നിറച്ചാർത്ത് : സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദേശീയ ദിനാഘോഷ ദൃശ്യാ വിഷ്‌കാരം

November 29th, 2017

song-love-group-singers-and-tem-leaders-ePathram
അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദൃശ്യാ വിഷ്‌കാരം ‘നിറച്ചാർത്ത്’ സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.

യു. എ. ഇ. യുടെ മുന്നേറ്റവും ഭരണാ ധികാരി കളുടെ നേതൃ പാടവവും പ്രവാസികളെ സ്വീകരിച്ച യു. എ. ഇ. ജനതയുടെ വിശാല മനസ്സിനെയും പ്രകീർത്തിച്ച് പ്രമുഖ എഴുത്തുകാരൻ സുബൈർ തളിപ്പറമ്പ് കുറിച്ചിട്ട വരി കളെ സംഗീത ശില്പമാക്കിയത് പ്രമുഖ സംഗീത ജ്ഞൻ കമറുദ്ധീൻ കീച്ചേരി.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രതിഭ കളേ സംഗീത ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ, അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പിൻറെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച നിറച്ചാർത്തിലെ ഗാനം ആലപിച്ചത് വി. വി. രാജേഷ്, അംബികാ വൈശാഖ് എന്നിവ രാണ്.

പ്രമുഖ കലാകാരന്മാരെയും കുരുന്നു പ്രതിഭകളെയും ഉൾക്കൊള്ളിച്ച് ഡാനിഫ് കാട്ടിപ്പറമ്പിൽ ഒരുക്കിയ ദൃശ്യാവിഷ്‌കാര ത്തിനു ക്യാമറയും എഡിററിംഗും വി. വി. രാജേഷ് നിർവ്വഹിച്ചു. സര്‍ഗ്ഗാത്മക സഹായം : പി. എം. അബ്ദുല്‍ റഹിമാന്‍.

നിറച്ചാര്‍ത്തി ന്റെ ദൃശ്യാ വിഷ്കാര ത്തിനായി പിന്നണി യില്‍ പ്രവര്‍ ത്തിച്ച വര്‍ സാലിഹ് ചാവക്കാട്, മുസ്തഫ ചാവക്കാട്, വി. സി. അഷറഫ്, മുസ്തഫ തിരൂര്‍ എന്നിവ രാണ്.

- pma

വായിക്കുക: , , ,

Comments Off on നിറച്ചാർത്ത് : സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദേശീയ ദിനാഘോഷ ദൃശ്യാ വിഷ്‌കാരം

വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’

November 29th, 2017

logo-pravasi-koottayma-ePathram
അബുദാബി : സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’ (K W A D) എന്ന വനിതാ കൂട്ടായ്മ, തങ്ങളുടെ പ്രവർത്തന ങ്ങളു മായി പൊതു സമൂഹ ത്തിലേക്ക് ഇറങ്ങുന്നു.

ഈ കൂട്ടായ്മ യുടെ ഔപചാരിക ഉദ്ഘാടനം, യു. എ. ഇ. ദേശീയ ദിനത്തിൽ അബുദാബി ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്തു കൊണ്ട് നടക്കും. സോഷ്യൽ മീഡിയയിൽ സജീവ മായ രണ്ടായിരത്തോളം അംഗങ്ങളുള്ള ഈ സൗഹൃദക്കൂട്ടായ്മ യുടെ മൂന്നാം വാർഷിക ദിനത്തി ലാണ് (ഡിസംബർ രണ്ട്) പൊതു രംഗത്തേക്ക് പ്രവർ ത്തന ങ്ങളു മായി വരുന്നത്.

keralite-women-in-abu-dhabi-kwad-ePathram

കൂട്ടായ്മയുടെ പ്രവർ ത്തന ങ്ങൾക്കു ചുക്കാൻ പിടി ക്കുവാൻ താനിയ അൻവർ (പ്രസിഡണ്ട്), ഗീതു ലക്ഷ്മി (വൈസ് പ്രസി ഡണ്ട്), സൂര്യ വിഘ്നേഷ് (ജനറൽ സെക്ര ട്ടറി), ലക്ഷ്മി സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), റോഷ്‌നി നിജേഷ് (കോഡിനേറ്റർ), പാർവ്വതി ഗീത, അപർണ്ണ അരവിന്ദ്, പ്രീതാ ക്രിസ്റ്റി, വിദ്യാ രാഘവ്, ലിൻ ബ്ലസ്സൻ എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞടുത്തു.

സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നതിനോ ടൊപ്പം സ്ത്രീ ശാക്തീ കരണം ലക്ഷ്യ മാക്കി വിവിധ പദ്ധതി കൾ ആവി ഷ്കരി ക്കുവാനും ജോലിയും വീടു മായി ഒതുങ്ങി കഴി യുന്ന വരും വീടിന്റെ നാല് ചുമരു കൾ ക്കുള്ളിൽ ഒതുങ്ങി ക്കൂടു ന്നവരു മായ വനിത കളുടെ സർഗ്ഗാത്മ കമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക യും ചെയ്യും.

