത്തി യാക്കാം എന്ന് ഹൈക്കോടതി. അപേക്ഷകര്‍ രജിസ്ട്രാർക്ക് മുന്നില്‍ നേരിട്ട് ഹാജരാവണം എന്നുള്ള നിബന്ധന ഇല്ലാ എന്ന നിരീക്ഷണ ത്തോടെ യാണ് കോടതി ഉത്തരവ്.

വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചത് ദമ്പതി മാരുടെ അറിവോടെ യാണെന്ന് വീഡിയോ കോണ്‍ ഫറന്‍ സിംഗി ലൂടെ ഉറപ്പാക്കി രജി സ്‌ട്രേഷന്‍ നടത്തി ക്കൊടു ക്കു വാനാണ് കോടതിയുടെ നിര്‍ദ്ദേശം. വിവാഹ രജിസ്റ്ററില്‍ ഹര്‍ജി ക്കാര്‍ക്കു വേണ്ടി അവരു ടെ മുക്ത്യാര്‍ക്ക് ഒപ്പിടാം എന്നും കോടതി വ്യക്ത മാക്കി. പ്രാദേശിക രജിസ്ട്രാര്‍ക്ക് വീഡിയോ കോണ്‍ ഫറന്‍സിന് സൗകര്യമില്ല എങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനു വദിക്കണം.

നാട്ടില്‍ വെച്ച് മതാചാര പ്രകാരം വിവാഹിതരായി അമേരിക്ക യില്‍ എത്തി വിസ മാറ്റ ത്തിന് ശ്രമിക്കു മ്പോള്‍ ഇന്ത്യ യിൽ നിന്നുള്ള വിവാഹ സര്‍ട്ടി ഫിക്കറ്റ് ആവശ്യ മായി വന്ന പ്രദീപ് – ബെറിൽ ദമ്പതികൾ നൽകിയ ഹരജി യിലാണ് ഉത്തരവ്.

2000 ജനുവരി 23 ന് കൊല്ലം ജില്ല യിലെ കടവൂരിലെ പള്ളി യില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ജോലി ക്കായി അമേരിക്ക യില്‍ എത്തിയ പ്രദീപിനു കുടുംബ വിസ ക്കായി ശ്രമി ച്ച പ്പോഴാണ് ഭാര്യ – ഭര്‍തൃ ബന്ധം തെളിയിക്കു വാന്‍ മാതൃ രാജ്യത്തെ അധി കൃതരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യ മായി വന്നത്.

പ്രദീപിന്റെ ഭാര്യ യുടെ പിതാവിന് നല്‍കിയ മുക്ത്യാര്‍ പ്രകാരം സര്‍ട്ടി ഫിക്കറ്റിന് അപേക്ഷ നല്‍കി. എന്നാല്‍ ദമ്പതി കള്‍ നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുക യില്ലാ എന്ന് രജിസ്ട്രാർ നിബ്ബന്ധം പിടിച്ചു. ഇതിനെതിരെ യാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on വിവാഹ രജിസ്​ട്രേഷന്‍ വീഡിയോ കോണ്‍ ഫറന്‍സിംഗ് വഴി ചെയ്യാം : ഹൈക്കോടതി

ആൻറിയ പുതു വൽസര ആഘോഷം ‘ഗ്‌ളിറ്റ്‌സ് 2018’ അബുദാബി യിൽ

January 21st, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ചാപ്റ്റർ ‘ഗ്‌ളിറ്റ്‌സ് 2018’ എന്ന പേരിൽ ഒരുക്കുന്ന ക്രിസ്മസ്-പുതു വൽസര ആ ഘോഷം വൈവിധ്യമാർന്ന പരിപാടി കളോടെ ജനു വരി 26 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ചു നടക്കും എന്ന് ഭാര വാഹികൾ അറിയിച്ചു.

പ്രമുഖ വാഗ്‌മി അബ്ദുൽ സമദ് സമദാനി, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ തുടങ്ങി യവർ മുഖ്യ അതിഥി കളായി സംബന്ധിക്കും.

anria-glitz-2018-ePathram

ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9 മുതൽ ക്രിസ്മസ് കാരൾ മൽസരവും സിനിമാറ്റിക് ഡാൻസ് മൽസര വും ഒരുക്കിയിട്ടുണ്ട്. തുടർന്ന് നാടൻ പാട്ടുകളുടെ ആവിഷ്‌കാരവും നാടൻ കലാ രൂപ ങ്ങളു ടെ ദൃശ്യാ വിഷ്‌കാരവുമായി ചൊല്ലി യാട്ടവും പത്തു മിനിറ്റിനകം 101 കലാ കാരന്മാരെ അനുകരിക്കുന്ന കലാ ഭവൻ സതീഷിന്റെ അനുകരണ വിസ്മയം പരി പാടി യും നടക്കും.

ആർ. ജെ. മാത്തുക്കുട്ടി യുടെ പ്രത്യേക സംവാദ പരി പാടി യും ‘സൂര്യൻ’ എന്ന നാടകവും വിവിധ കലാ  പരി പാടി കളും അവതരി പ്പിക്കും.

ഉച്ചക്ക് ശേഷം ആരംഭിക്കുന്ന പൊതു സമ്മേളന ത്തിൽ അബ്ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. റോജി എം. ജോൺ എം. എൽ. എ, തിയോഫില ലോജി സ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടർ ഔസേപ്പച്ചൻ തെക്കേ ടത്ത്, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, എൻ. ടി. വി. ചെയർമാൻ മാത്തു ക്കുട്ടി കടോൺ, അങ്കമാലി ഫിസാറ്റ് എൻജിനീയ റിംഗ് കോളജ് ചെയർമാൻ പോൾ മുണ്ടാടൻ, മൂലൻസ് ബിസി നസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലൻ എന്നിവർ ചടങ്ങില്‍ സംബ ന്ധിക്കും.

യു. എ. ഇ. യിലും ഇന്ത്യയിലും ഒട്ടേറെ ചാരിറ്റി പ്രവർ ത്തന ങ്ങൾ നടത്തുന്ന ആൻറിയ ‘ഗ്‌ളിറ്റ്‌സ് 2018’ നോടനു ബന്ധിച്ച് ഒരു ആൻറിയ അംഗ ത്തിനു സൗജന്യ മായൊരു ‘ഗ്‌ളിറ്റ്‌സ് ഹോം’ നിർമിച്ചു നൽകും. ഈ പദ്ധതിയുടെ ഫണ്ട് കൈമാറ്റം ചടങ്ങിൽ റോജി ജോൺ എം. എൽ. എ. നിർവ്വ ഹിക്കും.

റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പരിപാടി യിൽ മേജർ ടോം ലൂയിസിനെ ആദരിക്കും. ആൻറിയ അംഗ ങ്ങളുടെ മക്കളിൽ വിദ്യാ ഭ്യാസ മികവ് പുലർത്തുന്നവർക്ക് അക്കാദമിക് എക്‌സലൻസ് അവാർഡ് സമ്മാനിക്കും.

ആൻറിയ ‘ഗ്‌ളിറ്റ്‌സ് 2018’ ബിസിനസ്സ് എക്‌സലൻസ് അവാർഡ് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർ മാൻ പോൾ മുണ്ടാടനും ബിസിനസ്സ് എൻ. ആർ. ഐ. പുരസ്‌കാരം മൂലൻസ് ബിസിനസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലനും സമ്മാനിക്കും.

ആൻറിയ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് ആന്റണി ഐക്കനാടൻ, ഗ്‌ളിറ്റ്‌സ് 2018 ജനറൽ കൺ വീനർ മാർട്ടിൻ ജോസഫ് മൂഞ്ഞേലി, ജോയിന്റ് ജനറൽ കൺവീനർ ജോയ് ജോസഫ്, തിയോഫില ലോജി സ്റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തെക്കേടത്ത്, അജി പത്ഭ നാഭൻ, കെ. ജെ. സ്വരാജ്, ജസ്റ്റിൻ പോൾ, വിദ്യാ സിൽ സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

Comments Off on ആൻറിയ പുതു വൽസര ആഘോഷം ‘ഗ്‌ളിറ്റ്‌സ് 2018’ അബുദാബി യിൽ

ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് 25 മുതല്‍

January 21st, 2018

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഐ. എസ്. സി. – അപെക്സ് യു. എ. ഇ. തല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ജനുവരി 25 ന് ആരംഭിക്കും. ജൂനിയർ സീരീസ് യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് എന്നീ വിഭാഗ ങ്ങളിലാണ് മല്‍സരങ്ങള്‍.

ജൂനിയർ സീരീസ് മൽസരം ജനുവരി 25 മുതൽ ഫെബ്രു വരി മൂന്നു വരെയും യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് മൽസര ങ്ങൾ ഫെബ്രുവരി എട്ടു മുതൽ മാർച്ച് മൂന്നു വരെയും നടക്കും എന്നും സംഘാടകര്‍ അറി യിച്ചു. ജൂനിയർ, യു. എ. ഇ. സീരീസ് ഇനങ്ങളിൽ യു. എ. ഇ. വിസ ക്കാര്‍ക്ക് മല്‍സരിക്കാം. എലൈറ്റ് സീരീസ് മല്‍സര ങ്ങളിൽ ലോക രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാർക്കും പങ്കാളി കളാവാം.

ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോർട്‌സ് സെക്രട്ടറി മാരായ ഫ്രെഡ്ഡി ഫെർണാ ണ്ടസ്, തരുൺ കുമാർ, എ. എം. നിസാർ, പ്രായോജക പ്രതിനിധി കളായ വിനോദ് നമ്പ്യാർ (യു. എ. ഇ. എക്‌സ്‌ചേഞ്ച്), ജയിംസ് സിറിയക് (പാൻ ടെക് ഇലക്ട്രോണിക്‌സ്) എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് 25 മുതല്‍

ഹജ്ജ് സബ്സിഡി നിർത്തലാക്കി

January 16th, 2018

arafa-day-hajj-ePathram
ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.

പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.

ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച്  റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.

ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.

ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on ഹജ്ജ് സബ്സിഡി നിർത്തലാക്കി

തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം

January 16th, 2018

new-logo-abudhabi-2013-ePathram
അബുദാബി : യു. എ. ഇ. യിൽ തൊഴിൽ വിസ ലഭിക്കു ന്നതിന് ഫെബ്രുവരി മുതൽ സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട്‌ ചെയ്തു.

2017 ൽ മന്ത്രി സഭ കൈ കൊണ്ട ഈ തീരുമാനം കോഡി നേഷൻ കമ്മിറ്റി അംഗീ കരിക്കുക യായിരുന്നു. ഇതോടെ അടുത്ത മാസം നാലു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

വിദേശി കൾ മാതൃ രാജ്യത്തു നിന്നോ കഴിഞ്ഞ അഞ്ചു വർഷ മായി ജീവിച്ച രാജ്യത്തു നിന്നോ ആണ് സ്വഭാവ സർട്ടി ഫിക്കറ്റ് വാങ്ങി ക്കേണ്ടത്. ഇത് യു. എ. ഇ. നയ തന്ത്ര കാര്യാലയം അല്ലെങ്കിൽ വിദേശ കാര്യ മന്ത്രാലയ ത്തിന് കീഴിലുള്ള കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ സാക്ഷ്യ പ്പെടു ത്തിയി രിക്കണം. ടൂറിസ്റ്റു കൾക്കും വിസിറ്റിംഗ് വിസ യിൽ വരുന്നവർക്കും ഈ നിയമം ബാധകമല്ല.

ഇപ്പോള്‍ യു. എ. ഇ. യിൽ ജോലി ചെയ്യുന്നവര്‍ മറ്റൊരു വിസ യിലേക്കു മാറുക യാണെങ്കില്‍ അബുദാബി പോലീ സില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫി ക്കറ്റ് തര പ്പെടുത്തു കയും വേണം.

- pma

വായിക്കുക: , , , ,

Comments Off on തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം

Page 244 of 320« First...102030...242243244245246...250260270...Last »

« Previous Page« Previous « ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക്
Next »Next Page » ഹജ്ജ് സബ്സിഡി നിർത്തലാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha