അബുദാബി : അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ സിറ്റിയിലെ ഇന്ത്യ പവിലിയൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസ്സി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി നിർവ്വഹിച്ചു. ഫെസ്റ്റിവെൽ ഡയറക്ടർ ഗാനിം അഹ്മദ് ഗാനിം, സംഘാടകരായ ബാരാകാത്ത് എക്സിബിഷൻസ് സി. ഇ. ഒ. ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ്, ഓപ്പറേഷൻ മാനേജർ ശ്രീനു, ഇവൻ്റ് മാനേജർ ഹിമാൻഷു കശ്യപ് തുടങ്ങിയർ സംബന്ധിച്ചു.
ലോക പ്രശസ്തമായ വൈവിധ്യങ്ങളായ ഇന്ത്യൻ ഉൽപ്പന്നങ്ങൾ കൊണ്ട് സജീവമായ ഇത്തരം മേളകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ലഭ്യമാക്കുന്നതിന് സഹായകം എന്ന് ഡോക്ടർ ബാലാജി രാമസ്വാമി പറഞ്ഞു.
2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിൽ ഇന്ത്യ അടക്കം 18 പ്രമുഖ രാജ്യങ്ങളുടെ പവലിയനുകൾ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായുള്ള റൈഡുകൾ, വൈവിധ്യമാർന്ന കലാ സംഗീത നൃത്ത പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും സന്ദർശകരെ വിസ്മയിപ്പിക്കുന്ന കരിമരുന്നു പ്രയോഗവും (വെടിക്കെട്ട്) അരങ്ങേറുന്നു. India Pavilion