ഈ കൂട്ടായ്മ യുമായി സഹ കരി ക്കുവാൻ താല്പര്യ പ്പെടുന്ന വനിത കൾ’കേരളേറ്റ് വിമൺ ഇൻ അബു ദാബി’ (Keralite Women In Abu Dhabi) എന്ന പേജ് സന്ദർശി ക്കുകയോ 050 903 84 02 (റോഷ്‌നി നിജേഷ്) എന്ന നമ്പറിൽ വിളിക്കു കയോ ചെയ്യണം എന്നും പ്രവർ ത്തകർ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’

മുട്ടനൂര്‍ നിവാസി കളുടെ കുടുംബ സംഗമം പോണ്ട് പാര്‍ക്കില്‍

November 28th, 2017

logo-pravasi-koottayma-ePathram
ദുബായ് : തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ മുട്ടനൂര്‍ നിവാ സികളുടെ പ്രവാസി കൂട്ടായ്മ, യു. എ. ഇ. മുട്ടനൂര്‍ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റി (എം. എം. ജെ. സി.) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗ വും കുടുംബ സംഗമ വും ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ദുബായ് അല്‍ ഖൂസ് പോണ്ട് പാര്‍ക്കില്‍ വെച്ച് നടക്കും.

യു. എ. ഇ. ദേശീയ ദിന ത്തോടുള്ള ഐക്യ ദാര്‍ഢ്യ മാ യാണ് പരി പാടി നടത്തുന്നത്. യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നു മായി 300 ല്‍ പരം മുട്ടനൂര്‍ നിവാസി കള്‍ ചടങ്ങില്‍ സംഗമിക്കും.

നാട്ടില്‍ നിന്നും എത്തുന്ന മുട്ടനൂര്‍ മഹല്ല് മുന്‍ പ്രസിഡണ്ട് കെ. പി. മുഹമ്മദ്‌ മാസ്റ്റര്‍ പരി പാടി ഉദ്ഘാ ടനം ചെയ്യും.

മെമ്പര്‍ മാർക്കും കുടുംബാം ഗങ്ങൾക്കു മായി ചട്ടി പന്ത്, കുളം- കര തുടങ്ങിയ നാടന്‍ കായിക മത്സര ങ്ങളും പെനാല്‍റ്റി ഷൂട്ടൌട്ട്, കമ്പ വലി, കുട്ടി കള്‍ക്കുള്ള വസ്ത്രാ ലങ്കാര മത്സരം, ചിത്ര രചന, മൈലാഞ്ചി യിടല്‍ അടക്ക മുള്ള വിവിധ കലാ പരി പാടി കളും ഉണ്ടാവും എന്ന് സംഘാ ടകർ അറിയിച്ചു.

വിവരങ്ങൾക്ക് : 050 721 43 60 (യാസിർ)

- pma

വായിക്കുക: , , , ,

Comments Off on മുട്ടനൂര്‍ നിവാസി കളുടെ കുടുംബ സംഗമം പോണ്ട് പാര്‍ക്കില്‍

വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു

November 27th, 2017

അബുദാബി : സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ ദേവാലയ ത്തിലെ ‘കൊയ്ത്തുത്സവം’ മലങ്കര ഓർത്ത ഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാ സനാധി പനും ഇടവക യുടെ മെത്രാ പ്പോലീത്ത യുമായ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലത്തീൻ കാത്തോലിക്ക സഭ യുടെ തിരു വനന്ത പുരം ആർച്ച് ബിഷപ്പ് സൂസ പാക്യം വിശിഷ്ട അതിഥി യായി സംബന്ധിച്ചു.

 
st-george-orthodox-church-harvest-fest-2017-inauguration-ePathram

മത സൗഹാർദ്ദ ത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും വലിയ കൂട്ടായ്മ യായ ആദ്യ ഫല പ്പെരു ന്നാളി ൽ ഇട വക അംഗങ്ങളെ കൂടാതെ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുമുള്ള അനേകം പേർ പങ്കെടുത്തു.

വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രവാസി സമൂഹ ത്തിനു രുചിച്ചറിയാൻ ഈ വർഷത്തെ ആദ്യ ഫല പ്പെരുന്നാൾ അവസരം ഒരുക്കി.

കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ തരം ഗെയിമു കൾ, മാജിക് ലാംപ്, ഒൗഷധ ച്ചെടി കൾ, കര കൗശല വസ്തു ക്കൾ, പുസ്തക ങ്ങള്‍, വീട്ടു സാമഗ്രികൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ അടക്കം അൻപതോളം സ്റ്റാളു കള്‍ ഒരുക്കി യിരുന്നു.

ഇടവക വികാരി റവ. ഫാദർ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു

Page 241 of 321« First...102030...239240241242243...250260270...Last »

« Previous Page« Previous « യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം
Next »Next Page » വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha