യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ സമ്മാനിച്ചു

December 12th, 2018

pv-vivekanand-memorial-award-to-thomas-jacob-ePathram
ഷാർജ : ഗൾഫിലെ മികച്ച മാധ്യമ പ്രവർ ത്തന ത്തിനുള്ള പതി നേഴാമത് യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുര സ്കാര ങ്ങൾ സമ്മാനിച്ചു.

യശഃശ്ശരീരരായ മാധ്യമ പ്രവർ ത്തകർ പി. വി. വിവേ കാനന്ദൻ, വി. എം. സതീഷ്, രാജീവ് ചെറായി എന്നിവ രുടെ സ്മര ണാർത്ഥം പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദി യും ചേർന്ന് ഏർ പ്പെടു ത്തിയ മാധ്യമ പുരസ്കാര ങ്ങളുടെ സമർപ്പ ണവും അനുസ്മ രണവും ഷാർജ യിലെ റയാൻ ഹോട്ടലിൽ നടന്നു.

uae-exchange-chiranthana-17-th-media-award-ePathram

പുരസ്കാര ജേതാക്കള്‍ സംഘാടകരോടൊപ്പം

കേരള പ്രസ്സ് അക്കാദമി മുൻ അദ്ധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർ ത്തകനു മായ തോമസ് ജേക്കബ്ബ്, പി. പി. ശശീന്ദ്രൻ, ബിൻസാൽ അബ്ദുൽ ഖാദർ, ജസിത സഞ്ജിത്, നിസാർ സെയ്ദ്, ഷിനോജ് ഷംസു ദ്ദീൻ, കമാൽ കാസിം, അലക്സ് തോമസ് എന്നിവർ പുര സ്കാര ങ്ങള്‍ ഏറ്റു വാങ്ങി.

ഗൾഫിലെ മാധ്യമ രംഗത്ത് മലയാ ളത്തിന്റെ യശസ്സ് ഉയർത്തി അകാല ത്തിൽ പൊലിഞ്ഞു പോയ വി. എം. സതീഷിനെ അനുസ്മരിച്ച് സാദിഖ് കാവിലും രാജീവ് ചെറായിയെ അനുസ്മരിച്ച് ഹിഷാം അബ്ദുൽ സലാമും സംസാരിച്ചു.

മാധ്യമ രംഗത്തെ നേട്ടങ്ങളെ മുന്‍ നിറുത്തി എം. കെ. അബ്ദു റഹ്മാൻ, ഉണ്ണി കൃഷ്ണൻ പുറവങ്കര, മുഷ്താഖ് അഹ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പി. വി. വിവേകാനന്ദ് അതി വിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപ യും പ്രശസ്തി പത്രവും ഉപ ഹാരവും പൊന്നാടയും മറ്റു അവാർഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം യു. എ. ഇ. എക്സ് ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപ ഹാരവും പൊന്നാടയും സമ്മാനിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി മുഖ്യാതിഥി ആയിരുന്നു. ഫിറോസ് തമന്ന സ്വാഗതം ആശം സിച്ചു. ചിര ന്തന പ്രസിഡണ്ട് പുന്നക്കൻ മുഹ മ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ. കെ. മൊയ്തീൻ കോയ, സലാം പാപ്പിനി ശ്ശേരി, ടി. പി. അഷ്റഫ്, സി. പി. ജലീൽ തുടങ്ങി നിര വധി സാമൂഹ്യ സാംസ്കാ രിക മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ സമ്മാനിച്ചു

ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 11 മുതൽ 29 വരെ

December 10th, 2018

ksc-9-th-bharath-murali-drama-fest-2018-ePathram
അബുദാബി : ഭരത് മുരളിയുടെ സ്മരണാര്‍ത്ഥം അബു ദാബി കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന ഒന്‍പതാമത് നാടകോല്‍സവം 2018 ഡിസംബര്‍ 11 ചൊവ്വാഴ്ച മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ തുടക്ക മാവും.

വിവിധ നാടക സംഘ ങ്ങള്‍ക്കു വേണ്ടി പ്രമുഖ രായ സംവി ധായ കരുടെ ‘ഭൂപടം മാറ്റി വരക്കുമ്പോള്‍'(ഷൈജു അന്തിക്കാട്), ‘നഖശിഖാന്തം’ (പ്രശാന്ത് നാരാ യണ്‍), ‘പറയാത്ത വാക്കു കള്‍’ (സുധീര്‍ ബാബൂട്ടന്‍), ‘മക്കള്‍ ക്കൂട്ടം'(ഷിനില്‍ വട കര), ‘കനല്‍ പ്പാടുകൾ’ (കെ. വി. ബഷീര്‍), വാത്, പണി (ജിനോ ജോസഫ്), സംസ്കാര (ഡോ. സാം കുട്ടി പട്ടങ്കരി), ഭാസ്കര പ്പട്ടേലരും തൊമ്മി യുടെ ജീവിതവും (സുവീരന്‍) എന്നീ ഒന്‍പതു നാടക ങ്ങ ളാണ് ഈ വര്‍ഷം അര ങ്ങില്‍ എത്തുക.

മികച്ച അവതരണം, സംവിധായകൻ, നടൻ, നടി, ബാല താരം, പ്രകാശ സംവിധാനം, ചമയം, പശ്ചാ ത്തല സംഗീതം, രംഗ സജ്ജീകരണം തുടങ്ങിയ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 11 മുതൽ 29 വരെ

ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു

December 10th, 2018

drama-fest-alain-isc-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഏകാങ്ക നാടക രചനാ മത്സര ത്തി ലേക്ക് സൃഷ്ടി കൾ ക്ഷണി ക്കുന്നു. ഡിസംബർ 25 നു മുൻപായി രചന കൾ കെ. എസ്. സി. യിൽ ലഭിച്ചിരിക്കണം.

യു. എ. ഇ. യിലെ മലയാളി കൾക്ക് വേണ്ടി ഒരുക്കുന്ന മത്സര ത്തിലേക്ക് 30 മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചന കളാണ് പരിഗണിക്കുക.

സൃഷ്ടി കൾ മൗലികമായിരിക്കണം. വിവർത്തന ങ്ങളോ മറ്റു നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകൾ പരിഗണി ക്കുന്ന തല്ല. മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങളെ പരാ മർശി ക്കരുത്. മാത്രമല്ല യു. എ. ഇ. യിലെ നിയമ ങ്ങൾ ക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള വയും ആയിരിക്കണം.

രചയി താവിന്‍റെ പേര്, പ്രൊഫൈൽ, ഫോട്ടോ, പാസ്സ് പോർട്ട് – വിസാ കോപ്പി എന്നിവ സ്ക്രിപ്റ്റി നോടൊപ്പം മറ്റൊരു പേജിൽ പ്രത്യേകം പിൻ ചെയ്ത് വെച്ചിരി ക്കണം.

രചനകൾ നേരിട്ടോ ഇ – മെയിൽ വഴിയോ 2018 ഡിസംബർ 25 നു മുൻപായി അയക്കുക.
e – Mail : kscmails @ gmail dot com, shereenvk @ gmail dot com,
കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55, 050 -148 3087

- pma

വായിക്കുക: , , , ,

Comments Off on ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു

പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

December 9th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : വിദേശത്തു വെച്ച് പ്രവാസി കൾക്ക് സ്വന്തം മണ്ഡല ത്തിൽ വോട്ട് ചെയ്യാൻ കഴിയും വിധം ജന പ്രാതി നിധ്യ നിയമ ഭേദ ഗതി ബിൽ അടുത്തയാഴ്ച രാജ്യ സഭ യുടെ ശീത കാല സമ്മേളന ത്തിൽ അവ തരി പ്പിക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറി യിച്ചു.

വോട്ടർ പട്ടിക യിൽ പേര്‍ ചേര്‍ത്തി ട്ടുള്ള പ്രവാസി ഇന്ത്യ ക്കാർക്ക് പകര ക്കാരെ വെച്ച് (മുക്ത്യാർ അഥവാ പ്രോക്സി വോട്ട്) വോട്ടു ചെയ്യാൻ സാധിക്കുന്ന ബിൽ നേരത്തേ ലോക്‌സഭ അംഗീ കരി ച്ചിരുന്നു.

വോട്ടർ പട്ടികയിൽ പ്രവാസി കള്‍ക്ക് പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ സന്ദര്‍ ശിക്കാവു ന്നതാണ്. മലയാള ത്തില്‍ പേരു വിവര ങ്ങള്‍ ചേര്‍ക്കു വാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു

December 9th, 2018

kannur-international-airport-inaugurated-ePathram
കണ്ണൂർ : അന്താ രാഷ്ട്ര വ്യോമ യാന ഭൂപട ത്തില്‍ കേരള ത്തെ വീണ്ടും അടയാള പ്പെടു ത്തിക്കൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാന ത്താവളം നാടിന് സമർപ്പിച്ചു.

ഇന്നു രാവിലെ 9.55 ന് മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് കൊടി വീശി യതോടെ അബു ദാബി യിലേ ക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം കണ്ണൂരില്‍ നിന്നും പറന്നു യര്‍ന്നു.

ടെർമിനലിന്റെ ഉദ്ഘാടനവും മുഖ്യ മന്ത്രിയും വ്യോമ യാന മന്ത്രിയും ചേർന്ന് നിർവഹിച്ചു. സംസ്ഥാന മന്ത്രി മാരും ജന പ്രതിനിധി കളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു

Page 242 of 325« First...102030...240241242243244...250260270...Last »

« Previous Page« Previous « ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും
Next »Next Page » പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha